
51 വർഷത്തെ സൗഹൃദത്തിന് ‘സുവർണ്ണ ഓണം’
51 വർഷത്തെ സൗഹൃദത്തിന് ‘സുവർണ്ണ ഓണം’; കരുനാഗപ്പള്ളി ബോയ്സ് 1975 കൂട്ടായ്മയുടെ ആഘോഷം
കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിൽ 1975ൽ എസ്.എസ്.എൽ.സി പഠിച്ചിരുന്നവരുടെ കൂട്ടായ്മയായ ‘ബോയ്സ് 1975’ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസന്നകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രശസ്ത സിനിമ–സീരിയൽ നടൻ സലിം ഹസൻ (മറിമായം ഫെയിം) ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ അറക്കൽ മുഖ്യപ്രഭാഷണം നടത്തി.
ഫസൽ സലിം നേതൃത്വം നൽകിയ ഭരതനാട്യം, കുച്ചിപ്പുടി അവതരണങ്ങൾക്കൊപ്പം ഉറിയടി, വടംവലി, അത്തപ്പൂക്കളം, ഓണസദ്യ എന്നിവ ആഘോഷത്തിന് നിറം പകർന്നു. നൂറുകണക്കിന് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത സംഗമം പഴയ കൂട്ടുകാർക്ക് ഓർമ്മകളും സൗഹൃദവും പുതുക്കിയ സുവർണ്ണവേളയായി.
THINCK SHOTS https://thinck.org/shots






