ജെഫ്രി എപ്‌സ്റ്റീൻ എന്ന ലൈംഗിക കുറ്റവാളിയുടെ തേർവാഴ്‌ചകൾക്ക് അടിമപ്പെട്ട് ലോകത്തിന് മുന്നിൽ നാണം കെട്ടു പോയ ഒരു ഭ്രാന്തനായ ഭരണാധികാരിയുടെ പുകമറ ബോംബുകളാണ് നാമിന്ന് ഫെബ്രുവരി 28 മുതൽ കണ്ടുവരുന്നത് . ഇതെല്ലാം വളരെ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായി അരങ്ങേറുന്ന ആക്രമണ പ്രത്യാക്രമണ പരമ്പരകളാണ് .

അമേരിക്കക്കും ഇസ്രയേലിനും വളരെയധികം നാണക്കേട് ഉണ്ടാക്കിയ ഒരു യുദ്ധമായിരുന്നു കഴിഞ്ഞവർഷം നാം കണ്ടത് . അന്ന് ടെൽ അവീവിലെ ഒരു ആശുപത്രി കെട്ടിടത്തിൽ ഇറാൻ മിസൈൽ ഇട്ടപ്പോൾ ഇസ്രയേലിന്റെ അയേൺ ഡോമും ബെഞ്ചമിൻ നെതന്യാഹുവും ഞെട്ടിപ്പോയി . കാരണം അതൊരു ആശുപതിയായിരുന്നില്ല , അത് സൈനിക വെടിക്കോപ്പുകളുടെ സംഭരണശാലയായിരുന്നു .

ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം പലതും അവരുടെ പ്രൊപോഗോണ്ട മാത്രമാണ് . അവർക്ക് നിലനിൽക്കണമെങ്കിൽ തല്ലും വക്കാണവും എന്നും ആവശ്യമാണ് . അമേരിക്കയെ സംബന്ധിച്ചിടത്തോളം എല്ലാം കച്ചവടം മാത്രമാണ് . അമേരിക്കൻ പ്രസിഡണ്ടിന്റെ മകൻ ട്രമ്പ് ജൂനിയർഈയിടെ ഒരു വെബ്സൈറ്റ് ആരംഭിച്ചു .

ലോകത്ത് നടക്കുവാൻ സാധ്യതയുള്ള കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കുന്ന ഒരു പ്രെഡിക്ഷൻ വെബ്സൈറ്റ് പോളി മാർക്കെറ്റ് എന്ന് പേരിട്ടിട്ടുള്ള ആ വെബ്‌സൈറ്റിൽ ഫെബ്രുവരി 28 നു വെടിപൊട്ടും എന്ന് പ്രവചിച്ചിരുന്നു . സ്പോർട്സ് ബെറ്റിംഗ് പോലെ ഈ മാസം ഈ ദിവസം യുദ്ധം ഉണ്ടാകും എന്ന് അവർ പറയുമ്പോൾ നമ്മുക്ക് ഇല്ല എന്നും ഉണ്ട് എന്നും ബെഡ് വെക്കാം . ഓരോരോ പ്രവചനത്തിനും അഞ്ചും പത്തും ഇരട്ടി തുകയാണ് ലഭിക്കുക .

വെനിസ്വലയുടെ പ്രസിഡണ്ടിനെ ഈ ദിവസം അധികാരത്തിൽ നിന്നും പുറത്താക്കും എന്ന് വെബ്സൈറ്റ് പ്രസിദ്ധീകരിച്ചാൽ അന്ന് അത് നടന്നാൽ പോളി മാർക്കെറ്റുകാർക്ക് കോടിക്കണക്കിന് ഡോളർ അടിച്ചെടുക്കാം . നമ്മുടെ നാട്ടിലെ അകവും പുറവും ചീട്ട് കളിയുടെ അന്തർ ദേശീയ വേർഷൻ . ട്രമ്പ് ഈ ദിവസം തീരുവ വെട്ടികുറക്കും , ഈ ദിവസം മേക്ക് ഇൻ അമേരിക്ക പ്രഖ്യാപിക്കും , ഈ ദിവസം ചൈനയെ തെറി വിളിക്കും എന്നതൊക്കെ പ്രവചന ആപ്പിൽ നമ്മുക്ക് കാണാം . വേണേൽ ബെറ്റും വെക്കാം .

അപ്പനും മകനും പണമുണ്ടാക്കുവാനായുള്ള ഏറ്റവും പുതിയ തട്ടിപ്പുമായാണ് ലോകത്തിന് മുന്നിൽ നിൽക്കുന്നത് . അതിൽ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നവർ ലോകം നിയന്ത്രിക്കുന്ന പണമിടപാട് കമ്പനികളും രാജ്യങ്ങളും . പിന്നെ ആർക്കും ആരെയും ഒന്നും പറയുവാനാവില്ലല്ലോ . ഒരു ലൈസൻസ് പോലുമില്ലാതെയാണ് കമ്പനി പ്രവർത്തിക്കുന്നത് .

പണ്ടൊക്കെ ഒരു യുദ്ധത്തിന്റെ പേര് പറഞ്ഞാൽ സ്കഡ് - പാട്രിയറ്റ് എന്നൊക്കെ പറഞ്ഞുകൊണ്ട് ഗൾഫ് രാജ്യങ്ങൾക്ക് ആയുധങ്ങൾ കച്ചവടം ചെയ്യാമായിരുന്നു . ഇന്നിപ്പോൾ ഗൾഫിലുള്ളവർ അവരെക്കാൾ സ്മാർട്ടായി കാര്യങ്ങൾ കൈകാര്യം ചെയ്തു തുടങ്ങിയപ്പോൾ കുമിഞ്ഞുകൂടിയ അസൂയയും, ആയുധക്കച്ചവടം നടക്കാതെ വന്നതും കാർ വിപണികൾ ജപ്പാനും ചൈനയുംഅടക്കി വന്നപ്പോഴും ഇറക്കിനോക്കിയ ഒരു തന്ത്രമായിരുന്നു കോവിഡ് എന്ന മഹാമാരി .

2006 കാലഘട്ടത്തിൽ ബിൽ ഗേറ്റ്സിന്റെയും എപ്‌സ്റ്റീന്റെയും ഗൂഢാലോചനകളിൽ പിറന്ന കോവിഡ് കാരണം കുപ്പിയിൽ പച്ചവെള്ളം നിറച്ചുകൊണ്ട് വാക്സിൻ കച്ചവടവും മാസ്ക് പോലുള്ള സാമഗ്രികളും ഒട്ടനവധി വിറ്റാമിൻ മരുന്നുകളും ഒക്കെ ഇറക്കി സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തുകൊണ്ട് വിറ്റഴിച്ചിരുന്നു . ഇന്നിപ്പോൾ അവരൊക്കെ ചങ്ങായിമാരായിക്കൊണ്ട് പ്രവചന ബെറ്റിംഗ് കളികളിലൂടെ പണം സമ്പാദിക്കുന്നു . കൂട്ടുനിൽക്കാൻ ഭൂലോക തെമ്മാടിയായ ട്രംപണ്ണനും .

ഈ യുദ്ധം അങ്ങനെയൊന്നും അധികകാലം നീണ്ടു നിൽക്കില്ല . കാരണം ഗൾഫ് രാജ്യങ്ങൾ യുദ്ധക്കൊതിയന്മാർ അല്ല .അവർക്ക് മനഃസമാധാനമായി കാര്യങ്ങൾ നടന്നുപോയാൽ മതി . ഇസ്രയേലിനെ സംബന്ധിച്ചത്തോളം ആ സമാധാനം അവർ ഇഷ്ടപ്പെടുന്നില്ല . അവരോ എന്നും പ്രശ്‌നത്തിൽ , മറ്റുള്ളവരും അതുപോലെ പ്രശ്നത്തിൽ ജീവിക്കണം എന്നുതന്നെയാണ് ചിന്താഗതി . പിന്നെ അവർ പ്രതീക്ഷിച്ചതിനേക്കാൾ വളരെ മുകളിലാണ് ഗൾഫ് രാജ്യങ്ങൾ പറന്നുകൊണ്ടിരിക്കുന്നത് .

സാമ്പത്തിക അടിത്തറ തകർത്താലേ അവരെയൊക്കെ നിലക്ക് നിർത്തുവാൻ ആവുകയുള്ളൂ എന്നവർക്കറിയാം . അവർ നേരിട്ട് ഗൾഫിനെ അക്രമിക്കാതെ ഇറാനെ ആക്രമിക്കുമ്പോൾ ഗോഡ് ഫാദർ സിനിമയിലെ ക്ളൈമാക്സ് പോലെ അവരുടെ മനസ്സിലുള്ളത് ഇറാനിലൂടെ അവർ സാധിച്ചെടുക്കുന്നു അത്രമാത്രം . അത് തന്നെയാണ് അവർക്ക് ആവശ്യം . ഒരു വെടിക്ക് ഒന്നോ രണ്ടോ പക്ഷികൾ !!!

ഇനിയും യുദ്ധങ്ങൾ കാണേണ്ടിവരുന്നതോർത്ത് ദുഃഖിച്ചുകൊണ്ട് സ്നേഹത്തോടെ ദാസനും എപ്‌സ്റ്റീൻ ഫയലുകൾ എന്തിനാണ് ചുമ്മാ പുറത്തെടുത്തതെന്ന് ഓർത്തുകൊണ്ട് വിജയനും