
സ്ത്രീകളെ കൊണ്ട് കുളിപ്പിക്കാൻ ഡൗൺ സിൻഡ്രോം അഭിനയിച്ചു;
സ്ത്രീകളെ കൊണ്ട് കുളിപ്പിക്കാൻ ഡൗൺ സിൻഡ്രോം ഉണ്ടെന്ന് അഭിനയിച്ചു; യുവാവ് അറസ്റ്റിൽ
സ്ത്രീ പരിചാരകരെ കൊണ്ട് കുളിപ്പിക്കുകയും ഡയപ്പർ മാറ്റിക്കുകയും ചെയ്യാൻ ഡൗൺ സിൻഡ്രോം ഉണ്ടെന്ന് വ്യാജമായി അഭിനയിച്ച പോൾ ആന്റണി മെൻചാക്ക എന്ന 31കാരന്റെ വാർത്ത വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അമേരിക്കയിലെ അരിസോണയിൽ നടന്ന സംഭവം 2018ലേതാണ്. ‘Amy’ എന്ന പേരിൽ സ്വന്തം അമ്മയായി ഓൺലൈനിൽ പരിചാരകരെ തേടിയ ഇയാൾ മൂന്ന് സ്ത്രീകളെ കബളിപ്പിച്ചെന്നാണ് പൊലീസ് കേസ്. സംശയം തോന്നിയ ഒരു പരിചാരക ഇയാളുടെ യഥാർത്ഥ വീട്ടിലെത്തി മാതാപിതാക്കളോട് അന്വേഷിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ലൈംഗിക പീഡനവും വഞ്ചനയും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
THINCK SHOTS https://thinck.org/shots






