പായ ചുരുട്ടി മടങ്ങാം; ഗണേഷ്-ബിന്ദു പോര് 'ശുഭം'! മുഖ്യനും മന്ത്രിക്കും ഇനി സമാധാനമായി ഉറങ്ങാം
കേരളം ഇന്നലെ വരെ ചർച്ച ചെയ്ത "വാളകത്തെ തറവാട്ട് വീട്" ഇന്ന് പെട്ടെന്ന് ശാന്തമായിരിക്കുന്നു. ഒരൊറ്റ രാത്രി കൊണ്ട് എല്ലാ പിണക്കങ്ങളും തീർന്നു, ഫോൺ കെളികളും ഡ്രൈവറുടെ ഫോൺ പിടിച്ചുവാങ്ങലും ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തലുകളും വെറും സ്വപ്നമായി മാറിയിരിക്കുന്നു.
ആനവണ്ടി മന്ത്രിയും പത്നിയും ഇപ്പോൾ ഒന്നാണ്; പാലക്കാട്ടെ തറവാട്ടിലെ ആ ഒത്തുതീർപ്പ് വിരുന്നോടെ കേരളം കണ്ടത് രാഷ്ട്രീയ നാടകങ്ങളിലെ ഏറ്റവും വലിയ ക്ലൈമാക്സ് ആണ്.
ഒത്തുതീർപ്പിന്റെ 'വാളകം' മോഡൽ
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ മന്ത്രി വേറെ പെണ്ണിനെ വീട്ടിൽ കയറ്റിയിട്ടില്ല, ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തിട്ടില്ല, എല്ലാം വെറും തോന്നലുകൾ മാത്രം! മുൻ ഡിജിപി ആർ. ശ്രീലേഖ ബന്ധുവുമല്ല, അവർ ഏഷ്യാനെറ്റിൽ വന്ന് ഒന്നും പറഞ്ഞിട്ടുമില്ല എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്.
ഇന്നലത്തെ ദേഷ്യം പാലക്കാട് പുഴയിലൂടെ ഒഴുകിപ്പോയിരിക്കുന്നു. "ഞങ്ങൾ നല്ല ഭാര്യയും ഭർത്താവുമാണ്" എന്ന പ്രഖ്യാപനത്തോടെ സന്ധിയായപ്പോൾ, ഇത് അന്വേഷിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തിയ മുഖ്യമന്ത്രി പോലും അമ്പരന്നിട്ടുണ്ടാകും.
രാജി വാങ്ങാൻ ധൈര്യമുണ്ടോ മുഖ്യന്?
ഈ മന്ത്രിയെക്കൊണ്ട് ഒരു രാജി എഴുതി വാങ്ങാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിച്ചിരുന്നെങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒരു മുപ്പത്-നാൽപ്പത് സീറ്റിലെങ്കിലും ജയിച്ചു കയറാമായിരുന്നു. ഇതിന് മുൻപ് രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് 'ചെവിക്ക് പിടിച്ചു' പുറത്തിട്ടപ്പോൾ ജനങ്ങൾ പ്രതിപക്ഷത്തെ തോളിലേറ്റിയത് നമ്മൾ കണ്ടതാണ്.
എന്നാൽ ഇത്തരം അശ്ലീല നാടകങ്ങൾ ആസ്വദിച്ചിരിക്കുന്ന ഭരണകൂടത്തിന് ജനവികാരം മനസ്സിലാകുന്നില്ല. ഈ പോക്കാണ് പോകുന്നതെങ്കിൽ തമിഴ്നാട്ടിലെയും ബംഗാളിലെയും പോലെ ഭരണപക്ഷം കടലെടുത്തു പോകാൻ അധികം സമയം വേണ്ടിവരില്ല. ഒരു പോക്സോ കേസിൽ നിന്നും മന്ത്രി രക്ഷപ്പെടുത്തിയതിൽ നമ്മുടെ നാടിന് ആശ്വസിക്കാം
എൻഎസ്എസ് ലക്ഷ്യം: സുകുമാരൻ നായർക്ക് ശേഷം ആര്?
ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ഇന്നോ നാളെയോ പോകുമെന്ന് നന്നായറിയാം. അടുത്ത ഭരണത്തിൽ പിടിമുറുക്കണമെങ്കിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സ്ഥാനം വേണമെന്ന് അദ്ദേഹത്തിന് വ്യക്തമായ കണക്കുകൂട്ടലുണ്ട്.
ജൂണിലെ തിരഞ്ഞെടുപ്പും സുകുമാരൻ നായരുടെ ആരോഗ്യസ്ഥിതിയും മുൻനിർത്തി കരുനീക്കം നടത്തുന്ന ഗണേഷിന്, ഈ ലക്ഷ്യത്തിനായി ഭാര്യയോടല്ല വീട്ടുപണിക്കാരിയോട് വരെ മാപ്പ് പറയാൻ മടിയില്ല. പാലക്കാട് മാത്രമല്ല, ഉഗാണ്ട വരെ പോകാനും അദ്ദേഹം തയ്യാറാണ്.
കളി കഴിഞ്ഞു, ഇനി അടുത്ത കേസ് വരെ!
വിവാഹമോചനം അഥവാ 'ത്വലാഖ്' എന്ന വാക്ക് ജീവനുള്ള ഒരു മരത്തിന് മുന്നിൽ പോലും ഉച്ചരിക്കാൻ പാടില്ലാത്തതാണ്. സമാധാനപരമായ കുടുംബജീവിതം ആഗ്രഹിക്കുന്ന ജനങ്ങളെ പരിഹസിച്ചുകൊണ്ട്, ഈ പെണ്ണിന്റെ കേസുകളിൽ ഇപ്പോൾ മാപ്പ് കൊടുത്തിരിക്കുന്നു.
കാണികൾക്ക് ഇനി പായ ചുരുട്ടി വീട്ടിൽ പോകാം. ഇന്നലത്തെ കളി അവസാനിച്ചിരിക്കുന്നു. ഇനി അടുത്ത വിവാദവും അടുത്ത കേസും വരുന്നത് വരെ നമുക്ക് ഈ രാഷ്ട്രീയ സന്ധി ആസ്വദിക്കാം.
ആയതിനാൽ എല്ലാം ശുഭം!





