
കൊറിയൻ സ്കിൻകെയർ ബ്രാൻഡ് ‘ഹാർട്ട്’ പുറത്തിറക്കി ആരതി രവി പിള്ള
ഡോക്ടറിൽ നിന്ന് സംരംഭകയിലേക്ക്; ‘ഹാർട്ട്’മായി ആരതി രവി പിള്ള
വ്യവസായി രവി പിള്ളയുടെ മകൾ ഡോ. ആരതി രവി പിള്ള ഇനി സംരംഭകയുടെ വേഷത്തിൽ. കൊറിയൻ സ്കിൻകെയർ അറിവുകൾ ഇന്ത്യൻ സ്ത്രീകൾക്കായി ലളിതമാക്കുകയാണ് സ്വന്തം സ്റ്റാർട്ടപ് ബ്രാൻഡായ HARTവഴി ലക്ഷ്യം. ഇന്ത്യയിൽ നേരിട്ട മോശം സ്കിൻകെയർ അനുഭവങ്ങളാണ് കൊറിയയിലേക്ക് ശ്രദ്ധ തിരിക്കാൻ കാരണമായതെന്ന് ആരതി പറയുന്നു. ബിസിനസിൽ അച്ഛനിൽ നിന്ന് “100ൽ 100” നേടുക എളുപ്പമല്ലെന്നും ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലെന്നും അവർ വ്യക്തമാക്കുന്നു.
THINCK SHOTS https://thinck.org/shots






