മലയാള സിനിമയിലെ മഹാനായ നടൻ മമ്മൂട്ടി പൊതുവെ ഇടതുപക്ഷ ചിന്തകളോട് അടുപ്പം പുലർത്തിയിരുന്ന വ്യക്തിയായി ഏറെകാലം അറിയപ്പെട്ടിരുന്നു. വിദ്യാർത്ഥി ജീവിതത്തിൽ വിദ്യാർത്ഥി സംഘടനകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയതും സാമൂഹിക വിഷയങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചതും അതിന്റെ ഭാഗമായിരുന്നു.

കുടുംബപരമായി കോൺഗ്രസ് അനുഭാവ പശ്ചാത്തലം ഉണ്ടായിരുന്നുവെങ്കിലും, ആശയങ്ങളുടെയും മനുഷ്യസ്നേഹത്തിന്റെയും ആകർഷണത്തിലാണ് അദ്ദേഹം ഇടതുപക്ഷത്തോട് അടുപ്പം പുലർത്തിയത് എന്നാണ് അടുത്തറിയുന്നവർ പറയുന്നത്. ഇടതുപക്ഷ ആശയങ്ങൾ മനുഷ്യനിഷ്ഠയുള്ളവയാണെന്ന വിശ്വാസം കൊണ്ടായിരുന്നു ആ ബന്ധം രൂപപ്പെട്ടതെന്നതാണ് വിലയിരുത്തൽ.

എന്നാൽ കാലക്രമത്തിൽ പാർട്ടിക്കുള്ളിൽ ഉണ്ടായ ചില മാറ്റങ്ങളും ചില നേതാക്കളുടെ സമീപനങ്ങളും അദ്ദേഹത്തിൽ നിരാശ സൃഷ്ടിച്ചതായി സുഹൃത്തുക്കൾ പറയുന്നു. പാർട്ടി സെക്രട്ടറിയുടെ ചില നിലപാടുകളും , എ.കെ.ജി. കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പ്രചാരണ സംഘങ്ങളുമായി ബന്ധപ്പെട്ട ചില പ്രവണതകളോടുള്ള അസന്തോഷം അദ്ദേഹത്തിന് ഉണ്ടെന്നതാണ് അടുത്തവൃത്തങ്ങളിൽ പറയപ്പെടുന്നത്.

നുണപ്രചാരണങ്ങളും രാഷ്ട്രീയ വൈരാഗ്യവും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ രീതികൾ അദ്ദേഹത്തെ വേദനിപ്പിച്ചതായി അദ്ദേഹത്തെ അടുത്തറിയുന്നവർ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായ സൗഹൃദം അദ്ദേഹം ഇന്നും കാത്തുസൂക്ഷിക്കുന്നു.

വ്യക്തിപരമായ ബന്ധവും രാഷ്ട്രീയ അഭിപ്രായവും തമ്മിൽ വ്യത്യാസം പുലർത്തുന്ന സ്വഭാവമാണ് അദ്ദേഹത്തിനുള്ളത്. ഒരിക്കൽ ഇടതുപക്ഷത്തിന്റെ ആശയങ്ങളോട് വലിയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും, പിന്നീട് ഉണ്ടായ ചില വിവാദങ്ങളും ആരോപണങ്ങളും അദ്ദേഹത്തെ അസ്വസ്ഥനാക്കിയതായി സുഹൃത്തുക്കൾക്കിടയിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

പ്രത്യേകിച്ച് ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ്ണക്കൊള്ള ആരോപണങ്ങളും ആരോഗ്യമന്ത്രിയുടെയും സാംസ്കാരികമാന്ത്രിയുടെയും ജനങ്ങളോടുള്ള സമീപനവും അദ്ദേഹത്തെ നിരാശപ്പെടുത്തി.

മഹാരാജാസ് കോളേജ് കാലം മുതൽ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളിൽ പലരും കോൺഗ്രസ് അനുഭാവികളായിരുന്നു. രമേഷ് പിഷാരടി, ആന്റോ ജോസഫ്, ജോർജ്, ജീൻസ് എന്നിവരൊക്കെ കോൺഗ്രസ് ചിന്താഗതിയോട് അടുപ്പമുള്ളവരായിരുന്നുവെങ്കിലും മമ്മൂട്ടിയോടൊപ്പം ഇടത് സഹയാത്രികനായ വി.കെ. അഷ്റഫും ചേർന്നാണ് പല രാഷ്ട്രീയ ചർച്ചകളും നടന്നിരുന്നത്. സൗഹൃദങ്ങൾ രാഷ്ട്രീയ വ്യത്യാസങ്ങളെ മറികടക്കുമെന്നതിന് ഈ കൂട്ടായ്മ ഒരു ഉദാഹരണമായിരുന്നു.

ഇടുത്ത കാലത്ത് ദുബായിലും ഖത്തറിലും അദ്ദേഹത്തിന്റെ അടുത്ത സുഹൃദ് വലയം മുസ്തഫ, സാലി, അനുര മത്തായി, സലീം എന്നിവരടങ്ങുന്നതാണ്. ഇവരിൽ പലരും കോൺഗ്രസ് അനുഭാവികളാണെന്നതും കേരളത്തിലെ പുതിയ രാഷ്ട്രീയ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകളിൽ അവർ പങ്കെടുത്തുവരുന്നതുമാണ് പറയപ്പെടുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പോലുള്ള ഒരാളാണ് കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിൽ എത്തേണ്ടത് എന്ന സ്വകാര്യാഭിപ്രായവും അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കൾക്കിടയിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കോൺഗ്രസ്സിലെ യുവ നേതാക്കളായ ഹൈബി ഈഡൻ പോലുള്ളവരോടുള്ള ഇഷ്ടവും അദ്ദേഹത്തിന്റെ ചിന്തയിൽ മാറ്റം ഉണ്ടാക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ.

ഈ പശ്ചാത്തലത്തിലാണ് വയനാട്ടിലെ പാർട്ടി സെക്രട്ടറിയെ കൂടെ കൂട്ടാതെ അദ്ദേഹം പെരുമാറിയത് അദ്ദേഹത്തിന്റെ നിലപാടുകൾ നേരെ ചൊവ്വേ മനസ്സിലാക്കി കൊടുത്തതാണ്.മനസ്സിലാക്കേണ്ടവർക്ക് ആ തീരുമാനത്തിൽ നിന്നും എല്ലാം മനസ്സിലാക്കി എടുക്കാവുന്നതേയുള്ളൂ. എത്ര വലിയവന്റെയും മുഖത്ത് നോക്കി കാര്യം പറയുവാൻ മലയാളസിനിമയിൽ മമ്മുട്ടിയെ കഴിഞ്ഞിട്ടേ മറ്റാരുമുള്ളു !!

കലാകാരനെന്ന നിലയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ബന്ധം പുലർത്തുന്ന സ്വഭാവമാണ് മമ്മൂട്ടിയുടേത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തകൾ പലപ്പോഴും വ്യക്തിപരമായ സംഭാഷണങ്ങളിലൂടെയാണ് പുറത്തുവരുന്നത്; പൊതുവേദികളിൽ അദ്ദേഹം അതിനെ കുറിച്ച് അധികം സംസാരിക്കാറില്ല.

മലയാളത്തിന്റെ മമ്മൂട്ടി അങ്ങനെയാണ് !! തീരുമാനങ്ങൾ ഉറച്ചതായിരിക്കും , എന്നെന്നും !!!