THINCK
‘സുകുമാരക്കുറുപ്പ്’ വ്യാജപ്രചാരണം

‘സുകുമാരക്കുറുപ്പ്’ വ്യാജപ്രചാരണം

‘സുകുമാരക്കുറുപ്പ്’ വ്യാജപ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സർക്കാർ

ബ്രൂണെയിൽ കഴിയുന്ന ദാമോദര മേനോനെ സുകുമാരക്കുറുപ്പാണെന്ന് തെറ്റായി പ്രചരിപ്പിച്ച വിവാദത്തിന് പിന്നാലെ, അദ്ദേഹത്തെ നാട്ടിലെത്തിക്കാൻ കേരള സർക്കാർ നടപടി തുടങ്ങി. അസുഖബാധിതനായ ദാമോദര മേനോന്റെ പുനരധിവാസത്തിന് ഇടപെടണമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നീക്കം. കുടുംബം ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നോർക്കയെ ചുമതലപ്പെടുത്തി. കുടുംബം തയ്യാറല്ലെങ്കിൽ മറ്റ് പുനരധിവാസ മാർഗങ്ങളും സർക്കാർ പരിഗണിക്കും.

അതേസമയം, സുകുമാരക്കുറുപ്പിനെ ബ്രൂണെയിൽ കണ്ടെത്തിയെന്ന വ്യാജപ്രചാരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുമെന്നും, ഒരു മാസത്തിനകം തുടരന്വേഷണം പൂർത്തിയാക്കാനാണ് തീരുമാനം.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →