അതിജീവനത്തിന്റെ പുതുപ്പള്ളി മാതൃക: ഉമ്മൻചാണ്ടിയെ വീഴ്ത്താൻ നോക്കിയവർ തോറ്റ ചരിത്രം!

കേരള രാഷ്ട്രീയത്തിലെ ജനകീയ നായകനായിരുന്ന ഉമ്മൻചാണ്ടിയെ ഭരണകാലയളവിൽ ഉടനീളം വേട്ടയാടാൻ ശ്രമിച്ചവർക്ക് മുന്നിൽ അദ്ദേഹം പതറാതെ നിന്നത് വ്യക്തിപരമായ നേട്ടങ്ങൾക്കായല്ല, മറിച്ച് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനായിരുന്നു. ചാനൽ മുറികളിലും എ.കെ.ജി സെന്ററിലും തയ്യാറാക്കിയ തിരക്കഥകളെ അതിജീവിച്ച് അദ്ദേഹം അഞ്ചു വർഷം തികച്ചു ഭരിച്ചത് കേരള രാഷ്ട്രീയത്തിലെ വലിയൊരു പാഠമാണ്.

സോളാർ കൊടുങ്കാറ്റും മാണിസാറിന്റെ രാഷ്ട്രീയ തന്ത്രവും

സോളാർ വിവാദം കത്തിനിൽക്കുന്ന കാലം. പാറമട മുതലാളി ശ്രീധരൻ നായരുടെ കത്തിന്റെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പടർന്നു. നികേഷ് കുമാറിന്റെ നേതൃത്വത്തിൽ ചാനലുകൾ രാത്രി 12 മണിക്ക് മുൻപ് രാജി വാർത്ത പുറത്തുവിടാൻ സർവ്വ സന്നാഹങ്ങളും ഒരുക്കി. അടുത്ത മുഖ്യമന്ത്രിയാകാൻ കുപ്പായം തുന്നിയവർ ചാനലുകളിലേക്ക് വിളിച്ചുകൊണ്ടിരുന്നു. ക്ലിഫ് ഹൗസിൽ അന്ന് ഉമ്മൻചാണ്ടിയെ പിന്തിരിപ്പിക്കാൻ ആദ്യം എത്തിയത് ബെന്നി ബെഹനാനും പി.സി. വിഷ്ണുനാഥും ആയിരുന്നു. തന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായിരുന്ന ടെന്നി ജോപ്പൻ, ജിക്കുമോൻ ജേക്കബ്, ഗൺമാൻ സലിം രാജ്, തോമസ് കുരുവിള എന്നിവർ വിവാദത്തിൽപ്പെട്ടതിൽ ഉമ്മൻചാണ്ടി അതീവ ദുഃഖിതനായിരുന്നു.

രാജി തീരുമാനത്തിൽ ഉറച്ചുനിന്ന ഉമ്മൻചാണ്ടിയെ മാറ്റാൻ കെ.എം. മാണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും ഷിബു ബേബി ജോണും എത്തി. അന്ന് മാണിസാർ പറഞ്ഞ വാക്കുകൾ ചരിത്രമായി: "കേവലം ഒരു കച്ചവടക്കാരന്റെയോ ചാനലുകാരന്റെയോ വാക്ക് കേട്ട് അങ്ങ് ഇന്ന് രാജിവെച്ചാൽ അതൊരു മോശം കീഴ്‌വഴക്കമാകും. നാളെ വരുന്ന എല്ലാ സർക്കാരുകളെയും ചാനലുകാർ ഇത്തരത്തിൽ വേട്ടയാടും." ആ ഒരൊറ്റ ചിന്തയിൽ ഉമ്മൻചാണ്ടി തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറുകയും സർക്കാരിനെ സംരക്ഷിക്കുകയും ചെയ്തു.

പാമോയിൽ കേസും കോടിയേരിയുടെ പത്രസമ്മേളനവും

രണ്ടാമത്തെ പ്രതിസന്ധി പാമോയിൽ കേസിൽ ഉമ്മൻചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് വിജിലൻസ് കോടതി ഉത്തരവിട്ടപ്പോഴായിരുന്നു. അന്ന് സമാജിക മാധ്യമങ്ങളും ചാനലുകളും അദ്ദേഹത്തെ വേട്ടയാടി. ഉമ്മൻചാണ്ടി രാജിക്ക് തയ്യാറെടുത്തെങ്കിലും ബെന്നി ബെഹനാനും വിഷ്ണുനാഥും വീണ്ടും മാണിസാറിനെയും കുഞ്ഞാലിക്കുട്ടിയെയും രംഗത്തിറക്കി. കുഞ്ഞാലിക്കുട്ടി ഫോണെടുത്ത് കോടിയേരിയെ വിളിച്ചു.

അന്ന് എ.കെ.ജി സെന്ററിൽ പത്രസമ്മേളനം നടത്താനിരുന്നത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻആയിരുന്നു. വി.എസ് ആണ് അത് നടത്തിയിരുന്നതെങ്കിൽ അദ്ദേഹം മുഖ്യമന്ത്രിയുടെ ഉടനടിയുള്ള രാജി ആവശ്യപ്പെടുമായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി കോടിയേരി ബാലകൃഷ്ണൻപത്രസമ്മേളനത്തിനെത്തുകയും "മുഖ്യമന്ത്രി വിജിലൻസ് വകുപ്പ് ഒഴിയണം" എന്ന് മാത്രം ആവശ്യപ്പെടുകയും ചെയ്തു. പ്രതിപക്ഷത്തെ ഈ തന്ത്രപരമായ മാറ്റം ഉമ്മൻചാണ്ടിക്ക് ആശ്വാസമായി. വി.എസ്സിന്റെ കടുത്ത നിലപാടുകളിൽ നിന്ന് രക്ഷപെടാൻ കോടിയേരിയുടെ ആ പ്രസ്താവന അദ്ദേഹത്തിന് തുണയായി.

വേട്ടയാടപ്പെട്ട പുണ്യാളൻ

തന്നെ വ്യക്തിപരമായി ഇത്രയേറെ ഉപദ്രവിച്ച നികേഷ് കുമാറിനോട് പോലും ഉമ്മൻചാണ്ടി പക വെച്ചില്ല. ഒട്ടെറെ തട്ടിപ്പ് കേസുകൾ ഉണ്ടായിരുന്നനികേഷിനെതിരെ നടപടി എടുക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ '' അവന്റെ അച്ഛൻ എന്റെ സ്നേഹിതനായിരുന്നു , അതെല്ലാം ആഭ്യന്തര വകുപ്പിന്റെ തീരുമാനങ്ങളല്ലേ ? '' എന്നായിരുന്നു ആ മനുഷ്യന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി..

ആ പുണ്യാളന്റെ ഓർമ്മകൾക്ക് മുന്നിൽ നമസ്കരിച്ചുകൊണ്ട് പുതുപ്പള്ളി ദാസനും
ആ മനുഷ്യനെയാണല്ലോ നിങ്ങളൊക്കെ കൂടി വേട്ടയാടിയത് എന്നോർത്തുകൊണ്ട് പുതുപ്പള്ളി വിജയനും