പ്രതിപക്ഷ നേതാവിന്റെ 'വാക്ക്-ട്രാപ്പ്'; പിണറായിയും സംഘവും വീണത് ആഴക്കടലിലെ ചുഴിയിൽ!
കേരള രാഷ്ട്രീയത്തിലെ തന്ത്രജ്ഞതയുടെ കാര്യത്തിൽ തങ്ങൾക്കപ്പുറം മറ്റാരുമില്ലെന്ന് അഹങ്കരിച്ചിരുന്ന സി.പി.എം നേതൃത്വത്തിന് ഇത്തവണ പിണഞ്ഞത് ഒരു വലിയ അമളിയാണ്. "തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അടുത്ത മണിക്കൂറിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും" എന്ന പ്രതിപക്ഷ നേതാവിന്റെ ഒറ്റവാക്കിൽ വിറളിപിടിച്ച സി.പി.എം, ആ മൈലേജ് തട്ടിയെടുക്കാൻ വേണ്ടി വെപ്രാളപ്പെട്ട് നടത്തിയ നീക്കങ്ങൾ ഒടുവിൽ അവർക്ക് തന്നെ വിനയായി മാറിയിരിക്കുന്നു.
വെപ്രാളപ്പെട്ട് ഇറക്കിയ 'കൂതറ' ലിസ്റ്റ്
യു.ഡി.എഫിന് മുൻപേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് വാർത്തകളിൽ ഇടംപിടിക്കാമെന്ന് കരുതിയ സി.പി.എമ്മിന് ഇന്ന് സ്വന്തം അണികളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരംമുട്ടുകയാണ്. കൊലക്കേസ് പ്രതികളെയും, പ്രായം തളർത്തിയ അമ്മാവന്മാരെയും, നേതാക്കളുടെ ഭാര്യമാരെയും കുത്തിനിറച്ച ഈ ലിസ്റ്റ് കണ്ടാൽ ഇത് പാരലൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പല്ല, മറിച്ച് ഒരു സംസ്ഥാന ഭരണത്തിനായുള്ള പോരാട്ടമാണെന്ന് ആരെങ്കിലും പറയുമോ? പാർട്ടിക്കായി തെരുവിൽ അടിവാങ്ങിയ യുവാക്കളെ വെട്ടിനിരത്തി, അധികാരത്തിന് വേണ്ടി കാണിച്ചുകൂട്ടിയ ഈ 'കോപ്രായങ്ങൾ' ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പാളിച്ചയായി രേഖപ്പെടുത്തപ്പെടും.
ചൂണ്ടയിട്ടത് പ്രതിപക്ഷം; കൊളുത്തിയത് ചുവപ്പൻ സ്രാവ്
പ്രതിപക്ഷനേതാവിന്റെ പ്രസ്താവനകൾക്ക് മുന്നിൽ പെട്ടുപോയത് എൽഡിഎഫായിരുന്നു , ആ കെണിയിൽ പോയി വീണത് ഭരണകൂടം ഒന്നടങ്കമാണ്. വെപ്രാളത്തിൽ ലിസ്റ്റ് തയ്യാറാക്കിയപ്പോൾ സമുദായ സമവാക്യങ്ങളോ, ജയസാധ്യതയോ, ജനകീയതയോ നോക്കാൻ പോലും അവർക്ക് സമയം കിട്ടിയില്ല. പാലക്കാട് ഒരു സ്വതന്ത്രനെ ഇറക്കി ഭാഗ്യം പരീക്ഷിക്കാനും, പൊന്നാനിയിൽ അഹങ്കാരത്തെ അലങ്കാരമാക്കിയവർക്ക് സീറ്റ് നൽകാനും തയ്യാറായതിലൂടെ സി.പി.എം ശരിക്കും ഒരു ആത്മഹത്യാപരമായ നീക്കമാണ് നടത്തിയത്. സ്വന്തം അണികൾ തന്നെ സോഷ്യൽ മീഡിയയിൽ ഈ ലിസ്റ്റിനെതിരെ കലാപം കൂട്ടുന്നത് പതനത്തിന്റെ തുടക്കമാണ്.
അണിയറയിലെ മാസ്റ്റർ സ്ട്രോക്ക്
എൽ.ഡി.എഫ് തങ്ങളുടെ ആവനാഴിയിലെ തുരുമ്പിച്ച അമ്പുകളെ പുറത്തെടുത്ത് കഴിഞ്ഞ സാഹചര്യത്തിൽ, ഇനി കളി യു.ഡി.എഫിന്റേതാണ്. പ്രതിപക്ഷ നേതാവിന്റെ ട്രാപ്പിൽ വീണ് ശത്രുക്കൾ തങ്ങളുടെ ബലഹീനതകൾ വെളിപ്പെടുത്തിയപ്പോൾ, അർഹതയുള്ളവരും ഉശിരന്മാരായ യുവാക്കളും നിറഞ്ഞ ഒരു 'മാസ്റ്റർസ്ട്രോക്ക്' ലിസ്റ്റ് അണിയറയിൽ തയ്യാറാവുകയാണ്. കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം മാറ്റത്തിന് ആക്കം കൂട്ടുന്ന പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് യു.ഡി.എഫ് നടത്തുന്ന നീക്കം ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ഗതി നിശ്ചയിക്കും.
സഖാക്കളുടെ 'വെട്ടം' കെടുത്തുന്ന സ്ഥാനാർത്ഥി പട്ടിക!
സംഭവം ശരി തന്നെയാണ് . ഇലക്ഷൻ കമ്മീഷണറുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടുപിന്നാലെ ബിനോയ് വിശ്വവും , ഗോവിന്ദനും സ്ഥാനാര്ഥിപ്പട്ടികയുമായി ടിവി ക്കാരുടെ മുന്നിലിരുന്ന് കേരളത്തെ ഞെട്ടിച്ചു . പക്ഷെ അവർ ഓർത്തില്ല ലിസ്റ്റിലെ കുണ്ടാമണ്ടികൾ . തലശ്ശേരിയിൽ കാരായി രാജൻ കേസിലെ പ്രതി . തവനൂരിൽ കെടി ജലീൽ മറ്റൊരു കേസിലെ പ്രതി . അതുപോലെ എത്രയെണ്ണം പ്രതികൾ .കൊടുങ്ങല്ലൂരിലെ സിപിഐ സ്ഥാനാർത്ഥി യുടെ കഴിഞ്ഞ അഞ്ചു കൊല്ലത്തെ അപഥ സഞ്ചാര പ്രവർത്തികൾ ഒന്നും പാർട്ടി സെക്രട്ടറി അറിഞ്ഞില്ല കാനം രാജേന്ദ്രന് എല്ലാം അറിയാമായിരുന്നു . തളിപ്പറമ്പിലെ സ്ഥാനാർത്ഥി പാർട്ടി സെക്രട്ടറിയുടെ സ്വന്തം ഭാര്യ , ആന്തൂർ സാജന്റെ ഓർമ്മക്കായി അവതരിച്ചപ്പോൾ അവിടെയെല്ലാം റിസൾട്ടുകൾ കാത്തിരുന്ന് കാണാം !!!





