ജീവിതത്തിൽ യുദ്ധം എന്താണെന്നും യുദ്ധഭീതി എങ്ങനെയാണെന്നും മലയാളി കണ്ടറിഞ്ഞതും മനസ്സിലാക്കിയതും ഈ ദിനങ്ങളിൽ ആയിരിക്കാം . കുവൈറ്റ് അധിനിവേശത്തിന് ശേഷം കുവൈറ്റിലെയും ബഹ്‌റൈനിലെയും ഖത്തറിലെയും അബുദാബിയിലെയും ദുബായിലെയും മലയാളികൾ വരുന്ന സമൂഹം ഉറക്കമിളച്ചുകൊണ്ട് കാത്തിരിക്കുന്ന കാഴ്ചകൾ നമ്മുക്ക് എവിടെയും കാണാം .

അന്തരീക്ഷത്തിൽ പോർ വിമാനങ്ങളുടെ ഭീകരമായ ശബ്ദത്തിൽ അയേൺ ഡോമുകൾ പ്രവർത്തിക്കുമ്പോൾ വൻ സ്ഫോടന ശബ്ദം അവിടവിടെയായി കേൾക്കുന്നു . വാൽ നക്ഷത്രം പോലെ ചില തീ ഗോളങ്ങൾ അന്തരീക്ഷത്തിൽ മിന്നി മറയുന്നു . ഇന്നലെ ഉച്ചയോടെ ആരംഭിച്ച സ്ഫോടന ശബ്ദങ്ങൾ രാത്രിയായപ്പോൾ ഇരട്ടിയിലധികമായി .

1987 ഇലെ ഒരു ജൂലൈ മാസത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ശ്രീലങ്കയുമായി സമാധാനത്തിനായി ഒപ്പിട്ടപ്പോൾ അവിടേക്ക് മിറാഷ് വിമാനങ്ങൾ അയച്ചുകൊണ്ട് ജാഫ്‌നയിൽ ഭക്ഷണം വിതരണം ചെയ്തിരുന്നു . അന്നത്തെ ആ മിറാഷ് വിമാനങ്ങൾ ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും പറന്നുപൊന്തിയ മിറാഷ് വിമാനങ്ങൾ നമ്മുടെ കൊച്ചുകേരളത്തിലൂടെ തൃശൂർ ജില്ലയുടെ മുകളിലൂടെ അതും കൃത്യമായി പറഞ്ഞാൽ അഞ്ചര നേരത്ത് പറന്നുപോയത് കണ്ടതാണ് ജീവിതത്തിൽ കാണുവാൻ സാധിച്ചതാണ് ഏറ്റവും വലിയ സംഭവം .

പിന്നീട് എല്ലാം കണ്ടത് ടിവിയിലും സിനിമയിലുമൊക്കെയാണ് . ഇപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ടെൻഷനുകൾ വെച്ച് നോക്കുമ്പോൾ ആ ഗസ്സയിലെയും ഇറാഖിലെയും സിറിയയിലെയും ഇറാനിലെയും ഇസ്രയേലിലെയും പാവപ്പെട്ട മനുഷ്യരുടെ അവസ്ഥ മനസ്സിൽ കയറുന്നു .

ദുബായ് യെ സംബന്ധിച്ചിടത്തോളം തീയിൽ മുളച്ചത് വെയിലത്ത് വാടില്ല എന്ന് പറഞ്ഞതുപോലെയാണ് . ജനങ്ങളിൽ ഭീതി പടർത്തുന്ന ഒന്നും ചെയ്യാതെ അവർക്കായുള്ള ഭക്ഷണവും വെള്ളവും യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാക്കാതെ , ഡെലിവറി കമ്പനികളോടും സൂപ്പർ മാർക്കറ്റുകളോടും തുറന്നു പ്രവർത്തിക്കുവാനും ഭക്ഷ്യ സാധനങ്ങൾക്ക് ക്ഷാമം വരുത്താതെ നോക്കണമെന്നും കടുത്ത നിർദേശങ്ങൾ നൽകിയിട്ടുണ്ട് .

ഇതുവരെ ദുബായിലേക്ക് എത്തിയതിൽ 150 ൽ പരം മിസ്സൈലുകളും 230 ഡ്രോണുകളും ആകാശത്തുവെച്ചുതന്നെ വെടിവച്ചിട്ടു അതിന്റെ അലയൊലികളാണ് ആളുകൾ കേൾക്കുന്നത് . കൂടാതെ അമേരിക്കൻ ഫൈവ് സ്റ്റാർ ഹോട്ടലുകളും അവരുടെ ക്യാമ്പുകളും അവർ താമസിക്കുന്ന പ്രദേശങ്ങളുമാണ് കൂടുതലായി ആക്രമിക്കുന്നത് .

പാം ജുമൈറയിലെ അമേരിക്കൻ ഹോട്ടലായ ഫെയർ മോണ്ട് ആണ് ആദ്യം ആക്രമിച്ചത് . പിന്നീട് വരിവരിയായി പല പ്രദേശങ്ങളിലേക്കും ആക്രമണം തുടർന്നെങ്കിലും ഒട്ടുമിക്കവയും അയേൺ ഡോമുകൾ പ്രയോഗിച്ചുകൊണ്ട് നിർവീര്യമാക്കുവാൻ സാധിച്ചു . ദുബായ് വിമാനത്താവളത്തിൽ അത്യന്തം അപകടകാരിയല്ലാത്ത ഒരു ഡ്രോൺ രാത്രി പതിനൊന്നിന് പതിച്ചെങ്കിലും അതിരാവിലെ അഞ്ചുമണിക്ക് തന്നെ കേടുപാടുകൾ വന്ന ഗ്ലാസ് മേൽക്കൂര മാറ്റുന്ന പ്രവർത്തികൾ ആരംഭിച്ചു .

ബുർജ് അൽ അറബിന്റെ പിന്നിലെ ലോൺഡ്രി മുറിയും കാർപാർക്കിങ്ങും മിസൈൽ ഭാഗങ്ങൾ വീണതിനാൽ തീ കത്തിയിരുന്നു . ബുർജ് ഖലീഫയുടെ അടുത്തുള്ള സിറ്റീവാക്കിലും മിസൈൽ അംശങ്ങൾ പതിച്ചിരുന്നു . അപ്പോഴേക്കും നമ്മുടെ ചാനലുകാർ ബുർജ് ഖലീഫയിലെ ആളുകളെ കുടിയൊഴിപ്പിച്ചു കഴിഞ്ഞിരുന്നു .

ദുബായ് നഗരത്തെയും ഭരണാധികാരികളെയും സംബന്ധിച്ചിടത്തോളം യുദ്ധത്തിനോട് അത്ര ആസക്തിയുള്ളവരല്ല . എല്ലാവരോടും സമദൂരം എന്നതാണ് അവരുടെ നിലപാട് . അവർ ഇതെത്രയും പെട്ടെന്ന് അവസാനിപ്പിക്കുവാനുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യുമെന്നത് ഉറപ്പാണ് .

ഈ യുദ്ധത്തിൽ നമ്മൾ കാണാത്ത കുറെ അജണ്ടകൾ എല്ലാ രാജ്യങ്ങൾക്കും കാണും . ട്രമ്പിന്റെ മകൻ ഈയിടെ ആരംഭിച്ച പോളി മാർക്കറ്റ് എന്ന ഒരു പ്രവചന വെബ്‌സൈറ്റിൽ ഫെബ്രുവരി 28 നു ഇറാനെ ഇസ്രായേൽ അടിക്കും എന്ന് വെളിപ്പെടുത്തിയിരുന്നു . അതിന്റെ പേരിൽ ബെറ്റിങ്ങും നടന്നിരുന്നു .

അതുപോലെ ഇറാന്റെ പരമോന്നത നേതാവിനെ വധിക്കും എന്നും പറഞ്ഞിരുന്നു . ഇതിന്റെ പേരിൽ കോടിക്കണക്കിന് രൂപക്കാണ് അവർ ബെറ്റിങ് നടത്തിയിരുന്നത് . അപ്പനെ കൊണ്ട് യുദ്ധമുണ്ടാക്കി മകൻ പണം സമ്പാദിക്കുന്ന ലോകം .

ട്രമ്പിനെ സംബന്ധിച്ചിടത്തോളം ജെഫ്രി എപ്‌സ്റ്റീൻ ഫയൽ കേസുകളിൽ നിന്നും നാണക്കേട് മാറ്റുവാൻ ഇതല്ലാതെ വേറെ മാർഗ്ഗങ്ങളില്ല . ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇക്കഴിഞ്ഞ വർഷം 12 ദിവസങ്ങളിൽ ഉണ്ടായ യുദ്ധവും അതുപോലെ അവരെ പലസ്തീനിൽ നിന്നും ഹമാസ് അക്രമിച്ചതുമെല്ലാം ആത്മഹത്യാ പരമാണ് .

ലോകത്തിന്റെ ബുദ്ധി ജീവികൾ എന്ന് പറഞ്ഞുനടന്നിട്ട് പാരാ ഗ്ലൈഡർ ഉപയോഗിച്ചും വാട്ടർ സ്‌കി ഉപയോഗിച്ചും അവരുടെ രാജ്യത്തിലേക്ക് കയറിച്ചെന്നു അവിടത്തെ ആളുകളെ കൊല്ലുകയും ബന്ദികളാക്കുകയും ചെയ്തതിന്റെ നാണക്കേടിൽ നിന്നും മാറാനും , കഴിഞ്ഞ യുദ്ധത്തിൽ അയൺ ഡോം നേരിട്ട പേരുമോശം മാറ്റിയെടുക്കുവാനും ഒരു യുദ്ധം അനിവാര്യമായിരുന്നു.

യുദ്ധം എന്ന് നിർത്തുന്നുവോ എന്ന് നെതന്യാഹുവിനെ ഇസ്രായേൽ കോടതി അറസ്റ്റു ചെയുമെന്നുള്ള ഉറപ്പിനാലും ഇതുപോലെ പലതരം യുദ്ധമുറകൾ നാം ഇനിയും കാണേണ്ടിവരും .എല്ലാം എവിടെയും പുകമറകൾ മാത്രം !!

മനുഷ്യൻ മനുഷ്യനെ ഇല്ലാതാക്കുമ്പോൾ, ജീവിതത്തിന് വില കൊടുക്കാതാവുമ്പോൾ , ന്യായത്തിന്റെ പേരിൽ നടക്കുന്ന ക്രൂരതകളും , അധികാരം ആഘോഷിക്കുന്ന മരണോത്സവങ്ങളും : ചരിത്രം മാപ്പ് നൽകാത്ത കുറ്റമായി മാറുന്നു ...

എത്രയും പെട്ടെന്ന് ട്രമ്പിന് ഒരു നൊബേൽ സമ്മാനം ഒപ്പിച്ചു കൊടുക്കണം എന്ന് ദാസപ്പനും

യുദ്ധവും പ്രവചന വിപണിയും ചേർന്ന് രാഷ്ട്രീയം കളിക്കുമ്പോൾ പാവങ്ങളെ സംരക്ഷിക്കണമേ എന്നഭ്യർത്ഥനയുമായി വിജയനും