
ദുബായിൽ അപകടം: കാൽ നഷ്ടപ്പെട്ട പ്രവാസിക്ക് 2.08 കോടി
ദുബായിൽ വാഹനാപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ട തിരുവനന്തപുരം വർക്കല സ്വദേശി സുധീറിന് 2.08 കോടി രൂപ (എട്ട് ലക്ഷം ദിർഹം) നഷ്ടപരിഹാരം ലഭിച്ചതായി റിപ്പോർട്ട്. ജോലിസ്ഥലത്തേക്ക് പോകുമ്പോഴുണ്ടായ അപകടത്തിൽ അദ്ദേഹത്തിന്റെ കാൽ മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു.
സുധീറിന്റെ സ്ഥിരമായ അംഗവൈകല്യം, തൊഴിൽനഷ്ടം, കുടുംബത്തിന്റെ സാമ്പത്തികപ്രതിസന്ധി എന്നിവ പരിഗണിച്ചാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. അഡ്വ. ഷംസുദീൻ കരുനാഗപ്പള്ളിയാണ് നിയമനടപടികൾക്ക് നേതൃത്വം നൽകിയത്.
THINCK SHOTS https://thinck.org/shots






