തൃശൂർ പിടിക്കാൻ യു.ഡി.എഫ്; പക്ഷേ 'കെട്ടിയിറക്കലുകളും' 'പേയ്‌മെന്റ്' ആരോപണങ്ങളും തിരിച്ചടിയാകുമോ?

കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തമായി അലയടിക്കുമ്പോൾ, തൃശൂർ ജില്ലയിൽ ഉറപ്പായും ജയിക്കാവുന്ന ചില സീറ്റുകൾ കോൺഗ്രസിന്റെയും ലീഗിന്റെയും തെറ്റായ സ്ഥാനാർത്ഥി നിർണ്ണയം മൂലം അപകടത്തിലാകുന്നുവോ എന്ന ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്. വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പോലും ഗ്രൂപ്പ് താൽപ്പര്യങ്ങൾക്കും 'പണച്ചാക്കുകൾക്കും' മുൻഗണന നൽകുന്നത് അണികൾക്കിടയിൽ വലിയ നിരാശ പടർത്തുന്നു.

കൈപ്പമംഗലം: ബെന്നി ബെഹനാന്റെ വാശിയും 'പേയ്‌മെന്റ്' വിവാദവും

ഇത്തവണ യു.ഡി.എഫിന് അനായാസം പിടിച്ചെടുക്കാവുന്ന മണ്ഡലമായിരുന്നു കൈപ്പമംഗലം. നിലവിലെ എം.എൽ.എ പറവൂരിലേക്ക് മാറിയതോടെ വിജയസാധ്യത ഇരട്ടിയായെങ്കിലും, സ്ഥാനാർത്ഥി നിർണ്ണയം വന്നപ്പോൾ അണികൾ ഞെട്ടി. എം.പി ബെന്നി ബെഹനാന്റെ അനാവശ്യ പിടിവാശി മൂലം യാതൊരു വിജയസാധ്യതയുമില്ലാത്ത ടി.എം. നാസറിനെ ഇവിടെ കെട്ടിയിറക്കിയെന്നാണ് പ്രധാന ആരോപണം. മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഇതൊരു 'പേയ്‌മെന്റ് സീറ്റ്' ആണെന്ന വികാരം ശക്തമാണ്. ഒരു യുവ സ്ഥാനാർത്ഥിയെ പരിഗണിച്ചിരുന്നുവെങ്കിൽ ഉറപ്പായ സീറ്റാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.

ഇരിങ്ങാലക്കുട: കൈവിട്ട 'കരുവന്നൂർ' ആയുധം

കരുവന്നൂർ ബാങ്ക് കൊള്ളയിൽ ജനം പൊറുതിമുട്ടി നിൽക്കുന്ന ഇരിങ്ങാലക്കുടയിൽ മന്ത്രി ബിന്ദുവിനെതിരെ ശക്തമായ വികാരം നിലനിൽക്കുന്നുണ്ട്. ഇവിടെ ഒരു കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിച്ചിരുന്നുവെങ്കിൽ ജയം സുനിശ്ചിതമായിരുന്നു. സോണിയ ഗിരിയെപ്പോലൊരു സ്ഥാനാർത്ഥിയെയോ അല്ലെങ്കിൽ മണ്ഡലത്തിന് സുപരിചിതനായ എം.പി ജാക്സനെയോ ആയിരുന്നു അവിടെ പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ ജയസാധ്യത മറന്ന് ജോസഫ് ഗ്രൂപ്പിലെ തോമസ് ഉണ്ണിയാടന് സീറ്റ് നൽകിയത് മണ്ഡലത്തിലെ കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ കേരളാകോൺഗ്രസ്സിലെ ഒരു പുതുമുഖത്തെ അവതരിപ്പിച്ചാലും ഇരിങ്ങാലക്കുടയിൽ ജയം ഉറപ്പാക്കാമായിരുന്നു .

മണലൂർ: പ്രതാപന്റെ തട്ടകം മാറിയോ?

മണലൂരിൽ ടി.എൻ. പ്രതാപനാണ് മത്സരിക്കുന്നത് എങ്കിലും അദ്ദേഹം ശരിക്കും പൊരുതേണ്ടിയിരുന്നത് കൈപ്പമംഗലത്തായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷണം. മണലൂരിൽ പ്രതാപനെതിരെ പ്രാദേശിക വികാരം നിലനിൽക്കുന്നുണ്ട്. ഇടതുപക്ഷം രവീന്ദ്രൻ മാഷെപ്പോലൊരു കരുത്തനെ ഇറക്കിയ സാഹചര്യത്തിൽ, കുറച്ചുകൂടി ഗൗരവമുള്ള ഒരു സ്ഥാനാർത്ഥിയെയായിരുന്നു കോൺഗ്രസ് മണലൂരിൽ പരീക്ഷിക്കേണ്ടിയിരുന്നത്.

ഗുരുവായൂർ: ലീഗിലെ 'പണച്ചാക്ക്' രാഷ്ട്രീയം

ഗുരുവായൂരിൽ എൻ.കെ അക്ബറിനെ നേരിടാൻ മുസ്ലിം ലീഗ് സി.എച്ച്. റഷീദിനെ ഇറക്കിയതും അണികളിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. സ്ഥാനാർത്ഥിയുടെ അധികാരമോഹവും പണച്ചാക്കുകളുമായുള്ള അവിശുദ്ധ ബന്ധവുമാണ് അദ്ദേഹത്തിന് സീറ്റ് നേടിക്കൊടുത്തതെന്ന ആക്ഷേപം നേരത്തെയുണ്ട്. കരുത്തനായ ഒരു പ്രതിയോഗിയെ നേരിടാൻ റഷീദ് മതിയാകില്ലെന്ന വിലയിരുത്തൽ യു.ഡി.എഫ് വോട്ടുകളെ ബാധിച്ചേക്കാം.

തൃശൂർക്കാരൻ :