
“പാട്ട് വിഴുങ്ങികളും ഉണ്ട്”
“പാട്ട് വിഴുങ്ങികളും ഉണ്ട്”; സിനിമയിലെ അനുഭവം പരിഹാസത്തോടെ റഫീഖ് അഹമ്മദ്
“ആന വിഴുങ്ങികൾ, അമ്പലം വിഴുങ്ങികൾ എന്നൊക്കെ പറയുന്നതുപോലെ പാട്ട് വിഴുങ്ങികളും ഉണ്ട്” — ഗാനരചയിതാവ് റഫീഖ് അഹമ്മദ് ഫേസ്ബുക്കിൽ കുറിച്ചു.
“സാറേ, സാറാണ് സാറ്… സാറിന്റെ പാട്ടാണ് പാട്ട്” എന്ന് പറഞ്ഞ് പാട്ടെഴുതി വാങ്ങിയ ശേഷം പലരും പിന്നെ ബന്ധപ്പെടാറില്ലെന്നും, വിളിച്ചാലും കിട്ടാറില്ലെന്നും അദ്ദേഹം പരിഹസിക്കുന്നു. പിന്നീട് ഏതെങ്കിലും ചായക്കടയിലോ തെരുവിലോ നടക്കുമ്പോൾ താൻ എഴുതിയ വരികൾ പാട്ടായി കേൾക്കുമ്പോഴാണ് ആ പാട്ട് പുറത്തിറങ്ങിയെന്ന് അറിയുന്നതെന്നും റഫീഖ് പറയുന്നു.
“അതിന്റെ ഒരു ബ്രഹ്മാനന്ദം ഒന്നു വേറെ തന്നെ” എന്ന കിടിലൻ പരിഹാസത്തോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്. 😄
THINCK SHOTS https://thinck.org/shots






