പാലക്കാട്ടെ രാഷ്ട്രീയ ചൂടും പുതിയ സമവാക്യങ്ങളും: മണ്ഡലത്തിൽ ഇതുവരെ കാണാത്ത രീതിയിലുള്ള രാഷ്ട്രീയ ധ്രുവീകരണവും കണ്ണൂർ ലോബിയെ മറികടന്നുള്ള പാലക്കാടൻ രാഷ്ട്രീയത്തിന്റെ ഉദയവും.

പാലക്കാട് ചൂടിൽ തിരഞ്ഞെടുപ്പ് തിളച്ചുമറിയുകയാണ് . ഇതുവരെ കേരളം കാണാത്ത സമവാക്യങ്ങളാണ് പാലക്കാട് മണ്ഡലത്തിലുടനീളം അരങ്ങേറിക്കൊണ്ടിരിക്കുന്നത് . ഇപ്പോൾ കേരളം നിയന്ത്രിക്കുന്നത് കണ്ണൂർക്കാരല്ല പാലക്കാട്ടുകാരാണ് എന്നതാണ് സത്യാവസ്ഥകൾ . ആർഎസ്എസിനെ സംബന്ധിച്ചിടത്തോളം രാജീവ് ചന്ദ്രശേഖറും വി മുരളീധരനും തോറ്റാലും പാലക്കാട് മണ്ഡലം ഏത് വിധേനയും പിടിക്കും എന്ന തരത്തിലാണ് അവിടെ കാര്യങ്ങൾ നടത്തുന്നത് . അതിന്നായി യുപിയിൽ നിന്നും നാഗ്പൂരിൽ നിന്നും വരെ ആളുകൾ പാലക്കാട് എത്തിക്കഴിഞ്ഞു .

ആർഎസ്എസ് തന്ത്രങ്ങളും നാല് കോടിയുടെ ആരോപണവും: മാത്തൂർ, പിരായിരി, കണ്ണാടി പഞ്ചായത്തുകളെ കേന്ദ്രീകരിച്ച് ആർഎസ്എസ് നടത്തുന്ന വോട്ട് ഉറപ്പിക്കൽ നീക്കങ്ങളും സാമ്പത്തിക ആരോപണങ്ങളും.

നാല് കോടി രൂപയാണ് ആർഎസ്എസ് പാലക്കാട് മണ്ഡലത്തിലെ വോട്ട് മറിക്കലുകൾക്ക് മാത്രം വിനിയോഗിക്കുന്നത് എന്നാണ് അറിയുന്നത് .മാത്തൂർ , പിരായിരി , കണ്ണാടി പഞ്ചായത്തുകളിൽ മാത്രം വിനിയോഗിക്കുവാനാണ് ഈ നാല് കോടി രൂപ . ഇപ്പോഴത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എൻഎംആർ റസാഖിനെ നോമിനേറ്റ് ചെയ്തിരിക്കുന്നത് പാലക്കാട് മുനിസിപ്പാലിറ്റിയിലെ ഇപ്പോഴത്തെ ചെയർമാൻ ആണെന്നുള്ളതാണ് ഏറ്റവും വലിയ സവിശേഷത . അതിൽ നിന്നുതന്നെ കച്ചവടത്തിന്റെ ആഴവും അന്തർധാരയും ആർക്കും ഊഹിക്കാവുന്നതേയുള്ളൂ . ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ട് വിഘടിപ്പിക്കുക എന്ന തന്ത്രമാണ് ബിജെപി പയറ്റിയിരിക്കുന്നത് .

സ്ഥാനാർത്ഥി നിർണ്ണയവും 'ബിസിനസ്' അന്തർധാരകളും: എൽഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നിലെ ബിജെപി ബന്ധവും പി. സരിന്റെ മധ്യസ്ഥതയെക്കുറിച്ചുള്ള സംശയങ്ങളും.

ഇതോടൊപ്പം പാലക്കാട്ടെ മുൻ എംപിയും ഇപ്പോഴത്തെ തൃത്താലയിലെ സ്ഥാനാർത്ഥിയുമായ മന്ത്രി എംബി രാജേഷിന്റെ ബന്ധുവും കൂടിയിട്ടുണ്ട് റസാഖിനെ സംബന്ധിച്ചിടത്തോളം പണത്തിനു മേലെ ഒരു വോട്ടും പറക്കില്ല എന്ന കച്ചവട തന്ത്രമാണ് . എത്ര ബിരിയാണി വിറ്റാലാണ് ഈ പണം കയ്യിലെത്തുക എന്നതും അങ്ങേർക്കറിയാം . പി സരിൻ ആണ് ഇടനിലക്കാരനായി പ്രവർത്തിക്കുന്നത് . സരിനെ സംബന്ധിച്ചിടത്തോളം താൻ ജയിക്കാത്ത ഒരിടത്ത് മറ്റൊരു സിപിഎം സ്ഥാനാർത്ഥി ജയിച്ചാൽ അത് ആത്മഹത്യാപരവുമാണ് . ഇപ്പോൾ തന്നെ കമന്റ് ബോക്സുകൾ മൊത്തം തെറിവിളീകൾ കേട്ടു കൊണ്ടിരിക്കുന്ന കേരളത്തിലെ ഒരേയൊരു വ്യക്തിയുമാണ് .

യുഡിഎഫ് ക്യാമ്പിലെ വെല്ലുവിളികൾ: ഷാഫി പറമ്പിൽ ശൈലിയിലുള്ള പ്രചാരണം ആവശ്യമാണെന്ന വിലയിരുത്തലും പ്രമുഖ നേതാക്കളുടെ സാന്നിധ്യം തേടുന്ന അണികളും.

രമേഷ് പിഷാരടി കാര്യങ്ങൾ ഒന്നുകൂടി ഉഷാറാക്കിയാലേ ഇപ്പോഴത്തെ കണ്ടീഷനിൽ തടി തപ്പാൻ സാധിക്കുകയുള്ളൂ . മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും നായർ ഭൂരിപക്ഷ പ്രദേശങ്ങളിലും കൂടാതെ കൽപ്പാത്തി പോലുള്ള സ്ഥലങ്ങളിലും ഷാഫി പറമ്പിൽ ശൈലിയിൽ പ്രവർത്തിച്ചാൽ മാത്രമേ കാര്യങ്ങൾ കരക്കെത്തുകയുള്ളൂ എന്നാണ് രാഷ്ട്രീയമറിയാവുന്ന പാലക്കാടിന്റെ മനസ്സ് അറിയാവുന്നവരുടെ ഉപദേശം . മമ്മുട്ടി, ആസിഫ് അലി പോലുള്ളവരെയും ലീഗിലെ സാദിഖ് അലി തങ്ങൾ പോലുള്ള വിശിഷ്ടവ്യക്തികളും ഒരു റൌണ്ട് വന്നുപോയാൽ മാത്രമേ പിഷാരടിക്ക് പിടിച്ചു നില്ക്കാൻ സാധിക്കുകയുള്ളൂ .

മോദി പ്രഭാവവും ശോഭയുടെ നിഗൂഢതകളും: പ്രധാനമന്ത്രി നേരിട്ട് വന്ന് രാഹുൽ മാങ്കൂട്ടത്തിനെയും പ്രശോഭ് വത്സനെയും വിമർശിച്ചിട്ടും ശോഭ സുരേന്ദ്രൻ കാണിക്കുന്ന വിട്ടുനിൽക്കൽ.

ഇന്ത്യൻ പ്രധാനമന്ത്രി നേരിട്ട് വന്ന് രാഹുൽ മാങ്കൂട്ടത്തിനെതിരെയും കേവലം ഒരു കൗൺസിലറായ പ്രശോഭ് വത്സനെയും നേരിട്ട് അക്രമിച്ചപ്പോഴും ശോഭ സുരേന്ദ്രൻ ഇതുവരെ അവരെയൊന്നും തള്ളിപ്പറയുവാനോ ആ വിഷയത്തിൽ തൊടാനോ നിൽക്കാത്തതിലെ ദുരൂഹതകൾ പാലക്കാട്ടെ ബിജെപിയിൽ അസ്വസ്ഥതകൾ ഉണ്ടാക്കിയിട്ടുണ്ട് . ശോഭ സുരേന്ദ്രന്റെ മേലെയുള്ള ആരോപണം കോൺഗ്രസ്സുകാർ കുത്തിപ്പൊക്കും എന്നതും ശോഭയെ അലട്ടുന്നുണ്ട് . തിരൂർ സ്വദേശിയായ ചെന്നൈ കച്ചവടക്കാരന്റെ ഭാര്യയെ ശോഭ സുരേന്ദ്രനെതിരെ രംഗത്തിറക്കുവാനുള്ള പരിപാടികളും യുഡിഎഫ് ക്യാമ്പുകളിൽ ആലോചനകൾ നടക്കുന്നുണ്ട് .

ബിജെപിക്കുള്ളിലെ അസ്വസ്ഥതകൾ: ശോഭ സുരേന്ദ്രന്റെ മൗനവും തഴയപ്പെട്ട നഗരസഭാ കൗൺസിലർമാരും മൂത്താൻ സമുദായത്തിനിടയിലെ അതൃപ്തിയും.

ഇപ്പോഴത്തെ വാർഡ് 24 കൗൺസിലർ നല്ല ഒരു കോൺഗ്രസ്സ് കുടുംബത്തിലെ അംഗമായതുകൊണ്ടും അവന്റെ 'അമ്മ അവിടത്തെ മുൻ കൗൺസിലർ ആയിരുന്നതും അച്ഛന്റെ പേരിലും കേസെടുത്തിട്ടുള്ളതുകൊണ്ടും പാർട്ടിക്ക് നേരിയ ക്ഷീണം നേരിട്ടിട്ടുണ്ട് . അതിജീവിതയെ രംഗത്തിറക്കിയത് ബിജെപിക്കാരല്ല , കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വൈരാഗ്യം സരിൻ തീർത്തതാണെന്നുമാണ് പരക്കെ ബിജെപി ക്യാമ്പുകളിലെ സംസാരം . അതുപോലെ മുനിസിപ്പാലിറ്റിയിലെ ബിജെപി പ്രവർത്തകരെ മാറ്റി നിർത്തിയാണ് ആർഎസ്എസ് പരിപാടികൾ പ്ലാൻ ചെയ്തുകൊണ്ടിരിക്കുന്നത് . മൂത്താൻ സമുദായക്കാർ ഒന്നടങ്കം ബിജെപി വോട്ട് ബാങ്ക് ആണെങ്കിലും അവരുടെ 2000 ഓളം വോട്ടുകൾ വെട്ടിപോയിട്ടും അവരെയൊന്നും ബിജെപിക്കാർ ഗൗനിക്കുന്നില്ല എന്നതും അവിടത്തെ ചൂടൻ വിഷയങ്ങളാണ് .

തട്ടിപ്പ് കേസുകളും തിരഞ്ഞെടുപ്പ് ഫണ്ടും: സ്ഥാനാർത്ഥിയുടെ കൂടെയുള്ളവരുടെ ക്രിമിനൽ പശ്ചാത്തലവും ബംഗളൂരു വഴി ഒഴുകുന്ന തിരഞ്ഞെടുപ്പ് ഫണ്ടിനെക്കുറിച്ചുള്ള ആരോപണങ്ങളും.

ഇപ്പോഴത്തെ ബിജെപി സ്ഥാനാർത്ഥിയുടെ കയ്യാളുകളായി പ്രവർത്തിക്കുന്നവരിൽ പലരും പല തട്ടിപ്പ് കേസുകളിലും പ്രതികളാണ് . ഒരു പ്രതി ഈയടുത്തായി കോയമ്പത്തൂരിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയിട്ടാണ് ഇപ്പോൾ സ്ഥാനാർത്ഥിയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ കൂടെയുള്ളത് . തിരഞ്ഞെടുപ്പ് വന്നാൽ ബിജെപിക്ക് ബെംഗളൂരുവിലെ പാർട്ടി വക്താക്കൾ വഴി നല്ല ഒരു തുക ഒഴുകുമെന്നുള്ള വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരൊക്കെ ബിജെപി ചമഞ്ഞു നടക്കുന്നതെന്ന് പാലക്കാട്ടുകാർക്ക് നന്നായറിയാം .പക്ഷെ അവിടത്തെ കോൺഗ്രസ്സുകാർ ഈ വിഷയങ്ങളൊന്നും കുത്തിപ്പൊക്കുന്നില്ല എന്നതാണ് പാർട്ടിക്കുവേണ്ടി മരിച്ചു പണിയെടുക്കുന്ന പ്രവർത്തകരുടെ മനോവിഷമം .

എകെജി സെന്ററിലെ നുണഫാക്ടറിയും പാലക്കാടൻ നരേറ്റീവുകളും: കോൺഗ്രസ് നേതാക്കളെ ലക്ഷ്യം വെച്ച് പാലക്കാട് കേന്ദ്രീകരിച്ച് നടക്കുന്ന സൈബർ പ്രചാരണങ്ങളുടെയും ഗൂഢാലോചനകളുടെയും പശ്ചാത്തലം.

ആരൊക്കെ ജയിച്ചാലും തോറ്റാലും പാലക്കാട് മണ്ഡലം ഇത്തവണയും മാധ്യമ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതിന്റെ കാരണവും ഇപ്പറഞ്ഞ ഡീലുകൾ കൊണ്ട് മാത്രമാണ് . കൂടാതെ യുഡിഎഫുകാർക്കെതിരെയുള്ള എല്ലാ തരത്തിലുമുള്ള പെണ്ണ് വിഷയങ്ങളും കുത്തിത്തിരിപ്പുകളും പടച്ചുണ്ടാക്കുന്നതിൽ എകെജി സെൻററിലെ നുണഫാക്ടറിയെ സഹായിക്കുന്നതും പാലക്കാട് നിന്നുമാണ് . നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന നരേറ്റീവുകളും ഇരുണ്ടകാലവും , പുനർജ്ജനിയും , വയനാട് ഫണ്ടും , കോൺഗ്രസ്സ് നേതാക്കളെ തമ്മിൽ തല്ലിക്കുന്ന വാർത്തകളും നുരഞ്ഞു പൊന്തുന്നത് പാലക്കാട് നിന്നാണ് എന്നത് അവരുടെ ഇടയിൽ നിന്നുതന്നെ കോൺഗ്രസ്സ് നേതാക്കളിൽ തെളിവുകളോടെ എത്തിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് അവർക്കിഷ്ടമുള്ളവരെ മുഖ്യമന്ത്രിയായി അവർ തന്നെ സ്വയം അവരോധിച്ചുകൊണ്ടിരിക്കുന്നത് .

വേതാളത്തെ തോളിലേറ്റി വിക്രമാദിത്യൻ :

Indian Prime Minister Targets Palakkad Ward Councillor:

Sobha Surendran Plays it Safe; Steers Clear of Controversies Involving Women:

The Undercurrents of the Palakkad Bypoll:

Pirayiri Demands Star Power: Ramesh Pisharody Urged to Bring Mammootty:

P. Sarin: The Master Manipulator of Palakkad Politics:

A Clear Insight into the Smouldering Political Controversies of the Constituency.

The Heat of Palakkad and New Political Equations

The election fever in Palakkad is reaching a boiling point with political equations never before seen in Kerala. The reality now is that Palakkad, not Kannur, is controlling the political strings of the state.

The RSS High-Stakes Strategy

For the RSS, winning Palakkad is a matter of prestige, even if leaders like Rajeev Chandrasekhar or V. Muraleedharan faced setbacks elsewhere. Strategists from UP and Nagpur have already arrived to ensure a win at any cost.

Allegations of the Four-Crore Vote Deal

Reports suggest that the RSS has allocated 40,000,000 (4 Crores) specifically for vote-shifting tactics in Mathur, Pirayiri, and Kannadi Panchayats. The depth of these "undercurrents" is evident from the fact that a current BJP functionary allegedly had a hand in nominating the LDF candidate.

The 'Biryani' Business and Middlemen

There are allegations that money is the ultimate decider for candidate N.M.R. Razak. Meanwhile, P. Sarin is reportedly acting as a mediator, knowing well that another CPM victory in a place he couldn't win would be politically suicidal for him.

The Sobha Surendran Mystery and Internal Friction

Despite the Prime Minister directly attacking Rahul Mamkootathil and Prashobh Valsan, Sobha Surendran’s refusal to echo these attacks has created unrest within the BJP. Simultaneously, the UDF is reportedly planning to bring forward the wife of a Tirur-based businessman to raise allegations against Sobha.

Local Discontent and the 'Survivor' Narrative

The BJP camp believes the recent controversies involving "survivors" were orchestrated by Sarin to settle old scores. Furthermore, the RSS is reportedly sidelining local BJP workers, and the neglect of nearly 2,000 "Moothan" community votes has become a heated topic.

Financial Inflow and the Shadow of Fraud Cases

Several associates of the current BJP candidate are allegedly involved in fraud cases, with one recently out on bail from Coimbatore managing the candidate's finances. It is widely believed that these individuals are posing as party loyalists in anticipation of massive funds flowing from Bengaluru.

The Palakkad Narrative Factory

Regardless of who wins, Palakkad remains in the headlines due to these "deals." It is alleged that the "lie factory" at AKG Centre receives its ammunition—ranging from the Wayanad fund controversies to internal Congress rifts—directly from Palakkad-based sources.