മലയാള സിനിമയുടെ രണ്ട് മഹാമേരുക്കളായ മമ്മൂട്ടിയെയും മോഹൻലാലിനെയും കാലങ്ങളായി നിഴൽ പോലെ പിന്തുടരുന്ന ചില 'വാലുകൾ' ഇന്ന് ഈ വ്യവസായത്തെത്തന്നെ നിയന്ത്രിക്കുന്ന ഭീകരമായ അവസ്ഥയിലേക്ക് വളർന്നിരിക്കുന്നു. ഇക്കൂട്ടർ തൂണിലുണ്ട് തുരുമ്പിലുമുണ്ട്, അകത്തുമുണ്ട് പുറത്തുമുണ്ട്, ആകാശത്തുമുണ്ട് ഭൂമിയിലുമുണ്ട്.

കലയുമായോ സർഗ്ഗാത്മകതയുമായോ യാതൊരു പുലബന്ധവുമില്ലാത്ത ഇക്കൂട്ടർ, വെറും വാലാട്ടികളായി തുടങ്ങി ഇന്ന് ഭരണസിരാകേന്ദ്രങ്ങളെ വരെ സ്വാധീനിക്കാൻ ശേഷിയുള്ളവരായി മാറിയിരിക്കുന്നു എന്നത് അത്ഭുതകരമാണ്. രാത്രിയിലുണ്ട് പകലുമുണ്ട്, ഇന്നലെയുമുണ്ട് നാളെയുമുണ്ട്—ഇനി ശൗചാലയത്തിൽ ഉണ്ടോ എന്നുവരെ സംശയിക്കേണ്ടിയിരിക്കുന്നു.

അവർ തിന്നുകയുമില്ല, മറ്റുള്ളവരെക്കൊണ്ട് തീറ്റിക്കുകയുമില്ല എന്ന നയമാണ് ഈ വാലുകൾക്ക്. സിനിമയെ സ്നേഹിക്കുന്നവരേക്കാൾ ഉപരി, സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഈ സംഘം താരങ്ങളുടെ ചുറ്റും ഒരു അദൃശ്യ മതിൽ തീർത്തിരിക്കുകയാണ്. താരങ്ങളുടെ പേരുപറഞ്ഞ് വമ്പൻ മുതലാളിമാരെയും സ്ത്രീകളെയും പരിചയപ്പെട്ടും അതിലൂടെ ഒട്ടേറെ മുതലെടുപ്പുകൾ ഇവർ നടത്തുന്നുണ്ട്.

സാഹചര്യങ്ങൾ അനുസരിച്ച് ഈ വാലുകളാണ് ഇവരെ ബിജെപിയാക്കുവാനും, കോൺഗ്രസ് അനുഭാവം ഉണ്ടാക്കുവാനും, കമ്മ്യൂണിസ്റ്റ് ആക്കുവാനും പെടാപ്പാട് പെടുന്നത്. താരങ്ങൾ പൊട്ടന്മാരൊന്നുമല്ല, അവരുടെ കറുപ്പിനെ വെളുപ്പിക്കുന്ന പണികളും കൃത്യമായി ചെയ്തു കൊടുക്കുന്നത് ഇതേ സംഘമാണ്.

അഭിനയത്തിലോ സാങ്കേതിക വിദ്യയിലോ യാതൊരു അറിവുമില്ലാത്ത ഇത്തരം വാലുകളാണ് ഇന്നിപ്പോൾ പലപ്പോഴും സെറ്റുകളിൽ അവസാന വാക്കായി മാറുന്നത്. താരങ്ങളുടെ ഡേറ്റും പണമിടപാടുകളും നിയന്ത്രിക്കുന്നതിലൂടെ ഇവർ നേടിയെടുക്കുന്ന അധികാരം അമിതമാണ്. സിനിമയ്ക്ക് പുറത്തുള്ള പല രാഷ്ട്രീയ-സാമ്പത്തിക ഇടപാടുകളിലും ഇവർ ഇടനിലക്കാരായി പ്രവർത്തിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്.

താരങ്ങളുടെ കൂടെ എപ്പോഴും കാണുന്ന ഈ വാലാട്ടികൾക്ക് കിട്ടുന്ന വലിയ പരിഗണന പാവപ്പെട്ട ആരാധകരെയും സിനിമാപ്രേമികളെയും കൺഫ്യൂഷനിലാക്കുന്നുണ്ട്. താരങ്ങളുടെ ജനപ്രീതിയെ ചൂഷണം ചെയ്ത് സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുന്ന ഇവർ, സമൂഹത്തിന് മുന്നിൽ വലിയ സാംസ്‌കാരിക നായകന്മാരായി ചമയാനും ശ്രമിക്കാറുണ്ട്. എന്നാൽ ഇവരുടെ വൈകൃത മനസ്സും സ്വാർത്ഥതയും തിരിച്ചറിയുന്നവർ ഇന്ന് കുറവല്ല.

സിനിമ എന്ന കലയെ നശിപ്പിക്കുന്ന ഈ 'വാല്' സംസ്കാരം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. താരങ്ങൾ തങ്ങളുടെ കണ്ണുതുറന്നില്ലെങ്കിൽ, ഈ വാലുകൾ അവരെക്കൂടി പതനത്തിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല. അർഹതപ്പെട്ടവർക്ക് അവസരം ലഭിക്കാനും സിനിമ ശുദ്ധീകരിക്കപ്പെടാനും ഇത്തരം സ്വാർത്ഥ താൽപ്പര്യക്കാരെ മാറ്റിനിർത്തുക തന്നെ വേണം.

തുറന്ന് പറച്ചിൽ: