
“കൊലയാളി സമ്മാനം കൊടുക്കേണ്ട”
“കൊലയാളി എന്റെ മകൾക്ക് സമ്മാനം കൊടുക്കേണ്ട”; ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിന്റെ പ്രതിഷേധം
കോഴിക്കോട്ട് കാലിക്കറ്റ് പെഡലേഴ്സ് സംഘടിപ്പിച്ച കിഡ്സ് സ്വിമ്മത്തോൺ സമ്മാനദാനച്ചടങ്ങിനിടെയാണ് നാടകീയ പ്രതിഷേധം. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ച വാഹനാപകടക്കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ തന്റെ മകൾക്ക് സമ്മാനം നൽകേണ്ടെന്ന് കുട്ടിയുടെ പിതാവ് വേദിയിൽ പരസ്യമായി ആവശ്യപ്പെട്ടു. “കൊലയാളി വേണ്ട, എന്റെ മകൾക്ക് മറ്റാരെങ്കിലും സമ്മാനം കൊടുത്താൽ മതി” എന്നായിരുന്നു രക്ഷിതാവിന്റെ പ്രതിഷേധം.
ഇതോടെ ശ്രീറാം സമ്മാനദാനത്തിൽ നിന്ന് പിന്മാറി. തുടർന്ന് അസിസ്റ്റന്റ് കളക്ടറാണ് കുട്ടിക്ക് സമ്മാനം നൽകിയത്. കെ.എം. ബഷീർ മരണപ്പെട്ട 2019ലെ വാഹനാപകടക്കേസിൽ ശ്രീറാം ഇപ്പോഴും പ്രതിയാണ്; കേസിന്റെ വിചാരണ നടപടികൾ തുടരുകയാണ്.
THINCK SHOTS https://thinck.org/shots






