ദൃശ്യം 3
സമഗ്രമായ സിനിമാ വിലയിരുത്തൽ
റേറ്റിംഗ്: 4.0 / 5
സൂത്രവാക്യം: "ഭൂതകാലം ഒരിക്കലും നിശ്ശബ്ദമായിരിക്കില്ല"
സംവിധാനം: ജീത്തു ജോസഫ്
മുഖ്യ കഥാപാത്രങ്ങൾ: മോഹൻലാൽ, മീന, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, കലാഭവൻ ഷാജോൺ.
മലയാള സിനിമയുടെ ചരിത്രത്തെ 'ദൃശ്യം' ആദ്യ ഭാഗത്തിനും രണ്ടാം ഭാഗത്തിനും മുൻപും പിൻപും എന്ന് വേർതിരിക്കാം. അതുകൊണ്ട് തന്നെ ഈ പരമ്പരയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചപ്പോൾ മുതൽ സിനിമാപ്രേമികൾക്കിടയിൽ ഉയർന്ന ചോദ്യം ഒന്നേ ഉണ്ടായിരുന്നുള്ളൂ—"ഇനി എന്ത്?" എന്നാൽ ആ ചോദ്യത്തിന് തിയേറ്ററുകളിൽ കൈയടികളുടെ പൂരം തീർത്തുകൊണ്ടാണ് ജീത്തു ജോസഫും മോഹൻലാലും ചേർന്ന് ഉത്തരം നൽകിയിരിക്കുന്നത്. പ്രേക്ഷകരുടെ ആകാശത്തോളമുള്ള പ്രതീക്ഷകളെ ഒട്ടും ചോർന്നുപോകാതെ കാത്തുവെച്ച ഒരു പൂർണ്ണമായ വൈകാരിക ദുരൂഹതാ ത്രില്ലറാണ് 'ദൃശ്യം 3'.
ദേശീയതലത്തിൽ ദൃശ്യത്തിന്റെ സ്വാധീനം: ചരിത്രപരമായ വസ്തുതകൾ
ദൃശ്യം സിനിമയെ കുറിച്ച് എഴുതുമ്പോൾ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ അത് ഉണ്ടാക്കിയ സ്വാധീനം പ്രതിപാദിക്കാതെ വയ്യ. മുൻപ് മലയാളത്തിലെ പ്രശസ്തമായ സിബിഐ ഡയറിക്കുറിപ്പ് പോലുള്ള സിനിമകൾ തമിഴ്‌നാട്ടിലെ എല്ലാ പോലീസുകാരും നിർബന്ധമായും കണ്ടിരിക്കണമെന്ന് അവിടുത്തെ സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു.
അതിന് സമാനമായി, ഹരിയാന മുൻ ഡിജിപി 'ദൃശ്യം', 'സല്യൂട്ട്' എന്നീ സിനിമകൾ ഹരിയാനയിലെ പോലീസുകാർ നിർബന്ധമായും കണ്ടിരിക്കണം എന്ന ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.അന്വേഷണ മികവും കുറ്റവാളികളുടെ മനശാസ്ത്രവും മനസ്സിലാക്കാൻ ഈ സിനിമകൾ സഹായിക്കും എന്നതുകൊണ്ടായിരുന്നു അത്. വടക്കേ ഇന്ത്യയിൽ ഒട്ടുമിക്ക ആളുകളും ഈ സിനിമ കണ്ടുകഴിഞ്ഞു എന്നതുതന്നെയാണ് ഇന്ത്യൻ സിനിമയിൽ ഈ സൃഷ്ടിക്കുള്ള സമാനതകളില്ലാത്ത മേന്മയും ജനപ്രീതിയും തെളിയിക്കുന്നത്. ആ പെരൂമ നിലനിർത്തിക്കൊണ്ടാണ് മൂന്നാം ഭാഗവും എത്തിയിരിക്കുന്നത്.
കഥാപരിസരം: ഭൂതകാലത്തിന്റെ വേട്ടയാടലുകൾ
ഭൂതകാലത്തിലെ ആ കറുത്ത രാത്രിയുടെ നിഴലിൽ നിന്നും ജോർജുകുട്ടിയും കുടുംബവും ഇനിയും പൂർണ്ണമായി രക്ഷപ്പെട്ടിട്ടില്ല എന്ന് സിനിമയുടെ തുടക്കം തന്നെ നമ്മെ ഓർമ്മിപ്പിക്കുന്നു. ആദ്യ രണ്ട് ഭാഗങ്ങളിലും ഒളിപ്പിച്ചു വെച്ച രഹസ്യങ്ങളുടെ ഭാരം അവരെ ഇപ്പോഴും വേട്ടയാടുകയാണ്. പുറമേ ഒരു വലിയ സിനിമാ നിർമ്മാതാവായി ജോർജുകുട്ടി സാമ്പത്തികമായി വളർന്നെങ്കിലും, ഉള്ളിൽ തന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ആ പഴയ തത്രപ്പാടും ഭയവും ഇപ്പോഴുമുണ്ട്.
വരുണിന്റെ മരണത്തിന് പ്രതികാരം ചെയ്യാൻ കാത്തിരിക്കുന്ന മാതാപിതാക്കളായ പ്രഭാകറും (സിദ്ദിഖ്) ഗീതയും (ആശാ ശരത്), മുൻപ് അവരെ ക്രൂരമായി പീഡിപ്പിച്ചവരും പുതിയ നിയമക്കുരുക്കുകളും കെണികളുമായി വീണ്ടും രംഗത്തെത്തുന്നതാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. കേവലം ഒരു പോലീസ് അന്വേഷണത്തിനപ്പുറം, ഇത്തവണ ജോർജുകുട്ടിയുടെ ബുദ്ധിയെയും ക്ഷമയെയും ഒരുപോലെ പരീക്ഷിക്കുന്ന ശക്തമായ ചതുരംഗക്കളിയാണ് ചിത്രത്തിലുള്ളത്.
പ്രകടനങ്ങൾ: ലാലേട്ടന്റെ 'ബുദ്ധിരാക്ഷസൻ' ഭാവത്തിൽ നിന്നുള്ള മാറ്റം
- മോഹൻലാൽ (ജോർജുകുട്ടി): ജോർജുകുട്ടി എന്ന കഥാപാത്രത്തെ മോഹൻലാൽ വീണ്ടും അനശ്വരമാക്കിയിരിക്കുന്നു. മുൻഭാഗങ്ങളിൽ കണ്ട തികച്ചും ആത്മവിശ്വാസമുള്ള ബുദ്ധിരാക്ഷസനായ ജോർജുകുട്ടിയല്ല ഇത്തവണ അണിയറയിലുള്ളത്. മറിച്ച്, നിരന്തരമായ വേട്ടയാടലുകൾ കൊണ്ട് മാനസികമായി തളരുന്ന, എന്നാൽ തന്റെ ചോരയായ മക്കളെയും ഭാര്യയെയും സംരക്ഷിക്കാൻ വേണ്ടി ഏത് അതിരുകളും ലംഘിക്കാൻ മടിക്കാത്ത ഒരു അച്ഛന്റെ ഭാവമാറ്റങ്ങൾ ലാലേട്ടൻ തന്റെ കണ്ണുകളിലൂടെയും സൂക്ഷ്മമായ ശരീരഭാഷയിലൂടെയും അതിഗംഭീരമായി സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.
- കുടുംബം (മീന, അൻസിബ, എസ്തർ): റാണി എന്ന കഥാപാത്രമായി മീനയും, മക്കളായി അൻസിബയും എസ്തറും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. ഭയത്തിന്റെ നിഴലിൽ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ ആന്തരിക സംഘർഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഇവർക്ക് കഴിഞ്ഞു.
- പ്രതിയോഗികൾ: സിദ്ദിഖ്, ആശാ ശരത് എന്നിവരുടെ പ്രകടനം സിനിമയുടെ വലിയൊരു കരുത്താണ്. ഒരു വശത്ത് മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദനയും, മറുവശത്ത് പ്രതികാര ബുദ്ധിയും അവർ മികച്ച രീതിയിൽ കൈകാര്യം ചെയ്തു. മുരളി ഗോപിയുടെ പോലീസ് ഓഫീസർ കഥാപാത്രവും, പഴയ ശത്രുതയുമായി നിൽക്കുന്ന കലാഭവൻ ഷാജോണിന്റെ സാന്നിധ്യവും ചിത്രത്തിലെ പിരിമുറുക്കം ഇരട്ടിയാക്കുന്നു.
തിരക്കഥയും സംവിധാനവും: ജീത്തു ജോസഫ് മാജിക്
വെറുമൊരു പോലീസ്-ക്രിമിനൽ പൂച്ചക്കണ്ണൻ കളി എന്നതിലുപരി, പാപബോധവും കുടുംബസ്നേഹവും തമ്മിലുള്ള വൈകാരിക പോരാട്ടമാണ് ഇത്തവണ ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്. സിനിമയുടെ രണ്ടാം പകുതിയിൽ, പ്രത്യേകിച്ച് അഞ്ചുവിനെ രക്ഷിക്കാൻ ജോർജുകുട്ടി എടുക്കുന്ന ചില നിർണ്ണായക തീരുമാനങ്ങൾ പ്രേക്ഷകരുടെ കണ്ണ് നനയിക്കും.
ചിലയിടങ്ങളിൽ കഥ പറഞ്ഞുപോയ രീതിയിൽ ലേശം പോരായ്മകൾ നിഴലിച്ചു നിൽക്കുന്നുണ്ടെങ്കിലും, സംവിധായകന്റെ അപാരമായ ബ്രില്ലിയൻസ് നമ്മുക്ക് അംഗീകരിച്ചേ മതിയാകൂ. ഓരോ രംഗങ്ങളെയും പരസ്പരം കോർത്തിണക്കാൻ ജീത്തു ജോസഫ് കാണിച്ച മിടുക്ക് ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിക്കുന്നു.
സിനിമയ്ക്കുള്ളിലെ സിനിമ!
ഇത്തവണ കഥയിൽ സംവിധായകൻ ഒളിപ്പിച്ചുവെച്ച കഥാതിരിവ് ആർക്കും പ്രവചിക്കാൻ കഴിയാത്ത ഒന്നാണ്. തിയേറ്ററുകളിൽ വലിയ കൈയടിയും അമ്പരപ്പും ഉണ്ടാക്കുന്നതാണ് അവസാന രംഗങ്ങൾ. 'സിനിമയ്ക്കുള്ളിലെ സിനിമ'യായ ദൃശ്യം 3-ന്റെ പ്രധാന ഉദ്ദേശം തന്നെ സംവിധായകൻ ജിത്തു ജോസഫ് ഇനി വേറെ സിനിമകളെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല എന്നത് തന്നെയാണ്. കഥ ഇവിടെയും അവസാനിക്കുന്നില്ല എന്ന വ്യക്തമായ സൂചനയോടെയുള്ള ആ തിരിവ് ഗംഭീരമായി. അതുകൊണ്ട് തന്നെ ദൃശ്യം നാലും അഞ്ചും ഭാഗങ്ങൾ ഒക്കെ ഇനി നമ്മുക്ക് ഉറപ്പായും പ്രതീക്ഷിക്കാം. ഈ പരമ്പരയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ചതും ആകാംഷ നിറഞ്ഞതുമായ അന്ത്യമാണിത്.
സാങ്കേതിക വശങ്ങളും വിജയക്കുതിപ്പും
സിനിമയുടെ അന്തരീക്ഷം നിലനിർത്തുന്നതിൽ സാങ്കേതിക പ്രവർത്തകർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അനിലിന്റെ പശ്ചാത്തല സംഗീതം. ഓരോ നിമിഷങ്ങളിലും, പ്രേക്ഷകരിൽ ഉദ്വേഗം നിറയ്ക്കാനും സിനിമയുടെ അന്തരീക്ഷത്തിന് അനുയോജ്യമായ ഭാവം സൃഷ്ടിക്കാനും പശ്ചാത്തല സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്. ഛായാഗ്രഹണവും ചിത്രസംയോജനവും സിനിമയുടെ വേഗതയെ ഒട്ടും ചോർന്നുപോകാതെ കാത്തുസൂക്ഷിച്ചു.
റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യദിന കളക്ഷൻ റെക്കോർഡുകൾ എല്ലാം കാറ്റിൽപ്പറത്തി മുന്നേറുന്ന 'ദൃശ്യം 3' വളരെ പെട്ടെന്ന് തന്നെ 100 കോടി നേട്ടത്തിൽ ഇടം നേടും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. വീണ്ടും ബോക്സ് ഓഫീസിൽ മറ്റൊരു 100 കോടി വിസ്മയമായി ജോർജുകുട്ടി മാറുകയാണ്.
മലയാളിക്ക് അഭിമാനം
ഇന്ത്യ ഒട്ടാകെ ചർച്ച ചെയ്യപ്പെടുകയും മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് വകുപ്പുകൾ പോലും പാഠപുസ്തകമാക്കുകയും ചെയ്ത ഒരു ക്ലാസ്സിക് പരമ്പരയുടെ പൂർണ്ണമായ വിജയമാണിത്. ഭൂതകാലം ഒരിക്കലും നിശ്ശബ്ദമായിരിക്കില്ല എന്ന യാഥാർത്ഥ്യം വിളിച്ചോതുന്ന ചിത്രം. തിയേറ്ററുകളിൽ പോയി തന്നെ വലിയ സ്ക്രീനിൽ അനുഭവിച്ചറിയേണ്ട ഒരു ഗംഭീര വൈകാരിക ദുരൂഹതാ ത്രില്ലറാണ് 'ദൃശ്യം 3'. ലാലേട്ടന്റെയും ജീത്തു ജോസഫിന്റെയും ഈ മാജിക് നിങ്ങൾ ഒരിക്കലും തിയേറ്ററുകളിൽ കാണാതെ പോകരുത്!
എസ് എൻ - സിനിമ കൊട്ടായി
Drishyam 3 — Comprehensive Movie Review
Rating: 4.0 / 5
Tagline: "The Past Never Stays Silent"
Direction: Jeethu Joseph
Key Cast: Mohanlal, Meena, Siddique, Asha Sharath, Murali Gopy, Ansiba, Esther, Kalabhavan Shajohn.
The history of Malayalam cinema can easily be divided into two eras: before and after 'Drishyam'. Naturally, ever since the third installment of this iconic franchise was announced, cinephiles had only one question on their minds—"What next?" Jeethu Joseph and Mohanlal have answered that question spectacularly, triggering a storm of applause in theatres. Delivering perfectly on sky-high audience expectations, 'Drishyam 3' stands out as a masterfully crafted emotional suspense thriller.
The National Impact of Drishyam: Historical Facts
When writing about the 'Drishyam' franchise, it is impossible not to mention the monumental impact it has created across Indian cinema. Years ago, the Tamil Nadu government issued an official notification mandating that all police personnel watch the classic Malayalam investigative thriller CBI Diary Kurippu.
In a similar vein, the former Director General of Police (DGP) of Haryana had issued an official order stating that 'Drishyam' and 'Salute' were mandatory viewing for the Haryana police force. This was done to help officers better understand investigative brilliance and criminal psychology. The true testament to the unparalleled merit and widespread popularity of this creation is that almost everyone in North India has watched 'Drishyam'. It is with this glorious legacy that the third part makes its grand entry.
The Premise: Haunting Shadows of the Past
Right from the beginning, the film reminds us that Georgekutty and his family have not yet fully escaped the shadow of that dark, fateful night. The heavy burden of secrets hidden in the first two parts continues to haunt them. Though Georgekutty has grown financially to become a prominent film producer, he still carries the same old internal anxiety and deep-seated fear of trying to protect his family.
The core plot revolves around Prabhakar (Siddique) and Geetha (Asha Sharath)—the parents of Varun who are still burning for revenge—re-entering the fray alongside those who previously brutalized the family, laying new legal traps and conspiracies to destroy Georgekutty. Moving far beyond a standard police investigation, this time it is an intense game of chess that severely tests Georgekutty's intellect and patience.
Performances: Shift from Mohanlal's 'Mastermind' Persona
- Mohanlal (Georgekutty): Mohanlal has once again immortalized the character of Georgekutty. This time, we do not see the completely confident mastermind from the previous parts. Instead, we see a father who is mentally exhausted by relentless persecution, yet will not hesitate to cross any boundary to protect his own flesh and blood. Mohanlal portrays these shifting emotions beautifully through his expressive eyes and subtle body language.
- The Family (Meena, Ansiba, Esther): Meena as Rani, along with Ansiba and Esther as the daughters, have delivered excellent performances. They flawlessly convey the internal turmoil and vulnerability of an ordinary family living under a constant cloud of fear.
- The Antagonists: The performances of Siddique and Asha Sharath form a pillar of strength for the film. They beautifully balance the profound grief of losing a son with a cold desire for vengeance. Murali Gopy's role as the sharp police officer and Kalabhavan Shajohn's tense presence as an old adversary double the friction and suspense in the narrative.
Screenplay and Direction: The Jeethu Joseph Magic
Rather than treating the film as a mundane cat-and-mouse game between the police and a criminal, Jeethu Joseph has crafted a deeply moving emotional conflict between guilt and familial love. In the second half, certain crucial decisions Georgekutty makes to save Anju are bound to leave the audience teary-eyed.
Even though minor narrative lags are noticeable in the way the story is paced in a few segments, one simply must appreciate the sheer brilliance of the director. Jeethu Joseph's knack for weaving disparate plot points seamlessly into a coherent narrative takes the film to a whole new level.
A Movie Within a Movie!
The twist that the director has hidden in the story this time is something absolutely no one can predict, leading to massive cheers and utter astonishment in theatres during the final scenes. The ultimate revelation of 'Drishyam 3' being a 'movie within a movie' makes it crystal clear that Jeethu Joseph is not planning to think about any other projects anytime soon.
The twist wraps up brilliantly with an explicit hint that the story is far from over. Consequently, we can absolutely look forward to a Drishyam 4 and Drishyam 5. It is the most thrilling and perfect cliffhanger this franchise could have ever received.
Technical Aspects and Box Office Triumph
The technical crew has played a massive role in maintaining the film's tense atmosphere. Anil's background music (BGM) deserves special mention; it builds immense suspense at every critical juncture and perfectly aligns with the tone of the movie. The cinematography and editing also complement the narrative well, keeping the pacing tight.
From its opening day, the movie has drawn massive crowds across theatres worldwide. Obliterating all previous opening-day collection records, there is absolutely no doubt that 'Drishyam 3' is on a fast track to the 100-Crore Club. Georgekutty is once again proving to be a phenomenal box-office wonder.
Proud of Keralam
This is a flawless triumph for a classic franchise that has been discussed nationwide and even used as a case study by police departments in other states. It is a film that boldly declares that the past never stays silent. 'Drishyam 3' is a magnificent emotional suspense thriller that absolutely demands a big-screen experience. Do not miss this cinematic magic from Mohanlal and Jeethu Joseph!
#Drishyam3 #Drishyam3Review #GeorgekuttyReturns #Mohanlal #Lalettan #JeethuJoseph #Drishyam3MovieReview #MalayalamCinema #BoxOfficeMonster #100CroreClub #SuspenseThriller #EmotionalThriller #PlotTwist #MovieWithinAMovie #JeethuJosephBrilliance #LalettanMagic #MustWatch #ThePastNeverStaysSilent #DrishyamFranchise #IndianCinema #Georgekutty #Drishyam4 #Drishyam5 #CinematicMasterpiece #TheatreExperience





