THINCK
കൊട്ടാരക്കര ബസ് അപകടം: 40 പേർക്ക് പരിക്ക്

കൊട്ടാരക്കര ബസ് അപകടം: 40 പേർക്ക് പരിക്ക്

കൊട്ടാരക്കരയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; 40 പേർക്ക് പരുക്ക്, മൂന്നുപേർ ഗുരുതരാവസ്ഥയിൽ

കൊല്ലം കൊട്ടാരക്കരയിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 40 പേർക്ക് പരുക്കേറ്റു. കൊട്ടാരക്കര സ്വദേശികളായ ഓമന, ശ്രീദേവി, സുരേഷ് എന്നിവരുടെ നില ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്.

കൊട്ടാരക്കരയിലേക്ക് വന്ന സൊസൈറ്റി ബസും കായംകുളത്തേക്ക് പോയ നിർമല ബസുമാണ്കൂട്ടിയിടിച്ചത്. ഡ്രൈവർമാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബസുകൾ അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാരും ആരോപിച്ചു. പുത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →