ആമയും മുയലും ഓട്ടമത്സരം നടത്തിയ കഥയാണ് ഇന്നത്തെ ഈ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കാണുമ്പൊൾ മനസ്സിൽ വരുന്നത് .
വളരെ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതികൾ പ്രകാരം കോടികൾ മാറ്റിവെച്ചുകൊണ്ടുള്ള പ്രചരണ പരിപാടികളും വഴിനീളെയുള്ള പരസ്യ ബോർഡുകളും സകലമാന ട്രാൻസ്‌പോർട്ട് ബസുകളിലെ പരസ്യങ്ങളും ചാനലുകൾ വിലക്കെടുത്തുള്ള യുദ്ധമുറകളും സോഷ്യൽ എഞ്ചിനീയറിങ്ങും എല്ലാം നടത്തിയിട്ടും എവിടെയാണ് എകെജി സെന്ററിന് പാളിച്ചകൾ സംഭവിച്ചത് .
പണ്ട് സ്‌കൂളിൽ പഠിക്കുന്ന സമയത്ത് സ്‌കൂളിൽ നിന്നും ടൂർ പോകുവാൻ പ്ലാൻ ചെയ്തുകൊണ്ട് പുതിയ ഷർട്ടും പാന്റ്സും ഒക്കെ തയ്പ്പിച്ചുവെച്ചുകൊണ്ട് എല്ലാ തയ്യാറെടുപ്പുകളും നടത്തി ടൂർ പോകുന്നതിന്റെ തലേ ദിവസം വയറിളക്കം പിടിപെടുന അവസ്ഥയിലാണ് ഇന്നത്തെ പിആർ കമ്പനികളുടെ അവസ്ഥകൾ .
സാധാരണയായി ഒട്ടുമിക്ക ചാനലുകളും പത്ര മാധ്യമങ്ങളും ഭരിക്കുന്ന പാർട്ടികൾക്ക് എതിരായി വാർത്തകൾ പറയുമ്പോൾ ചരിത്രത്തിൽ ആദ്യമായി ഇവരൊക്കെ പ്രതിപക്ഷത്തിന്റെ നെഞ്ചത്തേക്ക് കയറുന്ന കാഴ്ചകളാണ് നാം കഴിഞ്ഞ വർഷങ്ങളിൽ കണ്ടത് .
വളരെ ബുദ്ധി പ്രയോഗിച്ചുകൊണ്ട് പ്രതിപക്ഷത്തിന്റെ നേതാക്കൾക്കെതിരായും പ്രതിപക്ഷ മുന്നണിയിലെ ഘടക കക്ഷികൾക്കെതിരായും വാർത്തകൾ ഇടതടവില്ലാതെ പടച്ചു വിട്ടപ്പോൾ പ്രതിപക്ഷ കക്ഷികളിലെ അണികളിൽ വരെ പിണറായി 3.0 വരുമോ എന്ന ആശങ്ക കയറിക്കൂടിയെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല . അത്രമാത്രം വർഗീയതയും നുണപ്രചാരണങ്ങളും കുത്തിത്തിരിപ്പുകളും അവരുണ്ടാക്കി വിട്ടു . പ്രതിപക്ഷമാണ് കേരളം ഭരിക്കുന്ന രീതിയിലായിരുന്നു കുപ്രചരണങ്ങൾ !!
പ്രതിപക്ഷ നിരയിലെ നേതാക്കൾ തമ്മിൽ മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടിയുള്ള അടിപിടിയാണ് എന്ന് വരുത്തിത്തീർക്കുവാൻ അവർക്ക് സാധിച്ചിരുന്നു . ജനങ്ങളിൽ ഒരു കൺഫ്യൂഷൻ വളർത്തുവാൻ ആ പ്രചാരവേലകൾ കൊണ്ട് സാധിച്ചിരുന്നു . ആരോട് സംസാരിച്ചാലും അവരിൽ ഉരുത്തിരിഞ്ഞിരുന്ന ഉത്കണ്ഠ അത് മാത്രമായിരുന്നു . അതിന്നായി പ്രതിപക്ഷ നിരയിലെ നേതാക്കന്മാരുടെ വിശ്വസ്തന്മാരെ സ്വാധീനിച്ചായിരുന്നു അത്തരം കളികൾക്ക് തുടക്കമിട്ടത് .
അവരിലൂടെ മറ്റുള്ള നേതാക്കൾക്കെതിരെ അഭിപ്രായം പറയുന്ന പഴയ ഗ്രൂപ്പ് രീതികൾ അടിച്ചേൽപ്പിക്കുവാൻ കുത്സിത ശ്രമങ്ങൾ നടത്തിയിരുന്നു . ഉദാഹരണമായി കെപിസിസി പ്രസിഡണ്ട് ആയിരുന്ന കെ സുധാകരനിൽ വരെ അത്തരം കാര്യങ്ങൾ അവർ ശ്രമിച്ചുപോന്നു .അതെല്ലാം നാം കണ്ടതുമാണ് . പക്ഷെ എല്ലാം വളരെ ബുദ്ധിപൂർവം നേരിടുവാൻ പ്രതിപക്ഷത്തെ നേതാക്കൾക്കായി എന്നത് അവർക്ക് ആശ്വസിക്കാം !!
അതുപോലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടം വിഷയങ്ങൾ ഇവരുടെ പിആർ ടീമുകളുടെ തിരക്കഥയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തി വെച്ചിരുന്നു . അതിന്നായി അവർക്ക് വിശ്വസിക്കാവുന്ന ചാനൽ പ്രവർത്തകരെയും പാർട്ടി അനുഭാവികളെയും തപ്പിയെടുത്തുകൊണ്ട് ജെഫ്രി എപ്‌സ്റ്റീൻ മാതൃകയിൽ എല്ലാം തയ്യാറാക്കി .
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി അത് പൊട്ടിക്കുവാൻ വെച്ചപ്പോൾ മുഖ്യമന്ത്രി ഇടപെട്ട് അത് നിർത്തിവെപ്പിച്ചു . കാരണം അദ്ദേഹത്തിന്റെ ബുദ്ധിയിൽ അത് പൊട്ടിക്കേണ്ടത് അപ്പോഴല്ലായിരുന്നു . നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നര മാസം മുൻപ് വെടിക്കെട്ടിന് തിരികൊളുത്തുവാൻ വെച്ചിരുന്നു എങ്കിലും നിർഭാഗ്യവശാൽ അത് കയ്യിലിരുന്ന് പൊട്ടി . ഇനിയിപ്പോൾ ആ വിഷയം നനഞ്ഞ പടക്കമായി മാറി . സത്യം പറഞ്ഞാൽ ദിലീപിനെ വെറുതെ വിട്ടത് വരെ പിആർ ഊളകൾക്ക് കിട്ടിയ വൻ തിരിച്ചടിയായിരുന്നു . അത് വെച്ച് ഒരു സ്ത്രീ ശാക്തീകരണം വരെ ആസൂത്രണം ചെയ്തിരുന്നുവത്രെ !!
ഇത്രയും കോടികൾ ചിലവഴിച്ചാൽ വളരെ എളുപ്പമായി ഭരണത്തിൽ തിരിച്ചെത്താമെന്ന വ്യാമോഹത്തിലായിരുന്നു മുഖ്യമന്ത്രിയും ഓഫീസും എകെജി സെന്റർ പിആർ ടീമുകളും . അതിമോഹം ചക്രം ചവിട്ടും എന്ന് പറഞ്ഞതുപോലെ ആഗോള അയ്യപ്പ സംഗമം വെറുമൊരു അതിമോഹം മാത്രമായിരുന്നു . ആ അയ്യപ്പ സംഗമം നടത്തിയില്ലായിരുന്നുവെങ്കിൽ ഇന്നത്തെ ഈ സ്വർണ്ണക്കൊള്ള അയ്യപ്പനല്ലാതെ വേറൊരു മനുഷ്യനും അറിയില്ലായിരുന്നു . അയ്യപ്പന് സ്വർണ്ണം കൊടുത്ത വിജയ്മല്യയുടെ ഉപദേശകൻ ശബരിമല സന്ദർശിച്ചപ്പോൾ തോന്നിയ ചില സംശയങ്ങൾ അദ്ദേഹം ബന്ധപ്പെട്ടവരെ അറിയിച്ചപ്പോൾ അതെങ്ങനെയാ ബെംഗളൂരു വഴി ഏഷ്യാനെറ്റിന്റെ ചെവിയിലും എത്തിയതാണ് ആ സ്വർണ്ണക്കൊള്ള ഇത്രേം വഷളാകുവാൻ കരണഭൂതമായത് .
സ്വർണ്ണക്കൊള്ള വന്നതോടെ എകെജി പിആർ ബുദ്ധികേന്ദ്രങ്ങളിൽ അതിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു . പാവം തന്ത്രിയെ പൂട്ടിയ ആ ചീഞ്ഞ ബുദ്ധിയല്ലാതെ ബാക്കിയൊക്കെ വെള്ളത്തിലായി . കൂടാതെ പ്രതിപക്ഷ നേതാക്കളുടെ പേരുകൾ വലിച്ചിഴക്കുവാൻ കുറെ ശ്രമിച്ചുനോക്കിയെങ്കിലും എല്ലാ കുന്തമുനകളും തിരിച്ചു സ്വന്തം കുണ്ടികളിൽ കയറിത്തുടങ്ങിയത് മിച്ചം .
പിന്നീട് പ്രതിപക്ഷ നേതാവിനെ വില്ലൻ പരിവേഷം കെട്ടിച്ചുകൊണ്ട് ചാനലുകളുടെയും സോഷ്യൽ മീഡിയ കൂലിത്തൊഴിലാളികളുടെയും അകമ്പടിയിൽ ഏറെ പരീക്ഷണങ്ങൾ നടത്തി നോക്കി . ചില സമയത്തൊക്കെ പ്രതിപക്ഷ നേതാവ് ലേശം പതറിയെങ്കിലും അദ്ദേഹം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു . വനിതാ നേതാക്കൾക്കും , തലമുതിർന്ന നേതാക്കൾക്കും , യൂത്ത് -കെ എസ്‍യു നേതാക്കൾക്കും ഓരോരോ ഭാരിച്ച കാര്യങ്ങൾ ഏൽപ്പിച്ചു കൊടുത്തുകൊണ്ട് അവരെയൊക്കെ ബിസിയാക്കി മാറ്റി .
പറയുന്നവർ പറയട്ടെ ഞാൻ അതിനൊന്നും ചെവികൊടുക്കുന്നില്ല എന്ന ഉശിരൻ തീരുമാനത്തിൽ കാര്യങ്ങൾ മുന്നോട്ട് നീക്കിയപ്പോൾ കേരളചരിത്രത്തിലെ ഏറ്റവും മിന്നും പ്രകടനം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം കാഴ്ചവെച്ചപ്പോൾ പിആർ കേന്ദ്രങ്ങൾ അണ്ണാക്കിൽ പിണ്ണാക്ക് തള്ളിയ അവസ്ഥയിലായി !!
ആ പാവം ബേബിച്ചായനെ കൊണ്ട് പാത്രം കഴുകിച്ചതും , പാവം ഗോവിന്ദനെ കൊണ്ട് മൊയ്‌തീൻക്കാക്ക് കാശ് കൊടുത്തു തിരിച്ചു കൊടുപ്പിച്ചതും സ്വയം ബുദ്ധിമതിയെന്ന് വിശ്വസിക്കുന്ന ടീച്ചറമ്മ തൊഴിലുറപ്പുകാരുമായി ഓണം വിശേഷങ്ങൾ പങ്കുവെച്ചതും , നിയമസഭയിൽ മന്ത്രിമാരെക്കൊണ്ട് കാർപെറ്റ് ബോംബ് മാതൃകയിൽ ചോദ്യോത്തരവേളകളിൽ വായകൊണ്ടുള്ള അക്രമങ്ങൾ അഴിച്ചു വിട്ടതും , ശിവൻകുട്ടിയെന്ന മഹാപാവത്തിനെ കൊണ്ട് സോണിയാഗാന്ധിയുടെ മെക്കട്ട് കയറ്റിച്ചതും , സോഷ്യൽ മീഡിയയിലെ പെൺ പേരുകളിലുള്ള അക്കൗണ്ടുകളിൽ നിന്നും സ്ത്രീ സുരക്ഷയും വികസനവും ചർച്ച ചെയ്യിച്ചതും , റോഡ് വക്കിലെ പരസ്യപ്പലകളിൽ ആരോഗ്യ കേരളം കൊട്ടിഘോഷിച്ചതും , സാധുക്കളായ മൂന്നു നേതാക്കളെ കൊണ്ട് വികസന മുന്നേറ്റ ജാഥ എന്ന പേരിലെ പ്രഹസനം പടച്ചുവിട്ടതും എല്ലാം ആലപ്പുഴയിലെ വയറ്റിലെ കത്രികയിൽ തട്ടി മുറിഞ്ഞപ്പോൾ എകെജി സെന്ററിലെ പിആർ ബുദ്ധിജീവികൾക്ക് പകരമായി ബുദ്ധിയും ആത്മാർത്ഥതയുമുള്ള ആളുകളെ തേടിക്കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസിപ്പോൾ !!
ഏറ്റവും അവസാനമായി ചീറ്റിപ്പോയത് ' നുണ ' കഥകളാണ് . പ്രതിപക്ഷ നേതാവ് പുതുയുഗയാത്രയുമായി തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും പാർട്ടി അണികളിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ചാനലുകളും അല്ലാത്തവരും ഒക്കെ ചേർന്നുകൊണ്ട് അദ്ദേഹത്തെ ഒരു നുണയനാക്കി മാറ്റാനുള്ള ശ്രമങ്ങളായിരുന്നു .
അതിന്നായി അവർ തിരഞ്ഞെടുത്ത പേജ് 2012 ഇൽ അയർലണ്ടിൽ നിന്നും ആരോ ഉണ്ടാക്കിയതായിരുന്നു . അന്നവർക്ക് അമ്പതിനായിരത്തിൽ പരം ലൈക്കുകൾ ഉണ്ടായിരുന്നു . അതിനെ വലിയ സംഭവമാക്കുവാൻ ശ്രമിച്ചപ്പോൾ അതിനും അവർക്ക് നുണ പറയേണ്ടി വന്നിരിക്കുന്നു . തലയിൽ ലേശം ആൾ താമസമുള്ളവരെ ഈ വക പണികൾക്ക് ഉപയോഗിച്ചില്ലെങ്കിൽ സ്വന്തം വടി പാമ്പായി മാറുന്നത് കാണേണ്ടിവരും !!
എന്തൊരു പ്രഹസനമാണ് ഈ കാണിച്ചുകൂട്ടുന്നത് എന്നോർത്തുകൊണ്ട് പിആർ ദാസനും
ഇതിങ്ങനെ തന്നെ തുടർന്നാൽ തകർപ്പൻ വിജയം ഉറപ്പെന്ന് പിആർ വിജയനും





