കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ നടത്തുന്ന ഭരണ-മന്ത്രിതല വിലയിരുത്തലുകൾ കേവലം പ്രഹസനമായി മാറിയിരിക്കുകയാണ്. മന്ത്രിമാരെയും എം.എൽ.എമാരെയും അവരുടെ അനുചരന്മാരെയും എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ വിലയിരുത്തുന്നത് എന്ന് ആർക്കും മനസ്സിലാകുന്നില്ല. ചാനലുകാർക്ക് താൽപ്പര്യമുള്ളവർക്ക് വാരിക്കോരി മാർക്ക് നൽകുകയും അല്ലാത്തവരെ ജനവിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്യുന്ന ഈ 'കമ്മതി കണക്ക്' വിശ്വസനീയമല്ല.

വികസനവും പെൻഷനും ശബരിമലയും വന്യജീവി ആക്രമണങ്ങളും മുതൽ ലൈംഗികാരോപണങ്ങളും അഴിമതിയും വരെ ചർച്ചയാകുമ്പോൾ, എവിടെയാണ് ഈ സർവേക്കാർ പോയി ചോദ്യങ്ങൾ ചോദിച്ചതെന്ന് കേരളത്തിലെ സാധാരണ ജനങ്ങൾക്കെങ്കിലും വ്യക്തമാക്കേണ്ടതുണ്ട്.

കൊല്ലത്തെ 'മിന്നൽ' എന്ന് ചാനലുകൾ വിശേഷിപ്പിക്കുന്ന നേതാവിന്റെ തനിനിറം പരിശോധിച്ചാൽ ഞെട്ടിപ്പോകും. സമൂഹത്തോടോ കുടുംബത്തോടോ കടപ്പാടില്ലാത്ത, സ്വന്തം അച്ഛനാൽ ശപിക്കപ്പെട്ടവനും ഭാര്യയെ കണ്ണീർ കുടിപ്പിച്ച് വീട്ടിൽ നിന്നിറക്കി വിട്ടവനുമാണ് ഈ മന്ത്രി. അയ്യായിരം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പരസ്യമായി പറയുകയും, ഭാര്യയുടെ അഭാവത്തിൽ വീട്ടിൽ പെണ്ണിനെ കയറ്റി അമ്മയും മകളുമായുള്ള അശ്ലീല വീഡിയോ ഭാര്യ തന്നെ പകർത്തിയതുമായ നാണംകെട്ട ചരിത്രമാണ് ഇദ്ദേഹത്തിന്റേത്. എന്നിട്ടും ജനങ്ങളെ പണം കൊടുത്തു ഇറക്കി 'തിണ്ണമിടുക്ക്' കാണിക്കുമ്പോൾ സ്വന്തം സമുദായ നേതാവ് പോലും ഇയാളുടെ ക്രൂരതകളിൽ വിറങ്ങലിച്ചു നിൽക്കുകയാണ്.

അഴിമതിയുടെ കാര്യത്തിലും ഈ 'മിന്നൽ' താരം ഒട്ടും പിന്നിലല്ല. മിൽമ പോലുള്ള സർക്കാർ സ്ഥാപനങ്ങളുടെ ഗൾഫ് വിതരണാവകാശം സ്വന്തം ഭാര്യക്ക് വഴിവിട്ടു നൽകിയതിലും, പ്രൈവറ്റ്-ടൂറിസ്റ്റ് ബസ്സുകാരുടെ പണം വാങ്ങി പെയിന്റ് മാറ്റാനുള്ള ഉത്തരവിറക്കാൻ തുനിഞ്ഞതിലും എന്ത് ധാർമ്മികതയാണുള്ളത്? പത്മ കഫേ അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കെ, ഈ എം.എൽ.എയുടെ വീട്ടുകാരോടോ അയൽവാസികളോടോ നാട്ടുകാരോടോ വിവരങ്ങൾ തിരക്കിയിരുന്നെങ്കിൽ 85.1 എന്ന റേറ്റിംഗ് എത്രത്തോളം താഴോട്ട് പതിക്കുമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ഇത്രയും അധഃപതിച്ച ഒരാളെയാണ് മാധ്യമങ്ങൾ മിന്നൽ പ്രകടനമായി ആഘോഷിക്കുന്നത്.

സമാനമായ മറ്റൊരു ദുരന്തമാണ് തൃശൂർ ജില്ലയിലെ ഒരു മന്ത്രിപുത്രനായ എം.എൽ.എ. മൂന്നാമത് വിവാഹം കഴിച്ച ഒരു സ്ത്രീ ഇദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കാര്യസ്ഥയായി വരികയും ക്രമേണ എം.എൽ.എയുടെ സകല പരിപാടികളുടെയും സെക്രട്ടറിയായി മാറുകയും ചെയ്തു. ഈ അവിഹിത ബന്ധം പാതിരാത്രികളിൽ തുടരവേ, ഗൾഫിൽ നിന്നെത്തിയ ഭർത്താവ് എം.എൽ.എയെ കൈയോടെ പിടികൂടാൻ ഒരുങ്ങിയ കഥകൾ നാട്ടിൽ പാട്ടാണ്. അന്ന് വിറകുപുരയുടെ പിന്നിൽ ഒളിച്ചിരുന്ന എം.എൽ.എയെ ഡ്രൈവർ മതിൽ ചാടിച്ച് രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കിൽ കേരളത്തിൽ ഒരു ഉപതെരഞ്ഞെടുപ്പ് തന്നെ വേണ്ടി വരുമായിരുന്നു എന്ന അവസ്ഥയാണുണ്ടായിരുന്നത്.

ഈ അവിഹിത ബന്ധത്തിന് പിന്നാലെ എം.എൽ.എയ്ക്ക് വലിയ വിലയും നൽകേണ്ടി വന്നു. പ്രണയിനിയായ സ്ത്രീ പലപ്പോഴായി 80 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും, പണം കണ്ടെത്താൻ നിവൃത്തിയില്ലാതെ എം.എൽ.എയ്ക്ക് സ്വന്തം തറവാട് വീട് വരെ വിൽക്കേണ്ടി വരികയും ചെയ്തു. പണം കടം വാങ്ങാത്ത സുഹൃത്തുക്കൾ ഇദ്ദേഹത്തിന് ചുറ്റുമില്ല. പാവം ഭാര്യ പിണങ്ങിപ്പോയി. എം.എൽ.എയുടെ അമ്മയ്ക്കും ഭാര്യക്കും കുടുംബക്കാർക്കും നാട്ടുകാർക്കും പച്ചവെളിച്ചം പോലെ അറിയാവുന്ന ഈ കാര്യങ്ങളൊന്നും സർവേയിൽ വരാത്തത് എന്തുകൊണ്ടാണ്? ഈ പറയുന്ന സർവേക്കാർ കേരളത്തിന്റെ അതിർത്തിക്ക് പുറത്താണോ ജനങ്ങളോട് അഭിപ്രായം ചോദിക്കുന്നത്?

പെരുമ്പാവൂരും പാലക്കാട്ടും വൈപ്പിനിലും ഒക്കെ സർവേക്കാർ ആരെയാണ് കണ്ടതെന്ന് ആർക്കും മനസ്സിലാകുന്നില്ല. ജനപ്രതിനിധികളുടെ വ്യക്തിത്വവും രാഷ്ട്രീയവുമായ സത്യസന്ധതയും അളക്കാതെ, പണം വാങ്ങി റേറ്റിംഗ് ഉയർത്തുന്ന ഇത്തരം സർവേകൾ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ഇനിയെങ്കിലും ഇത്തരം പ്രഹസനങ്ങൾ നടത്തുമ്പോൾ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തണമെന്നും, കേവലം ചാനൽ താല്പര്യങ്ങൾക്കപ്പുറം നാടിന്റെ നഗ്നമായ യാഥാർത്ഥ്യങ്ങൾ സർവേയിൽ പ്രതിഫലിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

വേതാളത്തെ തോളിലേറ്റികൊണ്ട് വിക്രമാദിത്യൻ :