കേരളത്തിൽ ഏപ്രിൽ 9 നു നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നു . സിപിഎമ്മും സി പി ഐ യും അവരുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു .കോൺഗ്രസ്സ് ഹൈക്കമാൻണ്ടിന്റെ അവസാന അംഗീകാരത്തിനായി കാത്തിരിക്കുന്നു . മുസ്ലിം ലീഗ് ഏകദേശം പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു .ബിജെപി ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന് അറിയുന്നു
കേരളാകോൺഗ്രസ്സുകാരും ട്വന്റി ട്വൻറിയും ഒക്കെ വഴിപോലെ പ്രഖ്യാപനങ്ങൾ നടത്തുവാൻ തയ്യാറായി കഴിഞ്ഞു . എൽഡിഎഫ് അവരുടെ റോഡ്‌ഷോകൾ ഇതോടകം നടത്തിക്കൊണ്ടിരിക്കുന്നു . കനത്ത ചൂടിലും ജനംവോട്ട് ചെയ്യുവാൻ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു .
സി പി എം കോട്ടയായിരുന്ന പാലക്കാട് സീറ്റിലേക്ക് പൊതു സ്വതന്ത്രനെ കിട്ടാതെ ആ സീറ്റ് ഒഴിച്ചിട്ടിട്ടാണ് സിപിഎം എല്ലാവരെയും കണ്ടെത്തിയിട്ടുള്ളത് . സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ നിന്നും അപ്രതീക്ഷിതമായി രണ്ടുപേരെ അവർ ഒഴിവാക്കിയിരിക്കുന്നു . അതിന്റെ കാരണമാണ് മനസ്സിലാകാത്തത് . പാർട്ടിയിലെ മുൻ നിര യുവ പോരാളികളായിരുന്ന ഒറ്റ ഒരുത്തനും ഒരുത്തിക്കും സീറ്റ് കൊടുക്കാത്തതും എന്തുകൊണ്ടെന്ന് അവർക്ക് തന്നെ മനസിലായിട്ടില്ല , ചിലപ്പോൾ ഉള്ള പേരുമോശം ഇനിയും കൂട്ടേണ്ട എന്ന് കരുതിക്കാണും .
രാഷ്ട്രീയത്തിൽ ഇറങ്ങി ശശി തരൂരിനെ പോലെ ഉന്നത സ്ഥാനത്തിലെത്തുമെന്ന് മോഹിച്ച് ഐ എ എ എസ് ഒഴിവാക്കിക്കൊണ്ട് കോൺഗ്രസ്സിൽ ചേരുകയും ഒറ്റപ്പാലത്ത് സീറ്റ് വാങ്ങിയെടുത്ത് അവിടെ തോറ്റ് തുന്നം പാടുകയും ചെയ്ത പി സരിനാണ് ഒഴിവാക്കപ്പെട്ടവരിൽ പെട്ട ഒരാൾ .
പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ തനിക്ക് തന്നെ ആ സീറ്റ് ലഭിക്കണമെന്ന വാശിയിൽ പാർട്ടിയെ സമീപിക്കുകയും കോൺഗ്രസ്സ് പാർട്ടി പരിഗണിക്കാതെയും വന്നപ്പോൾ വാശിപ്പുറത്ത് പത്രസമ്മേളനം നടത്തി പാർട്ടിയിൽ നിന്നും മറുകണ്ടം ചാടി സിപിഎമ്മിനായി മത്സരിച്ച് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട കേരളത്തിന്റെ ആസ്ഥാന അവസരവാദി പി സരിൻ ഇത്തവണ പാലക്കാട് സീറ്റിൽ പരിഗണിക്കാതെ വീട്ടിൽ ഇരുപ്പാണ് .
സിപിഎമ്മിനുവേണ്ടി താൻ ചെയ്തിരുന്ന തൊഴിൽ മതിയാക്കിക്കൊണ്ട് എങ്ങനെയെങ്കിലും ജയിച്ചു കയറി ഒരു എംഎൽഎ ആയി ഭരണം കിട്ടിയാൽ മന്ത്രിയാകാമെന്ന് വ്യാമോഹിച്ച എം വി നികേഷ് കുമാറിനെ പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ കാരണം കൂടാതെ ആ മനുഷ്യന്റെ പിടിപ്പുകേടുകൾ കാരണം മാറ്റി നിർത്തിയിരിക്കുന്നു .തനിക്ക് പറ്റിയ പണി ഇതല്ലെന്ന് പിണറായി വിജയൻ വരെ മുഖത്തു നോക്കി പറഞ്ഞതും അതൊക്കെ കൊണ്ടായിരിക്കും.
ഏറ്റവും വിഷമം തോന്നുന്ന ചില സ്ഥാനാർത്ഥികൾ കുന്നംകുളത്തെ എ സി മൊയ്തീനും പയ്യന്നൂരിലെ മധുസൂധനനും കഴക്കൂട്ടത്തെ കടകംപള്ളി സുരേന്ദ്രനും ഏറ്റുമാനൂരിലെ വി എൻ വാസവനുമാണ് . ബീഹാറിനെയും ഉത്തർപ്രദേശിനും ഏതു നേരവും കളിയാക്കിയിരുന്ന സഖാക്കൾക്ക് അങ്ങനെ തന്നെ വേണം . കരുവന്നൂർ ബാങ്കിൽ കയ്യിട്ടുവാരി പാവപ്പെട്ട നിക്ഷേപകരുടെ പണം കൈക്കലാക്കി അന്വേഷണം നേരിടുന്ന മൊയ്തീനും ,
പാവപ്പെട്ട രക്തസാക്ഷിക്ക് വേണ്ടി പാവപ്പെട്ടവരിൽ നിന്നും പിരിച്ചെടുത്ത ഫണ്ട് കട്ടെടുത്ത് വെട്ടിവിഴുങ്ങിയ പയ്യന്നൂർ മധുസൂദനനും ശബരിമല അയ്യപ്പൻറെ സ്വർണ്ണപ്പാളികൾ കൊള്ളചെയ്തവർക്ക് കൂട്ടുനിന്നുവെന്നുള്ള ആരോപണം നേരിട്ടുകൊണ്ടിരിക്കുമ്പോഴും അന്വേഷണം നടന്നുവരുമ്പോഴും കടകം പള്ളിക്കും വി എൻ വാസവനും സീറ്റുകൾ കൊടുത്തപ്പോൾ സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗതികേടായി മാറുകയായിരുന്നു .
കേരളത്തിൽ ആരൊക്കെ ജയിച്ചാലും ഒരിക്കലും ഇനിയൊരു വട്ടം കൂടി ജയിക്കുവാൻ പാടില്ലാത്ത കുറച്ചുപേരിൽ ഒരാളാണ് തവനൂരിലെ കെടി ജലീൽ . ഇപ്പോഴത്തെ മണ്ഡലത്തിന്റെ കാറ്റനുസരിച്ച് ജയസാധ്യത തീരെയില്ലെങ്കിലും മത്സരരംഗത്ത് ഇല്ല എന്ന് പറഞ്ഞിട്ട് സീറ്റ് കിട്ടിയപ്പോൾ മിണ്ടാതെ ഇരിക്കുന്നത് കാണുമ്പൊൾ പുച്ഛം തോന്നിപ്പോകുന്നു . അൽപ്പനായ ഒരാൾക്കേ ഇതൊക്കെ സാധിക്കുകയുള്ളൂ എന്നാണ് സഖാക്കൾ വരെ പറയുന്നത് .
അതുപോലെ ഇനിയൊരിക്കലും ജയിക്കാൻ പാടില്ലാത്ത ഒരു വ്യക്തിയാണ് ആറന്മുളയിലെ വീണ ജോർജ്ജ് . അവരുടെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനുമുള്ള തിരിച്ചടി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ . ഇത്രയും പിടിപ്പുകെട്ട ഒരു മന്ത്രി കേരളചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നാണ് അനുഭവസ്ഥർ പറയുന്നത് . പാർട്ടിക്കുള്ളിലെ നല്ല സഖാക്കൾ പോലും .
അയ്യായിരം പെണ്ണുങ്ങളെ പ്രണയിച്ചിട്ടുണ്ടന്ന് വീരവാദം മുഴക്കിയ അപഥ സഞ്ചാരിയായ മന്ത്രിപുത്രൻ ഗണേഷ് കുമാർ ഇനിയൊരിക്കലും നിയമസഭ കാണുവാൻ പാടില്ല . അധികാരം ഉപയോഗിച്ചുകൊണ്ട് അയാൾ കാണിച്ചുകൂട്ടിയ പോക്രിത്തരങ്ങൾ സിനിമയിലെ വില്ലന്മാരെക്കാളും മോശമാണ് . കേരളത്തിലെ ഭരണത്തിനിടയിലേക്ക് പെണ്ണുങ്ങളെ ഇറക്കി വിട്ട് എപ്‌സ്റ്റീനെ വെല്ലുന്ന നാറിയ കളികൾ കളിച്ചുകൊണ്ട് സദാചാര ബോധത്തെ ഇല്ലാതാക്കിയ ഗണേശന് പത്തനാപുരത്തുകാർ ഇത്തവണ മനസ്സിലാക്കി കൊടുക്കും എന്ന് തന്നെയാണ് കരുതുന്നത് .
അതുപോലെ പൂച്ചയെ പോലെ നടന്നുകൊണ്ടും ഇരുന്നുകൊണ്ടും കഴിഞ്ഞ വർഷങ്ങളിൽ അപഥ സഞ്ചാരത്തിലൂടെ സ്വന്തം തറവാട് വരെ വിറ്റുതുലച്ച മറ്റൊരു മന്ത്രിപുത്രൻ കൊടുങ്ങല്ലൂരിലെ വി ആർ സുനിൽകുമാറും ഇത്തവണ പാർട്ടിയോട് വഴക്കിട്ടാണ് സീറ്റ് കരസ്ഥമാക്കിയത് . സ്വന്തം പാർട്ടിക്കാരും നല്ലവരായ നാട്ടുകാരും കാത്തിരിക്കുകയാണ് സുനിൽകുമാറിന്റെ തോൽവിക്കായി . പാർട്ടി സെക്രട്ടറിയുടെ തിരക്കിട്ട സ്ഥാനാർത്ഥി പ്രഖ്യാപനം കണ്ടപ്പോൾ സങ്കടം തോന്നിപ്പോയി .
മണ്ഡലത്തിന് വേണ്ടി നല്ലതു ചെയ്ത മറ്റുള്ള എംഎൽഎ മാരും മന്ത്രിമാരും ജയിക്കണം എന്ന് തന്നെയാണ് പൊതുവായ അഭിപ്രായം . മന്ത്രി ശിവൻകുട്ടി ജയിച്ചു കാണണം എന്ന ഒരാഗ്രഹമുണ്ട് . കണ്ടാൽ കടുപ്പക്കാരൻ ആണെങ്കിലും രാഷ്ട്രീയവും മതവും നിറവും നോക്കാതെ ആരെയും സഹായിക്കുന്ന മന്ത്രിയാണ് ശിവൻകുട്ടിയെന്ന് പ്രതിപക്ഷം വരെ അംഗീകരിക്കുന്നു .
എന്നാലും പതിമൂന്നോളം മന്ത്രിമാർ തോൽക്കും എന്നാണ് കണക്കുകൾ പറയുന്നത് . കേരളത്തിലെ ജനങ്ങൾ ഏപ്രിൽ ഒമ്പതിനായി കാത്തിരിക്കുകയാണ്. അവരുടെ ജീവിതത്തിലെ ഒരു സുപ്രധാന വിധിയെഴുത്തിനായി . അവരെല്ലാം തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു . ഈ കൊടുങ്കാറ്റിൽ ജയിച്ചു കയറിയാൽ അവർ ഭാഗ്യവാന്മാർ !!!
പാച്ചുവും കോവാലനും:





