കണ്ണാടിപ്പുഴയിൽ നിന്ന് വീശിയടിക്കുന്ന സായാഹ്നക്കാറ്റിന് ഇന്ന് ചായക്കടയിലെ പൊടിയടിയേക്കാൾ ചൂടുണ്ടായിരുന്നു.
കട്ടൻചായയും കടിച്ചുപിടിച്ച് പത്രവ വാർത്തകളിലേക്ക് കണ്ണോടിക്കുകയാണ് കന്നാസും കടലാസും. റേഡിയോയിൽ പശ്ചാത്തലസംഗീതമായി "ആത്മാവിൻ പുസ്തകത്താളിൽ..." ഒഴുകിയെത്തുന്നുണ്ട്. പക്ഷേ, കണ്ണാടിപ്പുഴയുടെ തീരത്തെ ചായക്കടയിലെ സദസ്സ് മുഴുവൻ പാലക്കാടൻ രാഷ്ട്രീയത്തിലെ 'പെൺവിപ്ലവങ്ങളുടെ' പുരാണം പരതുന്ന തിരക്കിലായിരുന്നു.
"അല്ല കടലാസേ," കന്നാസ് കട്ടൻചായയിൽ ഒരു സിപ്പ് എടുത്ത് ചോദിച്ചു. "പാലക്കാട്ടുകാർ പൊതുവേ പാവങ്ങളും നല്ലവരുമാണെന്നാണ് വയ്പ്. പക്ഷേ, പാലക്കാട്ടെ കൊടി പിടിക്കുന്നവരും നാട് ഭരിക്കുന്നവരും അത്ര നല്ലവരാണെന്ന് തോന്നുന്നില്ലല്ലോ. പാലക്കാട്ടെ രാഷ്ട്രീയക്കോട്ടകൾ ഓരോന്നായി തകരുന്നത് വെടിയുണ്ടകൾ കൊണ്ടല്ല, മറിച്ച് പെണ്ണുകേസുകൾ കൊണ്ടാണ്!"
കടലാസ് പത്രം മടക്കിവെച്ച് മൂക്കിലെ കണ്ണടയൊന്ന് ശരിയാക്കി. "നീ പറഞ്ഞത് അക്ഷരംപ്രതി സത്യമാണ് കന്നാസേ. പാലക്കാടൻ മണ്ണിൽ പെണ്ണുകേസുകളുടെ ഒരു പൂരം തന്നെയാണല്ലോ നടക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടേക്ക് വണ്ടിയിറങ്ങിയപ്പോൾ സഖാക്കൾ പെണ്ണുങ്ങളെ മുന്നിൽ നിർത്തി ആ മാൻകൂട്ടത്തെ ഓടിക്കാൻ നോക്കി. പോരാഞ്ഞിട്ട് ആ കേസ് മുഴുവൻ മാങ്കൂട്ടത്തിന്റെ ബോസിന്റെ തലയിൽ ചാർത്താനും നോക്കി. പക്ഷേ, പുള്ളി സമയം വൈകാതെ വടകരയ്ക്ക് വണ്ടി കയറി രക്ഷപ്പെട്ടു!"
"എന്നിട്ടോ കടലാസേ?" കന്നാസ് ആവേശത്തോടെ ആഞ്ഞൊന്നു ആഞ്ഞു ചോദിച്ചു.
"എന്നിട്ടെന്നാ... അടുത്തത് ദാ കിടക്കുന്നു കൗൺസിലറുടെ പെണ്ണുകേസ്! ആ പാവത്തിനെയും പെണ്ണുങ്ങൾ ചേർന്ന് തുരത്തി. പക്ഷേ തമാശ അതല്ല, തുരത്താൻ മുന്നിൽ നിന്ന പെൺനേതാവ് പിന്നീട് മോഹൻദാസ് ചേട്ടന്റെ കൂടെ ചന്ദ്രനഗറിൽ ലിവിങ് ടുഗെദറിലുമാണ്! അതേ സമയം ഷൊർണൂരിലെ ശശിയണ്ണൻ പെൺകേസിൽ പെട്ടപ്പോൾ കാര്യമളക്കാൻ വടക്കുനിന്ന് ബാലനും ശ്രീമതിയും വെച്ചുപിടിച്ചു. ഇതെല്ലാം കണ്ടും കേട്ടും ആണും പെണ്ണും കെട്ട അവസ്ഥയിൽ അങ്ങ് ഒറ്റപ്പാലത്ത് സരിൻ നിൽക്കുന്നു!"
കടലാസ് നിർത്തിയില്ല, അവൻ തുപ്പൽ തൊട്ട് പത്രം അടുത്ത പേജിലേക്ക് മറിച്ചു. "ഇതിന്റെയൊക്കെ പിന്നിൽ കളിച്ച സൂത്രധാരന്മാരിൽ ഒരുത്തൻ ഒടുവിൽ സിനിമാനടിയുടെ കേസിൽ പെട്ടു. പെണ്ണുകേസുകൾക്ക് എതിരെ സമരം നയിച്ചവർക്ക് ഇപ്പോൾ എന്താ പറയാതിരിക്കാൻ പറ്റുക? അവരുടെ നേതാവ് സാക്ഷാൽ പാർട്ടി സെക്രട്ടറി സുരേഷ് ബാബുവിന് ഒരൊന്നൊന്നര ഭാഗ്യസിദ്ധിയാണ് ലഭിച്ചത്. ഒന്നുരണ്ടുമല്ല, പന്ത്രണ്ട് പെണ്ണുങ്ങളെ ഒന്നിച്ച് 'പുൽകിയതിന്' പന്ത്രണ്ട് കേസുകളിൽ ക്ലീൻ ബൗൾഡ് ആയി മൂപ്പര് ദാ പുറത്തേക്ക്!"
കണ്ണാടിപ്പുഴയുടെ തീരത്തിരുന്ന് ഇതെല്ലാം കണ്ടു ചിരിക്കുകയാണ് ഷാഫിയും മാങ്കൂട്ടവും. പണ്ട് രമ്യയെ കളിയാക്കാൻ നോക്കിയ വിജയരാഘവന് ഇതൊക്കെ കണ്ട് അണ്ണാക്കിൽ പിണ്ണാക്ക് കിട്ടിയ അവസ്ഥയായി. കൃഷ്ണകുമാറും ഭാര്യ മിനിയും ഇതെല്ലാം ഒളിച്ചിരുന്ന് കണ്ട് ആസ്വദിക്കുന്നുണ്ടെങ്കിലും, നമ്മുടെ ചാനൽ മൊട്ടയും ആന്റോയും കൈരളിയും ന്യൂസ് 18-ഉം ബിഗ് ടിവി ലക്ഷ്മി പത്മയുമൊന്നും ഇതൊന്നും കണ്ടമട്ടേ നടിക്കുന്നില്ല!
"എന്തായാലും നാടിന്റെ ഒരു വിധി!" കന്നാസ് നെടുവീർപ്പിട്ടു. "പെണ്ണെടുത്തവൻ പെണ്ണാൽ എന്ന ചൊല്ല് പാലക്കാട്ട് അന്വർത്ഥമായിരിക്കുകയാണ്. മാങ്കൂട്ടത്തിന്റെ വീട്ടിൽ ഇന്ന് പാർട്ടിയോടു പാർട്ടി, ഷൊർണൂരിൽ ശശിയുടെ വീട്ടിൽ ചെണ്ടമേളം, ഷാഫിയുടെ വീട്ടിൽ തെയ്യം തുള്ളൽ, കൗൺസിലറുടെ വീട്ടിൽ കബഡി നിരത്ത്!"
റേഡിയോയിൽ 'ആത്മാവിൻ പുസ്തകത്താൾ' പാട്ട് അവസാനിച്ചപ്പോൾ, കന്നാസും കടലാസും അവസാന കട്ടൻചായയും കുടിച്ച് കണ്ണാടിപ്പുഴയുടെ തീരത്തുനിന്ന് എഴുന്നേറ്റു. നാളെ പുതിയൊരു പെണ്ണുകേസുമായി വരാൻ കാത്തിരിക്കുന്ന പാലക്കാടൻ രാഷ്ട്രീയത്തെ ഓർത്ത് ഇരുവർക്കും ചിരി അടക്കാൻ കഴിഞ്ഞില്ല.
KANNASUM KADALASUM :





