സിപിഎമ്മും സിപിഐ യും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കിയിരിക്കുകയാണ് . പാലക്കാട് സീറ്റിലേക്ക് സ്വതന്ത്രനെ ഇറക്കാനുള്ള കണ്ടെത്തലുകൾ റാവുത്തർ ബിരിയാണി മുതലാളി റസാഖിന് നറുക്ക് വീണിരിക്കുന്നു . ഏറ്റവും കൗതുകകരമായി തോന്നുന്നത് സ്പീക്കർ ഷംസീറിന് തലശ്ശരി സീറ്റ് കൊടുക്കാതെ ഫസൽ വധക്കേസ് പ്രതി കാരായി രാജന് കൊടുത്തിരിക്കുന്നു .

പൊന്നാനി സീറ്റ് എം സ്വരാജിന് കൊടുക്കുമെന്നൊക്കെ കേട്ടിരുന്നു എങ്കിലും. അവിടെ സക്കീർ എന്ന ഒരു അഹങ്കരിക്കാണ് കൊടുത്തിരിക്കുന്നത് . ആയതിനാൽ പൊന്നാനി എന്തായാലും ഇത്തവണ എൽഡിഎഫിനെ കൈവിടും എന്നത് ഏറെക്കുറെ ഉറപ്പായിരിക്കുന്നു .

പാർട്ടിക്ക് വേണ്ടി പാലക്കാട്ടെ ബിജെപിക്കാരന്റെ കയ്യിൽ നിന്നും തല്ല് ഇരന്നു വാങ്ങിയ ആർഷോക്ക് സീറ്റില്ല എന്നതും ചാനലിൽ വന്നിരുന്ന് വള വള പറഞ്ഞിരുന്ന ജെയ്ക്ക് സി തോമസിനെയും ഇത്തവണത്തെ ലിസ്റ്റിൽ നിന്നും വെട്ടിയിരിക്കുന്നു . വായില്ലാത്ത വെട്ടുകത്തിയായ വസീഫിനും സീറ്റ് കൊടുത്തിട്ടില്ല .

ഏവരും പ്രതീക്ഷിച്ചിരുന്ന ചിന്ത ജെറോം എന്ന ജിമ്മിക്കി കമ്മലിനും ഇത്തവണയും വീട്ടിലിരിക്കാനാണ് വിധി . ലോകത്തിലെ പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതി നേടി അതുപോലെ തന്നെ അഴിമതിയിലും മുന്നിലെത്തിയ ആര്യ രാജേന്ദ്രനും ഇത്തവണ വീട്ടിലിരുപ്പ് തന്നെയാണ് വിധി .

അതുപോലെ പാർട്ടിയുടെ മറ്റുള്ള യുവരക്തങ്ങളെയും , പാർട്ടിയുടെ ജീവനാഡികളായിരുന്ന തോമസ് ഐസകിനെയും എംഎം മണിയേയും മാറ്റിനിർത്തിയിരിക്കുന്നു . അതിന്റെയൊക്കെ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് സിപിഎമ്മിന്റെ ബുദ്ധിയെ നമ്മുക്ക് മനസ്സിലാക്കുവാൻ സാധിച്ചത്.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എങ്ങാനും ഭരണം വീണ്ടും കിട്ടിയാൽ അത് ഒരു ബോണസ് മാത്രമാണെന്ന് സഖാവ് പിണറായി വിജയനും സംസ്ഥാനകമ്മറ്റിക്കും ഏറെക്കുറെ അറിയാവുന്ന സത്യങ്ങളാണ് . കഴിഞ്ഞ ആറുമാസത്തെ ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടിയാൽ അറുപത് സീറ്റുകളാണ് എൽഡിഎഫിന് ലഭിക്കുക .

അറുപത് സീറ്റുകൾ എന്നത് അവരുടെ കണക്ക് പ്രകാരം കോൺഗസ്സിലെ അവസാന നിമിഷത്തിൽ കയറിപ്പറ്റുന്ന സ്ഥാനാർത്ഥികളുടെ വില നിലവാരം അനുസരിച്ചായിരിക്കും . പാലോട് രവിയും , ശരത് ചന്ദ്ര പ്രസാദും , എംഎം ഹസനും , ടിഎം നാസറും , എംപി വിൻസെന്റും , പഴകുളം മധുവും , ചന്ദ്രശഖരനും പോലെ യുള്ളവർ പല നേതാക്കളുടെയും കയറുകളിൽ കെട്ടിയിറങ്ങിയാൽ മാത്രം എൽഡിഎഫിന് 60 സീറ്റുകൾ വരെ ലഭിക്കാം . അതല്ല മറിച്ച് ഞെട്ടിക്കുന്ന പുതുമുഖ യുവാക്കളെ പല സീറ്റുകളിലും പരിഗണിച്ചാൽ 60 എന്നത് 35 സീറ്റുകളിലേക്ക് ചുരുങ്ങും .

യുഡിഎഫിന്റെ കഴിഞ്ഞ മാസങ്ങളിലെ ആവേശമല്ല ഇപ്പോൾ കാണുന്നത് . പാർട്ടിക്ക് അധികാരം കിട്ടുമെന്നായപ്പോൾ കുറെയധികം പേരുകൾ അറിയാതെ തന്നെ പൊന്തി വരുന്നുണ്ട് . കൂടാതെ കെ സുധാകരൻ പോലുള്ളവർ സ്വയമേ പ്രഖ്യാപിക്കുമ്പോൾ ഉണ്ടാകുന്ന തിരിച്ചടികൾ .

സിപിഎമ്മിന്റെ കണക്ക് കൂട്ടലുകൾ പ്രകാരം യുഡിഎഫ് ഇത്രയും വലിയ വിജയങ്ങൾ അടുത്തിടെ നേടിയതിന്റെ മുഖ്യ കാരണം അവരുടെ 18 എംപിമാരുടെ പിൻബലത്തിൽ കൂടിയാണ് . ആയതിനാൽ ഈ തിരഞ്ഞെടുപ്പ് കൈവിട്ട് പോകുന്നെങ്കിൽ പോകട്ടെ , അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇപ്പോൾ മാറ്റിനിർത്തിയിട്ടുള്ള ചെറുപ്പക്കാരെ രംഗത്തിറക്കിക്കൊണ്ട് കളം പിടിക്കുവാനുള്ള സൂത്രങ്ങളാണ് .

ഈ തിരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ ചെറുപ്പക്കാർ തോറ്റാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലെ അവരുടെ വിജയത്തെ അത് സാരമായി ബാധിക്കും . ഉദാഹരണമായി കാണുന്നത് പാർട്ടി ബുദ്ധിജീവിയായ എം സ്വരാജിന്റെയും പാർട്ടി സോഷ്യൽ മീഡിയ പോരാളികളായ പിരായിരി സരിന്റെയും അഴീക്കോട് തോറ്റു തൊപ്പിയിട്ട നികേഷിന്റെയും അവസ്ഥകൾ കാരണമാണ് . ജെയ്ക്ക് എന്ന പേരുണ്ടെങ്കിലും എന്നും തോറ്റുകൊണ്ടിരിക്കുന്ന ജെയ്ക്ക് സി തോമസും ഈ ഗണത്തിൽ പെടും .

പണ്ട് സിന്ധു ജോയി പാർട്ടി വിടുവാൻ കാരണമായത് തോൽവികൾ സഹിക്കാൻ വയ്യാതായപ്പോഴാണ് . ഒന്ന് രണ്ടു തവണ അവരൊക്കെ തോറ്റാൽ പിന്നെ അവരെയൊക്കെ രാജ്യസഭയിലേക്ക് വിട്ടുകയല്ലാതെ നിർവ്വാഹമില്ല . അതും ഇനി രാജ്യസഭാ സീറ്റുകളും പഴയ പോലെ കിട്ടാനിടയുമില്ല .

പാർട്ടിയുടെ രണ്ടാം നിരയിലുള്ള നേതാക്കളായ പി രാജീവും , എംബി രാജേഷുമൊക്കെ മന്ത്രിസ്ഥാനങ്ങളിൽ ശോഭിക്കാനാവാത്തതിലും പാർട്ടിയിൽ ഏറെ വിമർശനങ്ങളുണ്ട് . ആയതിനാലാണ് അടുത്ത ഒരു ടീമിനെ അടുത്ത ലോക്സഭാ സ്ഥാനാർത്ഥികളാക്കുവാൻ പാർട്ടി ഉഴിഞ്ഞു വെച്ചിരിക്കുന്നത് .

സിപിഐയുടെ കാര്യമാണ് ഇത്തവണ ഏറെ പരിതാപകരമാകുവാൻ പോകുന്നത് . തൃശൂർ ജില്ലയിലെ മുഴുവൻ സ്ഥാനാർത്ഥികളും തോൽക്കും എന്ന അവസ്ഥയിലാണ് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കിയത് . കുത്തക മണ്ഡലമായ നാട്ടിക ഏറെക്കുറെ പേയ്‌മെന്റ് സീറ്റാക്കി മാറ്റി .തൃശൂരിലും ആരുടെയൊക്കെയോ താത്പര്യങ്ങൾക്ക് വഴങ്ങിയുള്ള തീരുമാനങ്ങളാണ് .

രണ്ടുതവണ പൂർത്തിയാക്കിയ കൊടുങ്ങല്ലൂർ എംഎൽഎ നേരിടുന്നത് ഗുരുതരമായ ആരോപണങ്ങളാണ് . കൈപ്പമംഗലത്ത് വളരെ മാന്യമായി ജയിക്കുമായിരുന്ന ടൈസൺ മാഷിനെ നേർച്ചക്കോഴിയാക്കി പറവൂരിലേക്ക് അയക്കുകയും ചെയ്തു . യുഡിഎഫ് ആഞ്ഞു പിടിച്ചാൽ ഈ രണ്ടു സീറ്റുകളും അനായാസം തിരിച്ചു പിടിക്കാവുന്നതേയുള്ളൂ .

എന്തായാലും എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം കിട്ടിയാൽ ഊട്ടി പോയാൽ ചട്ടി എന്ന മട്ടിലാണ് വളരെ ധൃതി പിടിച്ചുകൊണ്ട് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത് . അങ്ങനെയെങ്കിലും തോൽവിയുടെ ആഘാതം കുറയ്ക്കാമെന്ന കണ്ടെത്തലുകൾ.

പാച്ചുവും കോവാലനും :