
മലയാളിയുടെ FLY91 ഇനി തിരുപ്പതിയിലേക്കും; മനോജ് ചാക്കോ നയിക്കുന്ന പ്രാദേശിക വിമാനക്കമ്പനി 13 നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നു
മലയാളിയുടെ FLY91 ഇനി തിരുപ്പതിയിലേക്കും; 13 നഗരങ്ങളിലേക്ക് ചിറകുവിരിച്ച്
തൃശൂർ കുന്നംകുളം സ്വദേശിയായ മനോജ് ചാക്കോ നയിക്കുന്ന പ്രാദേശിക വിമാനക്കമ്പനി FLY91 ഇനി തിരുപ്പതിയിലേക്കും സർവീസ് ആരംഭിക്കുന്നു. ഹൈദരാബാദ്–തിരുപ്പതി റൂട്ടിൽ പ്രതിദിന സർവീസും വിജയവാഡ, രാജമുണ്ഡ്രി എന്നിവിടങ്ങളിൽ നിന്ന് നിശ്ചിത ദിവസങ്ങളിലെ സർവീസുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ FLY91ന്റെ സർവീസ് സാന്നിധ്യം രാജ്യത്തെ 13 നഗരങ്ങളിലേക്ക് വ്യാപിക്കുന്നു.
ഗോവയിലെ മോപ വിമാനത്താവളം കേന്ദ്രമാക്കി 2024ൽ പ്രവർത്തനം ആരംഭിച്ച FLY91 നിലവിൽ കൊച്ചിയിലേക്കും സർവീസ് നടത്തുന്നുണ്ട്. കണ്ണൂരിലേക്കും വൈകാതെ സർവീസ് ആരംഭിക്കാനുള്ള പദ്ധതിയുണ്ടെന്ന് റിപ്പോർട്ട്. രാജ്യത്തെ ചെറുനഗരങ്ങളെ വിമാനമാർഗം കൂടുതൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന FLY91, മലയാളിയുടെ വ്യോമയാന സംരംഭമെന്ന നിലയിലും ശ്രദ്ധ നേടുകയാണ്.
THINCK SHOTS https://thinck.org/shots






