പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നുണകൾ എന്ന പേരിൽ എകെജി സെന്ററിലെ നുണ ഫാക്ടറിയിൽ നിന്നും ആരംഭിച്ച ഫേസ്‌ബുക്ക് പേജ് അതിന്റെ ആധികാരിത കണക്കിലെടുത്ത് ഫേസ്‌ബുക്ക് പൂട്ടിച്ചിരിക്കുന്നു , സോഷ്യൽ മീഡിയ രാഷ്ട്രീയത്തിലെ രീതികളെക്കുറിച്ചുള്ള ഗൗരവമുള്ള ചർച്ചകൾക്ക് വഴിതുറക്കുന്നു.
2012-ൽ അയർലണ്ടിലെ ഒരു അക്കൗണ്ടിൽ നിന്ന് “നേർക്കാഴ്ച” എന്ന പേരിൽ ആരംഭിച്ച ഈ ഇടതുപക്ഷാനുകൂല പേജിന് തുടക്കത്തിൽ തന്നെ 50,000-ത്തിലധികം ലൈക്കുകൾ ഉണ്ടായിരുന്നു. പിന്നീട് മറ്റ് രാജ്യങ്ങളിലെ ചില പേജുകൾ മെർജ് ചെയ്തുകൊണ്ട് ലൈക്ക് എണ്ണം ഒരു ലക്ഷത്തിന് മുകളിൽ എത്തിച്ചതായാണ് ആരോപണം. സംഖ്യകളിലൂടെ വിശ്വാസ്യത നിർമ്മിക്കാനുള്ള ശ്രമങ്ങൾ ഒടുവിൽ തന്നെ തിരിച്ചടിയാകുമെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ലൈക്ക് ചെയ്തിരിക്കുന്ന ആളുകളുടെ പേരുകൾ വായിച്ചാൽ നാവുളുക്കുന്ന പേരുകളാണ് .
അതുപോലെ 'ഇരുണ്ടകാലം' എന്ന വെബ്സൈറ്റ് ദേ വന്നു ദാ പോയി. എല്ലാറ്റിനും ചേർന്ന് നല്ല ചാമ്പാണ് കിഫ്‌ബി ഫണ്ടിൽ നിന്നും ചാമ്പിക്കൊണ്ടിരിക്കുന്നത് . അടുത്ത ഭരണത്തിൽ വരുന്നവർ അടച്ചു തീർക്കേണ്ടിവരുന്ന ബാധ്യതകൾ .ഇപ്പോൾ ഈ വക പരസ്യ അഭ്യസങ്ങൾ ചെയ്യുന്നവർ 2016 ഇൽ ഉമ്മൻചാണ്ടിക്ക് വേണ്ടി പരസ്യം ചെയ്തുകൊണ്ട് അദ്ദേഹത്തെ തോൽപ്പിച്ചു വിട്ടവർ തന്നെയാണ് . ജയിപ്പിക്കുക എന്നത് അവരുടെ അജണ്ടയിലില്ല .
സോഷ്യൽ മീഡിയയുടെ ആദ്യകാലങ്ങളിൽ അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിലെ കോൺഗ്രസ് അനുകൂലികളും മുസ്ലിം ലീഗ് അനുഭാവികളും ആയിരുന്നു കൂടുതൽ സജീവം. കേരളത്തിൽ ഇടതുപക്ഷ സൈബർ സാന്നിധ്യം ശക്തമായി ഉയർന്നത് 2015–2016 കാലഘട്ടത്തിലാണ്. എന്നാൽ വളർച്ചയ്‌ക്കൊപ്പം അസഭ്യവാക്കുകളും വ്യക്തിപരമായ അധിക്ഷേപങ്ങളും വർധിച്ചതോടെ രാഷ്ട്രീയ സംവാദത്തിന്റെ നിലവാരം തന്നെ തകർന്നു.
ഇതോടെ പലരും സോഷ്യൽ മീഡിയ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി; അതിന്റെ ശൂന്യതയിലാണ് പിന്നീട് സംഘടിത സൈബർ സംഘങ്ങൾ കൂടുതൽ ഇടം പിടിച്ചത്.വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ എല്ലാ പക്ഷങ്ങളിലും ഉയർന്നുവന്നു. സംഘപരിവാർ അനുകൂലികൾ ഉക്രൈൻ നമ്പറുകൾ ഉപയോഗിച്ചതായി ആരോപണമുണ്ടായപ്പോൾ, കമ്മ്യൂണിസ്റ്റ് അനുകൂല വ്യാജ അക്കൗണ്ടുകൾ അയർലണ്ട് നമ്പറുകൾ ഉപയോഗിച്ചുവെന്ന ആരോപണവും ശക്തമാവുന്നു.
ഇത്തരം സാങ്കേതിക കളികൾ താൽക്കാലിക നേട്ടങ്ങൾ നൽകാമെങ്കിലും, ദീർഘകാലത്ത് ജനവിശ്വാസം ക്ഷയിപ്പിക്കുകയാണ് ചെയ്യുന്നത്. “പേജ് മെർജിംഗ്” പോലുള്ള തന്ത്രങ്ങൾ നിയമപരമായി സാധുവായിരുന്നാലും, രാഷ്ട്രീയ നൈതികതയുടെ പരീക്ഷയിൽ അവ പരാജയപ്പെടുമ്പോൾ പ്രത്യാഘാതം അനിവാര്യമാണ്.
ഇപ്പോഴത്തെ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ, നികേഷ് കുമാറിനെ മാറ്റിനിർത്തി ഡൽഹിയിൽ നിന്ന് ജോൺ ബ്രിട്ടാസ് മുഖേന സോഷ്യൽ മീഡിയ മാനേജ്മെന്റിനും ജനഹിതം വിലയിരുത്തുന്നതിനുമുള്ള കൺസൾട്ടൻസി കൊണ്ടുവരണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടുവെന്ന ചർച്ചകളും ഉയരുന്നു. എന്നാൽ പ്രശ്നത്തിന്റെ മൂലകാരണമായ സമീപനം മാറാതെ, പേരുകളും തന്ത്രങ്ങളും മാറ്റിയാൽ മാത്രം ഫലം ഉണ്ടാകില്ല.
വ്യക്തികളെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങൾക്ക് പകരം, വസ്തുതകളിൽ അധിഷ്ഠിതമായ സംവാദമാണ് സോഷ്യൽ മീഡിയയിൽ ദീർഘകാല വിശ്വാസം സൃഷ്ടിക്കുക—ഇതാണ് ഈ സംഭവത്തിൽ നിന്ന് രാഷ്ട്രീയം പഠിക്കേണ്ട പ്രധാന പാഠം. നുണ പറയുന്നവരെ സൂക്ഷിക്കുക !!





