
വനിതാ കമ്മീഷൻ അധ്യക്ഷയായി ആയിഷ പോറ്റി?
വനിതാ കമ്മീഷൻ അധ്യക്ഷയായി ആയിഷ പോറ്റി വരുമോ? കോൺഗ്രസ് അണികളിൽ ആവശ്യം ശക്തം
കേരള വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ദീപ്തി മേരി വർഗീസിനൊപ്പം മുൻ എംഎൽഎ ആയിഷ പോറ്റിയുടെ പേരും സജീവ പരിഗണനയിൽ. യുഡിഎഫിൽ ബോർഡ്–കോർപ്പറേഷൻ നിയമന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇരുവരുടെയും പേരുകൾ ഉയർന്നിരിക്കുന്നത്.
എന്നാൽ ആയിഷ പോറ്റിക്കാണ് ഈ സ്ഥാനത്തിന് കൂടുതൽ അനുഭവസമ്പത്തും പൊതുസ്വീകാര്യതയുമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകരുടെ അഭിപ്രായം. മുൻ എംഎൽഎ എന്ന നിലയിലെ നിയമനിർമാണ പരിചയം, പൊതുപ്രവർത്തന രംഗത്തെ ദീർഘകാല സാന്നിധ്യം എന്നിവയാണ് അവർ ചൂണ്ടിക്കാട്ടുന്നത്. അന്തിമ തീരുമാനം കോൺഗ്രസ്–യുഡിഎഫ് നേതൃത്വത്തിന്റേതാണ്.
ആയിഷ പോറ്റിയിലേക്ക് തീരുമാനം എത്തുമോ? കാത്തിരിക്കുകയാണ് അണികൾ.
THINCK SHOTS https://thinck.org/shots






