
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ച് ക്രിസ് ഗെയ്ൽ
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ച് ക്രിസ് ഗെയ്ൽ
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ പുതുപ്പള്ളി പള്ളിയിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. കല്ലറയിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ച ഗെയ്ലിന്റെ സന്ദർശനം ശ്രദ്ധ നേടി. പുതുപ്പള്ളി മണ്ഡലത്തിലെ ക്രിക്കറ്റ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ക്ഷണം സ്വീകരിച്ചാണ് ഗെയ്ൽ എത്തിയത്.
തുടർന്ന് പൊതുപരിപാടിയിലും വിദ്യാർഥികളുമായുള്ള സംവാദത്തിലും പങ്കെടുക്കുന്ന ഗെയ്ൽ, വെന്നിമലയിൽ രാജ്യാന്തര ക്രിക്കറ്റ് മൈതാനത്തിനായി പരിഗണിക്കുന്ന സ്ഥലവും സന്ദർശിക്കും.
THINCK SHOTS https://thinck.org/shots






