THINCK
വീൽചെയറുകൾ വിതരണം ചെയ്ത് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ

വീൽചെയറുകൾ വിതരണം ചെയ്ത് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ

ആതുരാലയങ്ങൾക്ക് മമ്മൂട്ടിയുടെ ഓണസമ്മാനം; ‘ചലനം’ പദ്ധതിയിൽ വീൽ ചെയറുകൾ

ഓണക്കാലത്ത് കരുതലിന്റെ മറ്റൊരു മാതൃകയായി മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ. പത്തനംതിട്ട ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആതുരാലയങ്ങൾക്ക് ഫൗണ്ടേഷന്റെ ‘ചലനം’പദ്ധതിയുടെ ഭാഗമായി വീൽ ചെയറുകൾ വിതരണം ചെയ്തു. തിരുവല്ല ഇരവിപേരൂരിലെ ഗിൽഗാൽ ആശ്വാസഭവനിൽ നടന്ന ചടങ്ങ് മാർത്തോമാ സഭ കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ 16 വർഷമായി നിർധനരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങൾക്കായി ഹൃദയസ്പർശം, വഴികാട്ടി, സുകൃതം, വിദ്യാമൃതം, ഹൃദ്യം, കാഴ്ച തുടങ്ങിയ നിരവധി പദ്ധതികളാണ് ഫൗണ്ടേഷൻ നടപ്പാക്കുന്നത്. മനുഷ്യസ്നേഹവും കരുതലും ചേർന്ന ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സമൂഹത്തിന് ആശ്വാസമാകട്ടെയെന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →