THINCK
'ധനരാജിന്റെ പേര് ഉച്ചരിക്കരുത്';

'ധനരാജിന്റെ പേര് ഉച്ചരിക്കരുത്';

‘ധനരാജിന്റെ പേര് ഇനി ഉച്ചരിക്കരുത്’; കെ.കെ. രാഗേഷ് പറഞ്ഞതായി വി. കുഞ്ഞിക്കൃഷ്ണൻ

പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം വീണ്ടും ചർച്ചയാകുന്നു. ഫണ്ടുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങൾ ആവർത്തിച്ചപ്പോൾ, “ധനരാജിന്റെ പേര് ഇനി ഉച്ചരിക്കരുത്” എന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് തന്നോട് പറഞ്ഞതായി വി. കുഞ്ഞിക്കൃഷ്ണൻ ആരോപിച്ചു.ധനരാജ് രക്തസാക്ഷി ഫണ്ട് ഉൾപ്പെടെയുള്ള പിരിവുകളിൽ ക്രമക്കേടുണ്ടായെന്ന കുഞ്ഞിക്കൃഷ്ണന്റെ ആരോപണങ്ങൾ നേരത്തെ സിപിഎം നേതൃത്വം തള്ളിയിരുന്നു. പാർട്ടിയുടെ ഒരു രൂപപോലും നഷ്ടപ്പെട്ടിട്ടില്ലെന്നും കണക്കുകൾ പരിശോധിച്ചിട്ടുണ്ടെന്നുമാണ് രാഗേഷിന്റെ നിലപാട്.

ഈ വിഷയത്തിൽ പരസ്യമായി പ്രതികരിച്ചതിന് പിന്നാലെ കുഞ്ഞിക്കൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് പയ്യന്നൂരിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച കുഞ്ഞിക്കൃഷ്ണൻ, ഫണ്ട് വിഷയത്തിൽ തന്റെ നിലപാട് മാറ്റില്ലെന്ന് ആവർത്തിച്ചുവരികയാണ്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →