പാലക്കാട്ടെ പോരാട്ടവും യുഡിഎഫ് ആവേശവും
കനത്ത പോരാട്ടം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ ഇത്തവണ യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണ്. നേരെ ചൊവ്വേ തിരഞ്ഞെടുപ്പ് നടന്നാൽ തങ്ങളുടെ സ്ഥാനാർത്ഥി രമേശ് പിഷാരടി പതിനയ്യായിരത്തിനും ഇരുപത്തിനായിരത്തിനും ഇടയിൽ ഭൂരിപക്ഷത്തിൽ ജയിച്ചുകയറുമെന്നാണ് മണ്ഡലത്തിലെ പൊതുവായ വിലയിരുത്തൽ. ഷാഫി പറമ്പിലിന് ലഭിച്ചിരുന്ന അതേ സ്വീകാര്യതയാണ് മണ്ഡലത്തിൽ പിഷാരടിക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനാൽ തന്നെ യുഡിഎഫ് പ്രവർത്തകർ ആകെ ആവേശത്തിലാണ്. ഒരുപക്ഷേ ശോഭ സുരേന്ദ്രൻ ഇവിടെ വിജയിക്കുന്നു എങ്കിൽ അത് സാങ്കേതികമായ അട്ടിമറികൾ കൊണ്ട് മാത്രമായിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
ബിജെപിയിലെ ആഭ്യന്തര കലഹവും 'തൊഴുത്തിൽ കുത്തും'
ബിജെപിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണ് പിഷാരടിക്ക് ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ സഹായമായി കരുതപ്പെടുന്നത്. 2016-ൽ ശോഭ സുരേന്ദ്രനെ തോൽപ്പിച്ച അതേ വിഭാഗം തന്നെ ഇത്തവണയും അവർക്കെതിരെ സജീവമാകുമെന്ന ഭയം ശോഭയുടെ മനസ്സിൽ ഉണ്ട് . കൂടാതെ അവരുടെ കഴിഞ്ഞകാലങ്ങളിലെ പേരുമോശങ്ങളും വളരെ നന്നായി അലട്ടുന്നുണ്ട് .. കേരളത്തിൽ ആരൊക്കെ ജയിച്ചാലും പാലക്കാട് ശോഭ സുരേന്ദ്രനെ ജയിപ്പിക്കില്ല എന്ന് ബിജെപിയിലെ തന്നെ ഒരു വനിതാ കൗൺസിലർ ശപഥം ചെയ്തിരിക്കുകയാണ് എന്നാണ് ആർഎസ്എസ് വൃത്തങ്ങളിൽ സംസാരം. ശരിക്കും പാലക്കാട് ഇത്തവണയും മത്സരിക്കേണ്ടത് പഴയ ബിജെപിയുടെ സ്ഥാനാർത്ഥി തന്നെയായിരുന്നു . അദ്ദേഹത്തിന്റെ മണ്ഡലത്തിലെ സ്വാധീനം കുറയ്ക്കാനാണ് ശോഭയുടെ വരവ് എന്നാണ് പാർട്ടി അണികളിലെ സംസാരം . അദ്ദേഹം മത്സരിക്കുകയായിരുന്നുവെങ്കിൽ ഈസി വാക്കോവർ ആയിരുന്നേനെ .
ജാതിസമവാക്യങ്ങളും വോട്ടുചോർച്ചയും
പ്രചാരണ രംഗത്ത് സജീവമായി നിൽക്കുമ്പോൾ തന്നെ വളരെ തന്മയത്വത്തോടെയാണ് എതിർവിഭാഗം സ്ഥാനാർത്ഥിയെ തളയ്ക്കാൻ ശ്രമിക്കുന്നത്. മുഖ്യമായും ജാതി തിരിച്ചുള്ള വോട്ടുകളിലാണ് ഇവർ കളി തുടങ്ങിയിരിക്കുന്നത്. ഈഴവ-തിയ്യ വിഭാഗത്തിൽപ്പെട്ട ശോഭ സുരേന്ദ്രനെ തോൽപ്പിക്കാൻ നായർ ലോബിയെ ഉപയോഗിച്ചുള്ള നീക്കങ്ങളാണ് നടക്കുന്നത്. എന്നാൽ ഈ നീക്കങ്ങൾ തിരിച്ചറിഞ്ഞ പാലക്കാട്ടെ പ്രമുഖ ജാതിവിഭാഗമായ മൂത്താൻ സമുദായം പ്രസ്തുത കൗൺസിലർക്കെതിരെ നിലപാട് എടുത്തിട്ടുണ്ട്. ബിജെപിക്കാർ തന്നെ സ്വന്തം സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ അന്തർധാരകൾ സജീവമാക്കിയിരിക്കുകയാണ്.
പീഡനാരോപണങ്ങളും രാഷ്ട്രീയ ചർച്ചകളും
തിരഞ്ഞെടുപ്പ് കാലത്ത് പുറത്തുവരുന്ന പീഡന കഥകൾ യുഡിഎഫിലും ചെറിയ അസ്വസ്ഥതകൾ ഉണ്ടാക്കിയിട്ടുണ്ട്. 24-ാം വാർഡ് കൗൺസിലർ പ്രശോഭ് വത്സനെതിരെ ഒരു യുവതി പരാതി നൽകിയപ്പോൾ കോൺഗ്രസ് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. എന്നാൽ പാലക്കാട്ടെ പീഡന കഥകൾ ചർച്ചയായാൽ ശോഭാ സുരേന്ദ്രന്റെ മോഹൻദാസുമായുള്ള ബന്ധങ്ങളും ലിവിങ് ടുഗദറും ചെന്നൈയിലുള്ള മോഹൻദാസിന്റെ ഭാര്യ പിണങ്ങി പോയതും പാലക്കാട്ടെ തെരുവീഥികളിൽ മുഴങ്ങി കേൾക്കുവാൻ സാദ്ധ്യതകൾ കാണുന്നു . അവരുടേതായ ക്ലിപ്പുകൾ ഒരു ചാനൽ മുതലാളിയുടെ പക്കലും മറ്റൊരു സോഷ്യൽ മീഡിയ എഴുത്തുകാരിയുടെയും കൈവശവും ഉണ്ട് എന്നാണ് പാണന്മാർ പാടി നടക്കുന്നത്
'പാലക്കാട് ഡീലും' സരിൻ എന്ന ചാവേറും
ഇടതുപക്ഷം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഡോക്ടർ എന്ന് പറയപ്പെടുന്ന സരിനെ കേന്ദ്രീകരിച്ചാണ്. പകൽ സമയത്ത് സിപിഎം ചാവേറായി അഭിനയിക്കുകയും രാത്രിയിൽ ബിജെപിയുടെ കാര്യക്കാരനായി മാറുകയും ചെയ്യുന്ന ഇരട്ട മുഖമാണ് സരിന്റേതെന്ന് രാഷ്ട്രീയ വൃത്തങ്ങൾ ആരോപിക്കുന്നു. "ഭർത്താവ് മരിച്ചാലും അമ്മായി അമ്മയുടെ കണ്ണീർ കാണണം" എന്ന തത്വമാണ് ഇവിടെ നടപ്പിലാക്കുന്നത്. ഒരു മന്ത്രിബന്ധുവുമായി ഒത്തുചേർന്ന് ബിജെപിക്കായി സിപിഎം വോട്ടുകൾ മറിച്ചു കൊടുക്കുന്ന ഈ രഹസ്യ നീക്കമാണ് കേരളത്തിൽ 'പാലക്കാട് ഡീൽ'എന്ന പേരിൽ ചർച്ചയാകുന്നത്. സിപിഎമ്മിനെ തന്നെ തകർക്കുന്ന രീതിയിലാണ് ഈ ഡീൽ മുന്നോട്ട് പോകുന്നത്.
'യുപി മോഡൽ' അട്ടിമറി ഭീഷണിയും സുരക്ഷാ ആശങ്കയും
യുഡിഎഫ് ഏറ്റവും കൂടുതൽ ജാഗ്രത പാലിക്കേണ്ടത് ബിജെപി ആസൂത്രണം ചെയ്യുന്ന 'യുപി മോഡൽ' അട്ടിമറികളെ കുറിച്ചാണെന്ന് കുറിപ്പ് സൂചിപ്പിക്കുന്നു. വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ യുപിയിൽ നിന്നുള്ള സേനയെ വിന്യസിപ്പിക്കുന്നതും, ബിജെപി അനുകൂലികളായ ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളിൽ നിയമിക്കുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇവിഎം മെഷീനുകൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിൽ യുഡിഎഫ് പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണമെന്നും, ഇല്ലെങ്കിൽ തൃശൂരിൽ സംഭവിച്ചത് പാലക്കാട്ടും ആവർത്തിക്കപ്പെട്ടേക്കാം എന്നും രാഷ്ട്രീയ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
വേതാളത്തെ തോളിലേറ്റിക്കൊണ്ട് വിക്രമാദിത്യൻ :





