
പ്രമുഖ യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു
പ്രമുഖ യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു
പ്രമുഖ യൂട്യൂബറും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്ന സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. മലപ്പുറം വളാഞ്ചേരി കാരേക്കാട് സ്വദേശിയായ സ്വാലിഹ് ന്യൂമോണിയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ വളാഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം ആരോഗ്യനില മോശമായതിനെ തുടർന്ന് ഉച്ചയോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. സമൂഹമാധ്യമങ്ങളിലൂടെ വലിയൊരു സൗഹൃദവലയം സൃഷ്ടിച്ച സ്വാലിഹിന്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കളെയും അനുയായികളെയും ദുഃഖത്തിലാഴ്ത്തി. ഖബറടക്കം രാത്രി എട്ടിന് കാരേക്കാട് സി.കെ. പാറ ജുമാ മസ്ജിദിൽ നടക്കുമെന്ന് റിപ്പോർട്ടുണ്ട്.
THINCK SHOTS https://thinck.org/shots






