
കെ.കെ. രാഗേഷിനെ പരിഹസിച്ച് കെ. മുരളീധരൻ:
രാഗേഷ് കാരണമാണ് കണ്ണൂരിൽ രണ്ട് എംഎൽഎമാരെ യുഡിഎഫിന് കിട്ടിയത്; രാഗേഷിനെ പരിഹസിച്ച് കെ. മുരളീധരൻ
കണ്ണൂരിലെ രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ ടി.കെ. ഗോവിന്ദനെ ‘ബ്രൂട്ടസ്’ എന്നും വി. കുഞ്ഞിക്കൃഷ്ണനെ ‘മിർ ജാഫർ’ എന്നും വിളിച്ച് വിമർശിച്ച സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പരിഹസിച്ച് കെ. മുരളീധരൻ. തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎമ്മിന് നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് പരിഹാസം. രാഗേഷ് തന്നെ തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ചിട്ടുണ്ട്.
“രാഗേഷ് കാരണമാണ് കണ്ണൂരിൽ രണ്ട് എംഎൽഎമാരെ യുഡിഎഫിന് കിട്ടിയത്; അതുകൊണ്ട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റരുത്” എന്നായിരുന്നു മുരളീധരന്റെ പരിഹാസം.
THINCK SHOTS https://thinck.org/shots






