മസിൽപിടുത്തക്കാർക്കിടയിലെ 'സന്ദേശം': പാലക്കാട് നിന്ന് നിയമസഭയിലേക്ക് ഒരു പിഷാരടി മാജിക് !

നിയമസഭയ്ക്ക് വേണ്ടത് ഒരു പുതിയ 'ചിരി'യായുധം

കേരള നിയമസഭയിലേക്ക് ഇത്തവണ ജയിച്ചുകയറേണ്ട അത്യന്താപേക്ഷിതമായ ഒരു വ്യക്തിത്വമാണ് രമേഷ് പിഷാരടി. രാഷ്ട്രീയത്തെക്കുറിച്ചും കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും ഇത്രമാത്രം അവബോധമുള്ള ഒരാൾ നിയമസഭയിൽ ഇരിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഏതൊരു വിഷയത്തിലും നൈസർഗികമായി പ്രതികരിക്കാനും ആക്ഷേപഹാസ്യത്തിലൂടെ മൂർച്ചയുള്ള വിമർശനങ്ങൾ ഉന്നയിക്കാനും ജന്മസിദ്ധമായ കഴിവുള്ള പിഷാരടി, ഗൗരവകരമായ ചർച്ചകൾക്കിടയിലും ചിന്തോദ്ദീപകമായ നർമ്മം കൊണ്ടുവരാൻ പ്രാപ്തനാണ്. പരസ്പരം കാണുമ്പോൾ ഒന്ന് പുഞ്ചിരിക്കാൻ പോലും മറന്നുപോകുന്ന, മുഖത്ത് വെട്ടിയാൽ ചോരയില്ലാത്ത മസിൽപിടുത്തക്കാരായ ജനപ്രതിനിധികൾക്കിടയിൽ പിഷാരടിയുടെ സാന്നിധ്യം ഒരു വലിയ മാറ്റത്തിന് തുടക്കമിടും.

ഈച്ചയുടെ കഥയും സൂക്ഷ്മ നിരീക്ഷണവും

പിഷാരടിയുടെ നർമ്മം വെറുമൊരു മിമിക്രിയല്ല, മറിച്ച് സൂക്ഷ്മമായ നിരീക്ഷണ പാടവമാണ്. ഈയടുത്ത് ഒരു ടിവി ഷോയിൽ അദ്ദേഹം പങ്കുവെച്ച 'ഈച്ചയുടെ കഥ' ഇതിന് ഉത്തമ ഉദാഹരണമാണ്. കൊച്ചിയിൽ നിന്ന് കാറിനകത്ത് പെട്ടുപോയ ഒരു ഈച്ചയെ ആറ്റിങ്ങലിൽ എവിടെയോ തുറന്നുവിടുമ്പോൾ, അതിന് വഴിയറിയാതെ എന്ത് സംഭവിച്ചുകാണും എന്ന അദ്ദേഹത്തിന്റെ ചിന്ത പലരെയും പഴയ അനുഭവങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. സാധാരണക്കാർ ശ്രദ്ധിക്കാതെ പോകുന്ന കൊച്ചു കൊച്ചു കാര്യങ്ങളെപ്പോലും ഇത്രത്തോളം വൈകാരികമായും രാഷ്ട്രീയമായും വിശകലനം ചെയ്യാൻ കഴിയുന്ന ഒരാൾക്ക് മാത്രമേ ജനങ്ങളുടെ പ്രശ്നങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കാൻ സാധിക്കൂ.

മമ്മൂട്ടിയും പിഷാരടിയും: ചിരിയുടെ രാജകുമാരന്മാർ

മലയാള സിനിമയിലെ ഏറ്റവും വലിയ 'ഗൗരവക്കാരൻ' എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയാണ് ശരിക്കും ഏറ്റവും നല്ല തമാശ പറയുന്ന ആൾ എന്നത് പലർക്കും അറിയില്ലാത്ത സത്യമാണ്. മമ്മൂട്ടി കഴിഞ്ഞിട്ട് മാത്രമേ മുകേഷും, ജഗദീഷും, ഇന്നസെന്റും, കോട്ടയം നസീറും, പിഷാരടിയും ഒക്കെയുള്ളൂ എന്നതാണ് യാഥാർത്ഥ്യം. മമ്മൂട്ടിയുടെ അപാരമായ സെൻസ് ഓഫ് ഹ്യൂമർ തിരിച്ചറിഞ്ഞതുകൊണ്ടാകണം, അദ്ദേഹം തന്റെ കൂടെ എപ്പോഴും പിഷാരടിയെ ചേർത്തുപിടിക്കുന്നത്. ഇവർ രണ്ടുപേരും ഒന്നിച്ചുള്ള നിമിഷങ്ങൾ ബുദ്ധിപരമായ തമാശകളുടെയും മൂർച്ചയുള്ള കൗണ്ടറുകളുടെയും വേദിയാണ്. ഈ നർമ്മബോധം തന്നെയാണ് പിഷാരടിയെ മറ്റു രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

സഭയിലെ 'ബഷീർ-പിഷാരടി' പുകിലുകൾ

പിഷാരടിയുടെ സന്തതസഹചാരിയായ ധർമ്മജൻ കൂടി നിയമസഭയിൽ എത്തിയിരുന്നെങ്കിൽ സാക്ഷാൽ പിണറായി വിജയൻ വരെ പൊട്ടിച്ചിരിക്കുമായിരുന്നു. നിലവിൽ നിയമസഭയിൽ തന്മയത്വത്തോടെ തമാശകൾ അവതരിപ്പിക്കുന്നത് പി.കെ. ബഷീർ മാത്രമാണ്. ബഷീറും പിഷാരടിയും നിയമസഭയിൽ അടുത്തടുത്ത് ഇരുന്നാൽ സംഭവിക്കാവുന്ന പുകിലുകൾ ആലോചിച്ചുനോക്കാവുന്നതേയുള്ളൂ. സ്‌കൂളിൽ കുസൃതി കാണിക്കുന്ന പിള്ളേരെ ബെഞ്ചിൽ കയറ്റി നിർത്തുന്നതുപോലെ സ്പീക്കർക്ക് ഇവരെ നിയന്ത്രിക്കാൻ പാടുപെടേണ്ടി വരും. എൽ.ഡി.എഫ് എം.എൽ.എമാരിൽ ഒട്ടുമിക്കവരും, പ്രത്യേകിച്ച് എം.ബി. രാജേഷും പി. രാജീവും വീണയും ഗണേഷും ഒക്കെ മസിൽപിടുത്തക്കാരാണെങ്കിലും, പിഷാരടിയെപ്പോലൊരു കലാകാരന് അവരുടെ മുഖത്തും ചിരി വിരിയിക്കാൻ കഴിയും.

പാലക്കാട്ടെ രാഷ്ട്രീയ തരംഗം

ഇത്തവണ പാലക്കാട് സീറ്റിൽ യു.ഡി.എഫിനായി മത്സരിക്കുന്ന പിഷാരടിക്ക് സി.ജെ.പി ഡീലുകൾ ഇല്ലെങ്കിൽ അനായാസം ജയിച്ചുകയറാവുന്നതേയുള്ളൂ. പാലക്കാട്ടുകാർ മനുഷ്യസ്നേഹികളായതുകൊണ്ട് പിഷാരടിക്ക് അവിടെ നല്ലൊരു ഭാവിയുണ്ട്. റോഡ് ഷോകളിലെ വൻ ജനപങ്കാളിത്തം തെളിയിക്കുന്നത് അണികൾക്കും വോട്ടർമാർക്കും പിഷാരടിയോടുള്ള സ്നേഹമാണ്. വ്യക്തിയേക്കാൾ വലിയത് പ്രസ്ഥാനമാണെന്ന് പറയുമ്പോഴും, പിഷാരടിയെപ്പോലൊരു മികച്ച വ്യക്തിത്വം നിയമസഭയിൽ എത്തുന്നത് കോൺഗ്രസിനും കേരളത്തിനും ഒരുപോലെ ഗുണകരമാകും. ചിരിയും ചിന്തയും നിറഞ്ഞ ഒരു പുതിയ രാഷ്ട്രീയ സംസ്കാരത്തിന് പാലക്കാട് ഇത്തവണ സാക്ഷ്യം വഹിക്കും.

പാച്ചുവും കോവാലനും :

A Message from the Masters of Muscle-building: Ramesh Pisharody to Magic into the Palakkad Assembly!

The Assembly Needs a New ‘Laughter’ Weapon

Ramesh Pisharody is a crucial personality who needs to emerge victorious in the upcoming Kerala Assembly elections. Today’s situation demands that an individual with his deep awareness of politics and Kerala’s social landscape takes a seat in the legislature. Endowed with the natural ability to react to any topic and mount sharp critiques through satire, Pisharody is capable of bringing insightful humor into serious discussions. His presence will initiate a significant change amongst people's representatives who appear like stern muscle-builders who have forgotten to smile even when they see each other.

The Tale of the Fly and Meticulous Observation

Pisharody's humor is not mere mimicry; rather, it is astute observational skill. A perfect example is the 'Tale of the Fly' he recently shared on a TV show. His musing on what must have happened to a fly that got trapped inside a car from Kochi and was let out somewhere in Attingal, not knowing its way back, transported many to their past experiences. Only an individual capable of analyzing small, ordinary things that common people tend to overlook, and that too, with emotional and political depth, can truly understand people's problems meticulously.

Mammootty and Pisharody: Princes of Laughter

It is a lesser-known truth to many that Mammootty, known as the 'sternest person' in Malayalam cinema, is actually the one who tells the best jokes. The reality is that only after Mammootty do Mukesh, Jagadish, Innocent, Kottayam Nazeer, and Pisharody even come. Perhaps recognizing Mammootty's exceptional sense of humor, he always keeps Pisharody close. Moments when these two are together are venues for intelligent humor and sharp counters. This very sense of humor sets Pisharody apart from other politicians.

'Basheer-Pisharody' Shenanigans in the Assembly

If Dharmajan, Pisharody’s constant companion, had also reached the assembly, even the genuine Pinarayi Vijayan would have burst out laughing. Currently, only P.K. Basheer delivers jokes in the assembly with ease. One can only imagine the shenanigans that would unfold if Basheer and Pisharody sat close to each other in the assembly. The Speaker would have to struggle to control them, just like having to make mischievous school kids stand on the bench. While most of the LDF MLAs, especially M.B. Rajesh, P. Rajeev, Veena, and Ganesh, appear as stern figures, an artist like Pisharody will be able to bring a smile even to their faces.

The Political Wave in Palakkad

Competing this time for the UDF in the Palakkad seat, Pisharody can coast to victory if there are no CJP deals. Since the people of Palakkad are compassionate, Pisharody has a bright future there. The immense public participation in roadshows proves the love that cadres and voters have for Pisharody. While saying that the movement is bigger than the individual, the entry of an exceptional personality like Pisharody into the assembly will benefit both Congress and Kerala. Palakkad will witness a new political culture this time, filled with laughter and thought.

Pachu and Kovalan: