ആമുഖക്കുറിപ്പ്
മലയാള സിനിമയിലെ ശക്തമായ നടനും നാടകപ്രവർത്തകനുമായ ജോയ് മാത്യു, തന്റെ അഭിനയജീവിതത്തോടൊപ്പം സാമൂഹിക വിഷയങ്ങളിലെയും രാഷ്ട്രീയ സംഭവവികാസങ്ങളിലെയും തുറന്ന നിലപാടുകൾ കൊണ്ടും ശ്രദ്ധേയനായ വ്യക്തിയാണ്. സമകാലീന വിഷയങ്ങളെക്കുറിച്ച് വ്യക്തമായ അഭിപ്രായങ്ങൾ പങ്കുവെക്കുന്ന അദ്ദേഹം, സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്.
സമൂഹത്തിലെ അനീതികളെയും രാഷ്ട്രീയ സംഭവങ്ങളെയും സംസ്കാരപരമായ മാറ്റങ്ങളെയും കുറിച്ച് അദ്ദേഹം പങ്കുവെക്കുന്ന കുറിപ്പുകൾ പലപ്പോഴും വലിയ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിവെക്കാറുണ്ട്.
അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പലപ്പോഴും കാലത്തിന്റെ സാക്ഷ്യങ്ങളായി മാറുന്ന ചിന്തകളും നിരീക്ഷണങ്ങളും ഉൾക്കൊള്ളുന്നതാണ്. അതുകൊണ്ടുതന്നെ വായനക്കാരിലേക്ക് എത്തേണ്ട ചില പ്രധാനപ്പെട്ട കുറിപ്പുകൾ “സോഷ്യൽ അക്ഷരങ്ങൾ” എന്ന ഈ കോളത്തിലൂടെ ഇവിടെ അവതരിപ്പിക്കുന്നു.
ജോയ് മാത്യു എഴുതിയ സോഷ്യൽ മീഡിയ കുറിപ്പുകളിൽ നിന്ന് തെരഞ്ഞെടുത്ത ചില പോസ്റ്റുകൾ വായനക്കാർക്ക് മുന്നിൽ എത്തിക്കുകയാണ് ഈ വിഭാഗത്തിൽ. ചിന്തിപ്പിക്കുകയും സംവദിപ്പിക്കുകയും ചെയ്യുന്ന ഈ എഴുത്തുകൾക്ക് വായനക്കാർ അവരുടെ സ്വന്തം വിലയിരുത്തലുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം: നന്മകളെ മറക്കുന്ന ഡിജിറ്റൽ കൂട്ടം
മമ്മുട്ടിയോളം സഹജീവികളോട് കരുതലും കാരുണ്യവുമുള്ള നടൻമാർ ഇല്ല എന്നാണ് എന്റെ അറിവ് .
എന്റെ മാത്രമല്ല ഒട്ടുമിക്ക മലയാളികളുടെയും .
എന്നാൽ ഒരാൾ ഒരായുഷ്കാലം ചെയ്ത നന്മകൾ ഒരു നിമിഷം കൊണ്ട് മറക്കാൻ ചില പ്രത്യേകതരം മനുഷ്യർക്കെ കഴിയൂ എന്ന് കഴിഞ്ഞ ദിവസം മനസ്സിലായി. രണ്ടുപേർ തമ്മിലുള്ള ചെറിയൊരു പ്രശ്നം പോലും ഊതിപെരുപ്പിച്ചു വഷളാക്കി എങ്ങനെ നശിപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സൈബർ അടിമകൾ.
മമ്മൂട്ടിക്കെതിരെ ഹീനമായ സൈബർ ആക്രമണം നടത്തുന്ന അടിമകളോട് "കടക്ക് പുറത്ത്" എന്ന് പറയാൻ പോലും ഇവർക്ക് ഒരു നേതാവ് ഇല്ലെന്നോ?
ജോയ് മാത്യു:





