
സുകൃതം 2.0: അർബുദരോഗികൾക്ക് സൗജന്യ ശസ്ത്രക്രിയയുമായി കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർബുദരോഗികൾക്ക് സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കുന്ന സുകൃതം 2.0 പദ്ധതിക്ക് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയും ചേർന്ന് തുടക്കമിട്ടു.
സ്തനാർബുദം, തൈറോയ്ഡ് അർബുദം, കുട്ടികളിലെ അർബുദം എന്നീ വിഭാഗങ്ങളിലെ അർഹരായ രോഗികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പുകളിലൂടെയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.
THINCK SHOTS https://thinck.org/shots






