വോട്ട് കച്ചവടത്തിന്റെ അണിയറ നാടകങ്ങളും ഖജനാവ് കൊള്ളയടിച്ചുള്ള പരസ്യധൂർത്തും; പാലക്കാട്ടെ രഹസ്യ ഡീലുകൾ !!
ചരിത്രമുറങ്ങുന്ന പാലക്കാടിന്റെ മണ്ണിൽ നിന്നും ഇത്തവണത്തെ സി ജെ പി ഡീൽ ആരംഭിക്കുവാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു കഴിഞ്ഞു . കഴിഞ്ഞ തവണ ആ ഡീലുകൾ കൂടുതലായും അരങ്ങേറിയത് ആലപ്പുഴയിലും തൃശൂരിലുമൊക്കെ ആയിരുന്നു എങ്കിൽ ഇത്തവണ ആ ഡീൽ ഇവിടെ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു . ഇത്തവണ പാലക്കാടും മലമ്പുഴയും ബിജെപിക്ക് കൊടുക്കുകയാണെങ്കിൽ കേരളത്തിൽ മുപ്പതോളം സീറ്റുകളിൽ തിരിച്ചും സഹായം ചെയ്യാമെന്നുള്ള ഉറപ്പുകൾ പി ആർ കമ്പനികൾ ഏറ്റെടുത്തുകഴിഞ്ഞു . പാലക്കാട് കേന്ദ്രീകരിച്ചുള്ള ചില വ്യക്തികളാണ് ഇത്തവണത്തെ സി പി എമ്മിന്റെ വിജയത്തിന്റെ ചുക്കാൻ പിടിക്കുന്നത് .
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഒരു കൂട്ടം ചെറുപ്പക്കാർ പാർട്ടിക്കുവേണ്ടി പണിയെടുത്തുകൊണ്ടിരിക്കുന്നത് . അവർക്കും ആവശ്യമാണ് ഒരു തുടർഭരണം . ഒരു മന്ത്രി ബന്ധുവിന്റെ നിർദ്ദേശപ്രകാരമാണ് കാര്യങ്ങൾ നടന്നു പോരുന്നത് . അന്നത്തെ നീലപ്പെട്ടി വിവാദം മുതൽ സ്ഥലം എംഎൽഎ യുടെ പീഡനക്കേസുകളിൽ വരെ ഈ കോക്കസ് വളരെ ഭംഗിയായി ഇടപെട്ടിട്ടുണ്ട് . പാലക്കാട് ബ്രൂവറീയുമായി ബന്ധപ്പെട്ടാണ് ഇവരെല്ലാം ഒരേ തൂവൽ പക്ഷികളായി മാറിയത് . അതിന്നായി മൂന്നോളം ചാനലുകളെയും അമ്പതോളം ചാനൽ പ്രവർത്തകരെയും ഇവർ വിലയിട്ടു കഴിഞ്ഞു .
ഇവരുടെ നേതൃത്വത്തിൽ മുപ്പതോളം യുട്യൂബ് ചാനലുകളാണ് പ്രവർത്തിക്കുന്നത് . പരമാവധി നുണകൾ എങ്ങനെയൊക്കെ പ്രചരിപ്പിക്കാം എന്നതാണ് ഇവരുടെ മുഖ്യ അജണ്ടകൾ . പ്രതിപക്ഷത്തെ ഓരോരോ നേതാവിനെയും ലക്ഷ്യം വെച്ചുള്ള ഇക്കൂട്ടരുടെ കളികൾ കേരളത്തിൽ നടന്നുവരികയാണ് . അതിന്റെ ഭാഗമെന്നോണം പാർട്ടിക്ക് ഏറ്റവും സ്വാധീനമുള്ള പാലക്കാട് പോലുള്ള സ്ഥലത്ത് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് പോകേണ്ടി വന്നതാണ് ഇവരെ ചൊടിപ്പിച്ചത് .
കൂടാതെ പികെ ശശി പോലുള്ള അണികളുമായി ബന്ധമുള്ള നേതാക്കൾ പാർട്ടി വിട്ടതും, വിഎസിന്റെ അടുത്ത മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന സുരേഷിനെ നഷ്ടപ്പെട്ടതും, വിമത കൺവെൻഷനിൽ ആള് കൂടിയതും , അപ്പോൾ അവരെയൊക്കെ ഏത് വിധേനയും തോൽപ്പിക്കണം എന്ന വാശിയിൽ കാര്യങ്ങൾ നീക്കുന്നതും അതുകൊണ്ടാണ് .
കിഫ്ബിയുടെ ബഡ്ജറ്റിൽ നിന്നും 200 നുമേലെ കോടികളാണ് ഇത്തവണ ഈ വക തോന്ന്യാസങ്ങൾക്കായി പൊട്ടിക്കുന്നത് . പാലക്കാട്ടെ ചില കോൺഗ്രസ്സ് നേതാക്കൾക്ക് പണം കൊടുത്തുകൊണ്ട് വോട്ട് മറിക്കാനുമുള്ള പദ്ധതികളും ആസൂത്രണം ചെയ്തുകഴിഞ്ഞു .
വളരെ ദുർബലനായ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ കണ്ടെത്തിക്കൊണ്ട് തോറ്റാലും വിരോധമില്ല എന്നതാണ് അജണ്ട. പകരത്തിന് പാലക്കാട് ജില്ലയിലെ തന്നെ തൃത്താല , മലമ്പുഴ, നെന്മാറ , ഒറ്റപ്പാലം , ഷൊർണുർ , ചിറ്റൂർ പോലുള്ള സീറ്റുകളിലെ ബിജെപി വോട്ടുകൾ ഇടതിന് നൽകാമെന്ന വ്യവസ്ഥയിലാണ് കാര്യങ്ങളുടെ നീക്കുപോക്കുകൾ .
2016 അസംബ്ലി തിരഞ്ഞെടുപ്പിൽ ഏഴോളം സീറ്റുകളിൽ രണ്ടാം സ്ഥാനവും , നേമം സീറ്റിൽ ഒന്നാം സ്ഥാനവും ചെങ്ങന്നൂർ പോലെ പത്തോളം മണ്ഡലങ്ങളിൽ ഉയർന്ന വോട്ടുകളും നേടിയതാണ് ഇപ്പോഴത്തെ ഈ ഡീലുകൾക്ക് പിന്നിലെ രഹസ്യം . അതുപോലെ ഈ ഡീലുകൾക്കായി ബിജെപിയിൽ നിന്നും നല്ല തുക കൈപ്പറ്റുന്നുണ്ടെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും അറിയുവാൻ കഴിയുന്നത് .
എന്തായാലും അണിയറയിൽ വലിയ നാടകങ്ങളാണ് ഈ തിരഞ്ഞെടുപ്പിൽ അരങ്ങേറുന്നത് . റാവുത്തർ ബിരിയാണിക്ക് ഇനി കച്ചവടം കൂടുമോ പൂട്ടേണ്ടി വരുമോ ആവോ ? ആ പാവം ഈ ചതികൾ അറിയുന്നില്ല !!
ഇരുണ്ട നാളുകളിൽ പാച്ചുവും കോവാലനും:





