ഇതൊരു മന്ത്രിയുടെ ജീവിത കഥയാണ് , കേരളം കണ്ട ഏറ്റവും നശിച്ചവനും പെണ്ണുപിടിയനും ആയ ഒരു മന്ത്രിയുടെ കഥ . ആ മന്ത്രിയുടെ ജീവിതത്തിലെ ഇരകളുടെ കഥ . ആ മന്ത്രി ഇന്നിപ്പോൾ ഒരു സീരിയൽ നടിയെ സ്വന്തം വീട്ടിൽ പൊറുപ്പിച്ചതിന് ഇപ്പോഴത്തെ ഏറ്റവും പുതിയ ഭാര്യ അടിച്ചുപിരിഞ്ഞുകൊണ്ട് നാട് വിട്ടിരിക്കുകയാണ് ,
ദുബായിലെ ഒരു പ്രമുഖ ചാനലിന്റെയും റേഡിയോയുടെയും തലപ്പത്ത് ജോലി ചെയ്തിരുന്ന ആ പാലക്കാട്ട് കാരി മേനോൻ എങ്ങനെയൊക്കെയോ അബദ്ധത്തിലാണ് ഈ പെണ്ണുപിടിയന്റെ വലയിൽ വീഴുന്നത് . അതും എല്ലാം അറിഞ്ഞിരുന്നിട്ടും . ആ കല്യാണം നടന്നപ്പോൾ തന്നെ എല്ലാവരും മൂക്കത്ത് കൈവെച്ചിരുന്നു , അധികകാലം ഈ ബന്ധം നീണ്ടുപോകില്ല എന്നുള്ള പ്രവചനങ്ങളും പക്ഷെ വളരെ അത്ഭുതകരമാം വിധം ബന്ധം ഇത്രയും നാൾ നീണ്ടുപോയതിൽ എല്ലാവരും അതിശയിച്ചിരുന്നു . ഏത് സമയത്തും പൊട്ടാവുന്ന ഒരു ബോംബാണ് ഈ മന്ത്രിയുടെ പുതിയ ഇരയുടെ കഥകൾ .
ഇനി നമ്മുക്ക് കുറച്ചു പഴയ ഇരകളുടെ ജീവിതങ്ങളിലെക്ക് എത്തിനോക്കാം . അറിയാവുന്ന ചില ഇരകളെ മാത്രം ഇവിടെ പ്രതിപാദിക്കുന്നു .അമേരിക്കയിൽ താമസിച്ചിരുന്ന ദമ്പതികൾ തലസ്ഥാനത്തേക്ക് തിരിച്ചുവരികയും നല്ല ഒരു വീടൊക്കെ വാങ്ങി മകളെ സ്‌കൂളിൽ ചേർത്തുകയും ഭാര്യയെയും മകളെയും നാട്ടിലാക്കി ഭർത്താവ് അമേരിക്കയിലേക്ക് തിരിച്ചുപോകുകയും ചെയ്തു .
ഭാര്യ അതീവ സുന്ദരിയായതുകൊണ്ട് ആ പ്രദേശത്തെ ചെറുപ്പക്കാർക്കിടയിൽ സംസാരവിഷയവുമായി . കൂടാതെ തലസ്ഥാനത്തെ സിനിമക്കാർക്കിടയിലും ഉദ്യഗസ്ഥർക്കിടയിലും സുന്ദരി ചർച്ചയായി . ഒട്ടുമിക്ക സ്വകാര്യ പാർട്ടികളിലും ആഘോഷങ്ങളിലും പുള്ളിക്കാരി നിറഞ്ഞുനിന്നു .
തിളക്കം ഇഷ്ടപ്പെട്ടിരുന്ന ആളായതുകൊണ്ട് പലരും വിരിച്ച വലകളിൽ വീണില്ലെങ്കിലും മന്ത്രിപുത്രനായ ഒരു എംഎൽഎ യുടെ കളിക്കൂട്ടുകാരിയായി മാറുകയായിരുന്നു . മിക്കവാറും ദിവസങ്ങളിൽ എംഎൽഎ വീട്ടിൽ വരാത്ത എംഎൽഎയുടെ ഭാര്യ അമ്മായിഅമ്മയോട് വിവരങ്ങൾ സൂചിപ്പിക്കുകയും അമ്മായി 'അമ്മ അവരുടെ കുടുംബ സുഹൃത്തായ ഒരു ഗായകനെ ആ സുന്ദരിയുടെ വീട്ടിലേക്ക് ദൂതനായി പറഞ്ഞയക്കുകയും ചെയ്തു .
ഏത് വിധേനയും അവിഹിതം അവസാനിപ്പിക്കുവാൻ തുനിഞ്ഞിറങ്ങിയ ഗായകൻ സുന്ദരിയുമായി അടുപ്പത്തിലാവുകയും അവരെ കളിക്കൂട്ടുകാരിയാക്കി മാറ്റുകയും ചെയ്തു . 1998-1999 കാലഘട്ടത്തിലെ സംഭവകഥയാണിത് . 99 ഇൽ ഒരു സ്റ്റേജ് ഷോക്ക് ഗായകന്റെ കൂടെ ദുബായിലേക്ക് പോയ സുന്ദരിയുടെ അപഥസഞ്ചാരങ്ങൾ അമേരിക്കയിൽ വരെ അറിയുവാനിടയായി . അങ്ങനെ ക്ളൈമാക്സിൽ അമേരിക്കൻ ഭർത്താവ് നാട്ടിലെത്തുകയും സുന്ദരിയെ മൊഴിചൊല്ലിക്കൊണ്ട് തിരിച്ചുപോവുകയും ചെയ്തു .
എംഎൽഎ അവരെ പിന്നീടും കാണാറുണ്ടായിരുന്നു എന്നാണ് പാണന്മാർ പാടി നടക്കുന്നത്. അതുപോലെ ഇതേ എംഎൽഎ , ഇപ്പോഴത്തെ മന്ത്രി തന്റെ മകന്റെ സ്‌കൂളിൽ രക്ഷാകർത്ത മീറ്റിങ്ങിനൊക്കെ പോകാൻ വളരെ താൽപര്യമായിരുന്നു . കാരണം മറ്റുള്ള കുട്ടികളുടെ സുന്ദരിമാരായ അമ്മമാരും അവിടെ വന്നിരുന്നു . സിനിമാക്കാരനും , മന്ത്രിപുത്രനും എംഎൽഎ യുമായ ഒരാളെ കാണുമ്പോൾ കൊച്ചമ്മമാരിൽ ചില ഇളക്കങ്ങൾ രൂപപ്പെടുകയും അവരിൽ ഒരു ദുബായിക്കാരി എംഎൽഎ യിൽ ആകൃഷ്ടരാവുകയും ചെയ്തു .
പിന്നീട് അവരും കളിക്കൂട്ടുകാരിയായി രൂപാന്തരപ്പെടുകയും വീടുകളിൽ നിത്യസന്ദർശകർ ആവുകയും ചെയ്തു. ഇതറിഞ്ഞ ദുബായിലെ ഭർത്താവ് ആരോടും അറിയിക്കാതെ നാട്ടിൽ എത്തുകയും കൂട്ടുകാരുമായി പദ്ധതി ആസൂത്രണം ചെയ്തുകൊണ്ട് വീട് വളയുകയും ചെയ്തു . വലയിൽ വീണ എംഎൽഎ യെ നല്ലവണ്ണം മുഖത്തും നാഭിയിലും ചാമ്പിക്കൊണ്ട് ആരോടും പറയാതെ കേസിനൊന്നും നിൽക്കാതെ ദുബായിലേക്ക് തിരിച്ചുപോവുകയും ചെയ്തു .
ഈ വിഷയങ്ങളൊക്കെ എംഎൽഎയുടെ പാവം ഭാര്യ അറിയുകയും ജീവിതം മുഴുവൻ കരഞ്ഞുതീർക്കുകയും ചെയ്തുകൊണ്ടിരുന്നു . അങ്ങനെ വിലസിക്കൊണ്ടിരിക്കുമ്പോളും അദ്ദേഹം ജയിച്ചു ജയിച്ചു കയറി . 2011 മന്ത്രിസഭയിൽ വനം - സിനിമ - കായിക വകുപ്പ് മന്ത്രിയായി അന്നത്തെ മുഖ്യമന്ത്രി അവരോധിച്ചപ്പോൾ അച്ഛനിലെ പെരുന്തച്ചൻ ഉണർന്നു .
മുൻ പ്രതിപക്ഷ നേതാവ് ജയിലിൽ അയച്ച അച്ഛനെ മുഖ്യമന്ത്രി മനസ്സാക്ഷിയുടെ പേരിലും മനസ്സിലെ നന്മയുടെ പേരിലും മോചിപ്പിക്കുകയും ചെയ്തിരുന്നു . അതിന്നിടയിൽ ഹരിത എംഎൽഎ മാരുടെ നെല്ലിയാമ്പതി വിപ്ലവം തിരുവല്ലയിലെ തിരുവല്ല മുതലാളിമാർക്കുവേണ്ടി പൂഞ്ഞാർ എംഎൽഎ ഏറ്റെടുക്കുകയും മന്ത്രിയുടെ അച്ഛന്റെ പിന്തുണ ലഭിക്കുകയും ചെയ്തു . എന്ത് വിധേനയും മകനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റുവാൻ പെരുന്തച്ചന്മാർ സോളാർ കേസിലെ അതിജീവിതയെ കേരളത്തിലേക്ക് ഇറക്കിവിട്ടു .
സോളാർ നായികയുടെ ആദ്യ കാമുകൻ തന്റെ കളിക്കൂട്ടുകാരിയുമായി മന്ത്രിക്ക് പങ്കുണ്ടെന്ന് ആരോപിച്ചുകൊണ്ട് അദ്ദേഹം അന്നത്തെ മുഖ്യമന്ത്രിയെ ചെന്ന് കണ്ടപ്പോൾ , ആ അടച്ചിട്ട മുറിയിൽ സംസാരിച്ചത് എന്തെന്ന് പുറത്ത് പറയുവാൻ മുഖ്യമന്ത്രിയായിരുന്ന ആ നല്ല മനുഷ്യൻ മുതിർന്നില്ല എന്നതാണ് അദ്ദേഹം ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ് . ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ കൂടെ കട്ടക്ക് നിന്നത് ചവറ എംഎൽഎ യായിരുന്നു . അദ്ദേഹം മാന്യവ്യക്തിയായിരുന്നു .
എല്ലാം കൂടി ആകപ്പാടെ അവിയൽ പരുവത്തിൽ ആയപ്പോൾ പെണ്ണുപിടിയൻ മന്ത്രിയെ ക്കൊണ്ട് രാജി എഴുതി വാങ്ങിച്ചു എന്നതാണ് അന്നത്തെ മുഖ്യമന്ത്രി കേരളജനതയോട് ചെയ്ത മഹത്തായ കാര്യം . ആ നാണക്കേടിൽ നിന്നും തലയൂരുവാൻ ശത്രുവിന്റെ ശത്രു മിത്രമായി മാറി . ജനസമ്പർക്കയാത്രയിൽ ജനങളുടെ കയ്യടി വാങ്ങി മുന്നോട്ട് പോയിരുന്ന ആ നല്ല മനുഷ്യനെ പെണ്ണുകേസിൽ കുടുക്കുവാൻ അന്നത്തെ പ്രതിപക്ഷ നേതാവും സഖാക്കളും കൂടെ കൂടിയപ്പോൾ അവിടെ തോറ്റത് കേരളജനതയായിരുന്നു .
ഉദ്ദിഷ്ടകാര്യത്തിന്റെ ഉപകാര സ്മരണയായി ഇന്നിപ്പോൾ ആ പെണ്ണുപിടിയനെ മന്ത്രിസ്ഥാനത്ത് അവരോധിക്കുകയും ചെയ്തു . ഒരു വടിയിൽ സാരിയോ ചുരിദാറോ ചുറ്റിയ ആരെക്കണ്ടാലും , അതിപ്പോൾ ട്രാൻസ്‌പോർട്ട് ബസ്സിനുള്ളിൽ ആയാലും , പാർട്ടി ഓഫീസിലെ ബെഞ്ചിന്മേൽ ആയാലും , വെളിച്ചമില്ലാത്ത ഇടവഴികളിൽ ആയാലും പുള്ളിക്കാരൻ അവരെയൊക്കെ കളിക്കൂട്ടുകാരികൾ ആക്കിയിരിക്കും .
സ്വർണ്ണക്കടത്തിലെ വിവാദനായികയെ അബുദാബിയിൽ വെച്ച് കണ്ടുമുട്ടി അവസാനം തലസ്ഥാനത്തെ പ്രധാന നായികയാക്കി മാറ്റിയതും , അബുദാബിയിലെ തന്നെ മറ്റൊരു വിവാദനായിക , ഐ എ എസ്സുകാരന്റെ കാറിടിച്ചുകൊണ്ട് ആളെക്കൊന്ന മഹതിയും , ചെങ്ങന്നൂരിലെ കാരണവരുടെ അന്ത്യകൂദാശചെയ്ത മഹതിയും , പാർട്ടി ഓഫീസിൽ കയറ്റിയ മലപ്പുറത്തെ തിരൂരിലെ മഹതിയും ഒക്കെ നൂറുകേസുകളിൽ ചിലർ മാത്രം .
ഈ പെണ്ണുപിടിയൻ മന്ത്രി എൽഡിഎഫിൽ പോയില്ലായിരുന്നു എങ്കിൽ എകെജി സെന്ററിലെ പിആർ കളിക്കാരും മരം മുറിക്കാരും ചേർന്ന് പാലക്കാട് എംഎൽഎക്ക് പകരമായി ഈ ഈ പെണ്ണുപിടിയനെ ചിന്നം ഭിന്നമാക്കിയിരുന്നേനെ !! ഭരണസ്വാധീനം ഉപയോഗിച്ചുകൊണ്ടുള്ള ഈ മന്ത്രിയേയും എത്രയും പെട്ടെന്ന് നാടുകടത്തണം എന്ന് കേരളജനത തീരുമാനിക്കണം. എന്തായാലും ആ മുൻ മുഖ്യമന്ത്രിയുടെ ആത്മാവ് ഇതൊക്കെ കാണുന്നുന്നുണ്ടാകും തീർച്ച !!
വേതാളത്തെ തോളിലേറ്റിക്കൊണ്ട് വിക്രമാദിത്യൻ :





