രാധതൻ പ്രേമത്തോടാണോ കൃഷ്ണാ..

നന്ദഗോവിന്ദം ഭജനയും ഗാനങ്ങളുടെ മനോഹാരിതയും

കേരളത്തിൽ ഇപ്പോൾ നടക്കുന്ന രണ്ട് വലിയ സംഭവങ്ങളാണ് നന്ദഗോവിന്ദം ഭജനയുടെ ക്രിസ്തീയ പാട്ടും ശ്രീകൃഷ്ണന്റെ കുഴിമന്തിയും. രണ്ടിലും ശ്രീ കൃഷ്ണൻ തന്നെയാണ് താരം. കാരണം ''രാധതൻ പ്രേമത്തോടാണോ കൃഷ്ണ ഞാൻ പാടും ഗീതത്തോടാണോ, പറയൂ നിനക്കേറ്റം ഇഷ്ടം, പക്ഷെ പകൽ പോലെ ഉത്തരം സ്പഷ്ടം..'' എന്ന മലയാളത്തിലെ ഏറ്റവും മനോഹമായ ആ ഗാനം ഏറ്റെടുക്കാൻ തോന്നിയപ്പോഴാണ് നന്ദഗോവിന്ദം കേരളത്തിലെ സകലരുടെയും ഹൃദയം കവർന്നത്.

മുമ്പും ഇതുപോലെയൊക്കെ കുറെ ഭജനക്കാർ കേരളത്തിൽ ഉണ്ടായിരുന്നു എങ്കിലും ആ ഒരൊറ്റ പാട്ടും ആ നവീൻ മോഹന്റെ നിഷ്കളങ്കമായ ചിരിയും ആണ് അവരെ കേരളത്തിലെ ഒന്നാം നമ്പറിൽ എത്തിച്ചത്.

'മയിൽപ്പീലി'യുടെ ഓർമ്മകളും സംഗീതത്തിലെ വിവേചനങ്ങളും

1988 ഒക്ടോബർ 25 ന് തരംഗിണി സീരീസിൽ മയിൽപ്പീലി എന്ന ഗുരുവായൂരപ്പ ഭക്തി ഗാന ആൽബത്തിൽ യേശുദാസ് ആലപിച്ചുകൊണ്ട് എസ് രമേശൻനായർ രചിച്ച് ജയവിജയന്മാർ സംഗീതം നൽകി പുറത്തിറങ്ങിയ ' രാധതൻ പ്രേമത്തോടാണോ '' എന്ന മനോഹരഗാനം തലക്ക് പിടിച്ചപ്പോൾ കൊടുങ്ങല്ലൂർ സ്റ്റീരിയോ വേൾഡിൽ പോയി ഒരു കാസറ്റ് മൊത്തം ആ ഗാനം റെക്കോർഡ് ചെയ്തത് ഇന്നും ഓർമ്മിക്കുന്നു.

അക്കാലത്ത് ഗുരുവായൂരപ്പ പ്രണയം മൂത്ത് യേശുദാസ് ഗുരുവായൂർ അമ്പലനടയിൽ കച്ചേരി നടത്തണം എന്ന ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും അന്നത്തെ ശശികലമാരന്മാർ സമ്മതിച്ചിരുന്നില്ല. ഇന്നും ശബരിമല നട തുറക്കുന്നത് യേശുദാസിന്റെ മനോഹരമായ ''ഹരിവരാസനം വിശ്വമോഹനം'' എന്ന കീർത്തനം പാടിക്കൊണ്ടാണ് എന്ന് ഇപ്പോൾ എതിർക്കുന്ന എത്ര പേർക്ക് അറിയാം.

ഹരിഗോവിന്ദം ഭജൻസും പുതിയ തലമുറയുടെ സ്വീകാര്യതയും

2000 ഇൽ കോട്ടയത്തെ രാജേന്ദ്രപ്പണിക്കർ എന്ന സംഗീത സ്‌നേഹി തുടങ്ങിവെച്ച ഹരിഗോവിന്ദം ഭജൻസ് ഇന്നിപ്പോൾ ലോകം മുഴുവൻ അറിയുന്നത്, കാണുവാൻ ഐശ്വര്യമുള്ള നവീൻ മോഹന്റെയും, ഹരിരാജിന്റെയും ഉണ്ണികൃഷ്ണന്റെയും പ്രവീൺ ആനന്ദിന്റെയും ശ്രീലാൽ വേണുവിന്റെയും മനുമോഹന്റെയും അഭിജിത് രാധാകൃഷ്ണന്റെയും ഹരികൃഷ്ണമാരുടെയും ആ അച്ചടക്കവും കൂട്ടായ്മയും ജനങ്ങളെ ആകർഷിക്കുന്ന ആത്മാർത്ഥമായ ചിരിയുടെയും കാരണമായിട്ട് തന്നെയാണ്.

അല്ലാതെ കുറെ കച്ചേരിക്കാരും ഭജനക്കാരും ഒക്കെ വന്നിരുന്ന് മസിലു പിടിച്ചു കുറെ കടിച്ചാൽ പൊട്ടാത്ത കീർത്തനങ്ങൾ പാടിയാൽ മലയാളി അവിടെയിരുന്ന് ഉറങ്ങുകയല്ലാതെ വേറെന്ത് ചെയ്യും. ഇന്നിപ്പോൾ അവർ സ്വപ്രയത്നത്തിൽ കേരളം കീഴടക്കിയപ്പോൾ കുറെയധികം മാതാപിതാക്കൾ നുരഞ്ഞുപൊന്തിയിരിക്കുന്നു.

സാങ്കേതികവിദ്യയും വൈരുദ്ധ്യാത്മക നിലപാടുകളും

ഇനിയിപ്പോൾ അവരെല്ലാം കൂടി ആ നവീൻ മോഹനോട് ദുബായിൽ നിന്നും വിസ കാൻസൽ ചെയ്തുകൊണ്ട് നാഗ്പൂരിൽ ജീവിക്കുവാൻ ആവശ്യപ്പെടുമോ ആവോ. ഇവരൊക്കെ ഒരു കാര്യം ശ്രദ്ധിച്ചാൽ മതിയായിരുന്നു. ഇവരുടെ യൂട്യൂബ് വീഡിയോസിൽ ഏറ്റവും കൂടുതൽ ഈ ഭജൻസ് കേട്ടിരിക്കുന്നത് മുസ്ലിം ചെറുപ്പക്കാരും ചെറുപ്പക്കാരികളുമാണ്. കാരണം ആ ഭജൻസ് കേൾക്കാൻ ഒരു സുഖമുണ്ടായിരുന്നു. അല്ലാതെ അത് കൃഷ്ണന്റെ പാട്ടാണോ രാമന്റെ പാട്ടാണോ എന്നൊന്നും നോക്കിയിട്ടല്ല.

ഗുരുവായൂർ അമ്പലം സ്ഥിതി ചെയ്യുന്നിടത്ത് എല്ലാം മുസ്ലിം എംഎൽഎ മാരാണ് എന്ന് പറഞ്ഞവർ തന്നെയാണ് ശബരിമല സ്ഥിതി ചെയ്യുന്ന റാന്നിയിൽ സ്വന്തം സ്ഥാനാർത്ഥിയായി പെന്തക്കോസ്തുകാരനെ നിർത്തിയത്. പറയുന്നത് ഒന്ന് ചെയ്യുന്നത് മറ്റൊന്ന്.

യുട്യൂബ് മുതലാളിമാർ ഇതൊക്കെ അറിയുന്നുണ്ടോ ആവോ ?

ഇവർക്കൊക്കെ ഈ ഗാനങ്ങളും ഭജനകളും അപ്‌ലോഡ് ചെയ്യുവാനും കേൾക്കുവാനും ക്രിസ്ത്യാനികൾ ഉണ്ടാക്കിയ യുട്യൂബ് തന്നെ വേണം. അവർ ഇതൊക്കെ കേട്ട് ആസ്വദിക്കുന്ന മൊബൈൽ ഫോണുകൾ അമേരിക്കയിലെ ക്രിസ്ത്യാനിയും കൊറിയയിലെ ക്രിസ്ത്യാനിയും അല്ലെങ്കിൽ ചൈനക്കാരനോ ഒക്കെ ഉണ്ടാക്കിയതാണ്. പണ്ട് കൊക്കകോളക്കെതിരെയും അമേരിക്കക്കെതിരെയും സമരം നടത്തിയ എംപി വീരേന്ദ്രകുമാർ സ്വന്തം സ്ഥാപനത്തിൽ അമേരിക്കക്കാർ ഉണ്ടാക്കിയ മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ് വെയറും ആപ്പിളിന്റെ കംപ്യുട്ടറുകളും സ്വന്തം പോക്കറ്റിൽ ജർമൻ കാരൻ ഉണ്ടാക്കിയ മോണ്ട് ബ്ലാങ്ക് പെന്നും, യാത്രകളൊക്കെ അമേരിക്കൻ ബോയിങ്ങിലും, ഫ്രാൻസിന്റെ എയർബസിലുമൊക്കെ ആയിരുന്നു.

ഇതിന്റെ പേരാണ് വൈരുദ്ധ്യാത്മിക ഭൗതിക സിദ്ധാന്തം. ഏറ്റവും വലിയ ഉദാഹരണം അമേരിക്കക്ക് എതിരെ എന്നും സമരം നടത്തിയിട്ട് ചികിത്സക്ക് അമേരിക്കയിലെ മായോ കിളിനിക്കിൽ പോകുന്നതുപോലെ.

കേരളത്തിലെ ആചാരവൈവിധ്യവും മതസൗഹാർദ്ദവും

കുഴിമന്തിക്കടക്ക് ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം വെച്ചത് തെറ്റാണ് എന്നത് സമ്മതിക്കുന്നു. ഏതോ ഒരു പൊട്ടൻ ഡിസൈനറുടെ പൊട്ടത്തലയിൽ ഉദിച്ച ആശയത്തെ എ ഐ ഉള്ളതുകൊണ്ട് ഡിസൈൻ ആക്കിയെന്നേയുള്ളൂ. പക്ഷെ ഒരു കാര്യം ചിന്തിക്കണം നമ്മുടെ കൊടുങ്ങല്ലൂർ അമ്മയുടെ ക്ഷേത്രത്തിന് മുന്നിലുള്ള കോഴിക്കല്ല് എന്തിനാണ് അവിടെ വെച്ചിരിക്കുന്നത്. ആയിരക്കണക്കിന് കോഴികളെയാണ് അവിടെ കഴുത്തുമുറിച്ചുകൊണ്ട് ചോര വീഴ്ത്തി വഴിപാട് നടത്തി കോഴിക്കല്ല് മൂടിയിരുന്നത്. കണ്ണൂരിലെ പറശ്ശിനിക്കടവിലെ മുത്തപ്പന്റെ ഇഷ്ട വഴിപാട് ഉണക്ക മീനും വിദേശമദ്യവുമാണ്.

അതുപോലെ എത്രയെത്ര ആചാരങ്ങൾ നടക്കുന്ന കേരളം. ആറ്റുകാൽ പൊങ്കാലയിടാൻ മുസ്ലിം പള്ളി തുറന്നു കൊടുത്ത നാട്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് നാരങ്ങാവെള്ളം കൊടുക്കുന്ന പള്ളിക്കമ്മറ്റിക്കാർ. നബിദിന ഘോഷയാത്രക്ക് മിഠായി വിതരണം ചെയ്യുന്ന അമ്പലക്കമ്മറ്റിക്കാർ. ഇങ്ങനെയൊക്കെ പോകുമ്പോൾ എന്തിനാണീ കുത്തിത്തിരിപ്പുകൾ, അതും കേരളത്തിൽ!!

റെസ്റ്റോറന്റ് മേഖലയും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചുള്ള വാദങ്ങളും

കേരളത്തിലെ അത്യാഢംബര റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കുവാൻ എൻ ഐ എ ക്ക് കത്തെഴുതിയ വാർത്തയും ഇതിന്നിടയിൽ കണ്ടു. ഇടപ്പള്ളി ലുലു മുതൽ കൊടുങ്ങല്ലൂർ വരെ മുന്നോറോളം റസ്റ്റോറന്റുകൾ ഉള്ളതിൽ 290 എണ്ണവും മുസ്ലിം നാമധാരികളുടേതാണ് എന്നൊരു പോസ്റ്റ് പണ്ട് ആർഎസ്എസ് ഗ്രൂപ്പുകളിൽ കണ്ടിരുന്നു. ശരിയാണ് സൗദിയയിലെ നിതാഖാത് എന്ന പേരിൽ ആയിരക്കണക്കിന് ആളുകളെ പുറത്താക്കിയപ്പോൾ അവർ നാട്ടിൽ വന്ന് അവർക്കറിയാവുന്ന പണികൾ ചെയ്തും കച്ചവടം ചെയ്തും ജീവിക്കുന്നു അങ്ങനെ തുടങ്ങുന്ന റെസ്റ്റോറന്റുകളിൽ പകുതിയും പൂട്ടിപ്പോകുന്നു എന്നതൊന്നും അവർ അന്വേഷിക്കുന്നില്ല.

സാമ്പത്തിക സ്രോതസ്സുകൾ അന്വേഷിക്കുവാൻ എൻ ഐ എ വിദേശത്തേക്കൊന്നും പോകേണ്ടതില്ല. മണപ്പുറം ഫൈനാൻസിലോ മുത്തൂറ്റ് ഫൈനാൻസിലോ ഒക്കെ പോയാൽ മതിയാകും. കാരണം ഭാര്യമാരുടെയും ഉമ്മമാരുടെയും മഹർ സ്വർണ്ണം വരെ പണയം വെച്ചാണ് ഓരോരുത്തരും ഇതൊക്കെ തുടങ്ങിയിരിക്കുന്നത്.

മാറുന്ന ഭക്ഷണശീലങ്ങളും സാമൂഹിക പശ്ചാത്തലവും

ഷവർമയും കുഴിമന്തിയും ഫ്രൈഡ് ചിക്കനും അൽഫാമും ഒക്കെ കേരളത്തിൽ പ്രചാരമായപ്പോൾ ഏറ്റവും കൂടുതൽ കഴിക്കുവാൻ ആരംഭിച്ചത് ഹിന്ദു ഭവനങ്ങളിൽ നിന്നും എത്തുന്ന കുട്ടികളും വീട്ടുകാരുമാണ്. കാരണം എന്നും ചക്ക പുഴുക്കും ചക്ക അവിയലും ചക്ക മെഴുക്കുവരട്ടിയും ചക്ക കൂട്ടാനും ഒക്കെ കൂട്ടി കൂട്ടി മനസ്സുമടുത്ത പുതുതലമുറയാണ് ഈ വക കുഴിമന്തിക്കാർക്ക് പ്രചോദനയമായത്. ഒരു ശരാശരി മുസ്ലിം ക്രിസ്ത്യൻ വീട്ടിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും ചിക്കനോ മട്ടനോ ബീഫോ മീനോ ഒക്കെ കഴിക്കുന്നവരാണ്. ഒന്നുമല്ലെങ്കിൽ പള്ളിയിലെ ഖത്തീബിന് മാസത്തൊരിക്കൽ ഭക്ഷണം കൊടുക്കേണ്ടി വരുമ്പോൾ ലേശം മട്ടൻ എങ്കിലും വാങ്ങാത്ത വീടുകൾ ചുരുക്കം.

ഹിന്ദുക്കളിൽ പണമില്ലാഞ്ഞിട്ടല്ല, അവരുടെ വീട്ടിലെ ചില മുതിർന്നവർ മാംസാഹാരം വീട്ടിൽ പാചകം ചെയ്യുവാൻ സമ്മതിക്കാറില്ല. പ്രത്യേകിച്ച് സവർണ്ണ ഹിന്ദു വീടുകളിൽ. രുചിയുള്ള ഭക്ഷണം എവിടെ കിട്ടിയാലും കഴിക്കുന്ന ശീലമാണ് മലയാളിയുടെത്. എന്നും ഈ ദോശയും ഇഡലിയും സാമ്പാറും കൂട്ടി മടുക്കുമ്പോൾ ഒരു ട്വിസ്റ്റ്, അത്രമാത്രം.

വിഭജനത്തിന്റെ രാഷ്ട്രീയവും നിലനിൽപ്പിന്റെ പ്രശ്നങ്ങളും

തുളസിയെ ഹിന്ദു എടുത്തപ്പോൾ ചന്ദനം ഇസ്ലാം സ്വന്തമാക്കി. പോത്ത് ഇസ്ലാം എടുത്തപ്പോൾ പശു ഹിന്ദു സ്വന്തമാക്കി. ചന്ദ്രനെ ഇസ്ലാം എടുത്തപ്പോൾ സൂര്യനെ ഹിന്ദു ഹൈജാക്ക് ചെയ്തു. മസാലദോശ ഹിന്ദു ഏറ്റെടുത്തപ്പോൾ ഷവർമ മുസ്ലിം കൈവശപ്പെടുത്തി. കാവിയെ ഹിന്ദു എടുത്തപ്പോൾ പച്ചയെ മുസ്ലിം വിട്ടുകൊടുത്തില്ല !!

ഇതുപോലെ മലയാളിയിൽ നിന്നും ഉരുത്തിരിഞ്ഞ കുത്തിത്തിരിപ്പുകൾ കൊണ്ടാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ റാപ്പ് ബാൻഡായിരുന്ന13 AD യും , പിന്നാലെ വന്ന അവിയലും തൈക്കുടം ബ്രിഡ്ജുമൊക്കെ അപ്രത്യക്ഷമായത് എന്നോർക്കുക !!

അതുപോലെയാണ് എന്തും !! ഈ എതിർക്കുന്നവരോടൊക്കെ സ്വകാര്യമായി കാര്യങ്ങൾ ചോദിച്ചാൽ അവർ പറയും, നിലനിൽപ്പിന്റെ പ്രശ്നമാണെന്ന് !!

ശശികലമാർ ഇനി യുട്യൂബ് വീഡിയോകൾ കാണില്ലെന്ന വിശ്വാസത്തിൽ കാര്യവാഹ് ദാസനും
തൃപ്രയാറിലെ അയ്യപ്പഭജനയിൽ ആയിഷ ബീവിയുടെ ഗാനം കേട്ടുകൊണ്ട് കാര്യവാഹ് വിജയനും.

The Nandagovindam Phenomenon and Musical Beauty

Two major events are currently unfolding in Kerala: the Christian hymns performed by the Nandagovindam Bhajans group and the "Sreekrishna Kuzhimanthi" controversy. In both, Lord Krishna is the central figure. Nandagovindam captured the hearts of Keralites when they performed "Radha Than Premathodano," arguably one of the most beautiful Malayalam songs. While many bhajan groups have existed in Kerala before, it was this specific song and the innocent smile of Naveen Mohan that propelled them to the number one spot in the state.

Memories of 'Mayilppeeli' and Musical Barriers

I still remember going to Kodungallur Stereo World to record an entire cassette of that same song, "Radha Than Premathodano," composed by Jaya-Vijayan, written by S. Ramesan Nair, and sung by Yesudas for the 1988 album Mayilppeeli. Back then, fueled by his devotion to Lord Guruvayurappa, Yesudas expressed a desire to perform a concert at the Guruvayur temple, but the "Sasikalas" of that era refused him entry. Even today, how many of those protesters realize that the Sabarimala temple opens every day to the beautiful "Harivarasanam" sung by that same Yesudas?

Harigovindam Bhajans and the New Generation

The Harigovindam Bhajans, started in 2000 by music lover Rajendra Panicker in Kottayam, is now globally recognized. This success is rooted in the discipline, teamwork, and sincere smiles of Naveen Mohan, Hariraj, Unnikrishnan, Praveen Anand, Sreelal Venu, Manu Mohan, Abhijith Radhakrishnan, and the Harikrishnans. If performers sit stiffly and sing incomprehensible hymns, the Malayali audience will simply fall asleep. Now that this group has conquered Kerala through their own hard work, a new wave of "moral guardians" has emerged to criticize them.

Technology and Paradoxical Stances

I wonder if these critics will eventually ask Naveen Mohan to cancel his Dubai visa and live in Nagpur. They should notice one thing: a significant portion of the audience enjoying these YouTube videos are young Muslim men and women. They listen because the music is soul-stirring, not because they are checking whether the song is about Krishna or Rama. Interestingly, the same people who pointed out that Muslim MLAs represent the area where the Guruvayur temple stands are the ones who fielded a Pentecostal candidate in Ranni, where Sabarimala is located. Their words rarely match their actions.

These critics rely on YouTube—created by Christians—to upload and view these very videos. The mobile phones they use were made by Christians in America or Korea, or perhaps by the Chinese. Years ago, MP Veerendra Kumar protested against Coca-Cola and America, yet his own institution used Microsoft software and Apple computers. He carried a German Montblanc pen, traveled in American Boeings and French Airbuses. This is the definition of "Dialectical Materialism"—protesting against America while flying to the Mayo Clinic for treatment.

Ritual Diversity and Communal Harmony

I admit that placing a picture of Lord Krishna on a Kuzhimanthi (biryani) shop was a mistake—likely a foolish idea from a designer aided by AI. But we must look at the bigger picture. Why is the "Kozhikkallu" (stone for cock sacrifice) placed in front of the Kodungallur Temple? Thousands of roosters are sacrificed there. At Parassinikadavu, the favorite offerings to Lord Muthappan are dried fish and foreign liquor. This is a Kerala of diverse rituals. This is the land where a Mosque opened its doors for Attukal Pongala, where temple committees distribute sweets for Milad-un-Nabi, and Church/Mosque committees provide lemonade for Sreekrishna Jayanti processions. Why incite division here?

The Restaurant Industry and Financial Realities

I recently saw reports of letters sent to the NIA to investigate the funding of luxury restaurants in Kerala. A post in certain groups claimed that out of 300 restaurants from Edappally to Kodungallur, 290 are owned by Muslims. What they fail to investigate is that when the Nitaqat law in Saudi Arabia displaced thousands, many returned home and started businesses with the skills they knew. Half of these ventures fail, and the owners aren't backed by "hidden funds." To find the source of their capital, one need only look at Manappuram or Muthoot Finance—most of these shops are started by pledging the gold ornaments of wives and mothers.

Shifting Food Habits and Social Context

When Shawarma, Kuzhimanthi, and Al-Fahm became popular, the biggest consumers were children and families from Hindu households. The younger generation, tired of traditional jackfruit dishes and vegetarian staples, found a "twist" in these flavors. While average Muslim or Christian households cook meat or fish at least once a week, many Hindu households—especially upper-caste ones—don't allow meat to be cooked at home. It’s not a lack of money; it’s a cultural restriction. The Malayali habit is to eat delicious food wherever it is found.

The Politics of Division

Hindus took the Tulsi, so Muslims took Sandalwood. Muslims took the Buffalo, so Hindus claimed the Cow. Muslims took the Moon, and Hindus hijacked the Sun. Masala Dosa became a Hindu staple, while Shawarma was claimed by Muslims. Saffron went to Hindus, and Green stayed with Muslims. Everything is being partitioned. If you ask these protesters privately, they will tell you—it’s all a "struggle for survival."

Remember, it was due to similar "instigations" and internal frictions emerging from within the Malayali community that legendary groups like 13 AD (India's very first rap-rock band), and later Avial and Thaikkudam Bridge, eventually faded away or lost their momentum!!

Key Takeaway: The author highlights the irony of modern communal friction in a state historically defined by its syncretic culture, where art and food have traditionally transcended religious boundaries.

#KeralaCulture #CommunalHarmony #NandagovindamBhajans #SocialAnalysis #KeralaDiaries #ReligiousHarmony #CulturalShift #KuzhimanthiControversy #MalayalamMusic #KeralaFoodies #CommunalUnity #ModernKerala #PeaceAndHarmony #SecularKerala #UnityInDiversity