കൊച്ചിയിലെ കുസാറ്റിനടുത്തായി ഒരു ബംഗ്ലാവ് ഉണ്ടായിരുന്നു . എല്ലാ ശനിയാഴ്ചകളിലും അവിടെ ഒരു പ്രത്യേക തരം കൂടിച്ചേരലുകൾ നടന്നിരുന്നു . ഇപ്പോൾ അവിടെ അങ്ങനെ ഒക്കെ നടക്കുന്നുണ്ടോ എന്നറിയില്ല . ഏകദേശം അഞ്ചാറ് വർഷങ്ങൾക്ക് മുമ്പേയായിരുന്നു സംഭവങ്ങൾ അരങ്ങേറിയിരുന്നത് . വളരെ രഹസ്യമായിട്ടായിരുന്നു അവിടെ ആളുകൾ ഒത്തുകൂടിയിരുന്നത് . സാത്താനിക് ആരാധകരായിരുന്നു

അവിടെ വന്നുപോയിക്കൊണ്ടിരുന്നത് . സമൂഹത്തിലെ വളരെ ഉന്നത സ്ഥാനീയരായിരുന്ന ആളുകളുടെ പറുദീസയായിരുന്നു ബംഗ്ലാവ് . അവിടെ അരങ്ങേറിയിരുന്ന ആഭാസങ്ങൾ മനുഷ്യ മനസ്സാക്ഷിക്ക് യോചിക്കുന്നതായിരുന്നില്ല എന്നതാണ് അറിയുവാൻ കഴിയുന്നത് . ആർത്തവ രക്തം പുരണ്ട വസ്ത്രങ്ങൾ കത്തിച്ചുകൊണ്ടുള്ള പൂജകൾ , ആരാധനകൾ അങ്ങനെ അങ്ങനെ. ഇന്നിപ്പോൾ യുഎസ് വിർജിൻ ഐലൻഡിൽ മൊസാദ് ചാരനായിരുന്ന ജെഫ്രി എപ്‌സ്റ്റീൻ കളിച്ച കളികളുടെ മറ്റൊരു രൂപാന്തരം .

ജെഫ്രി എപ്സ്റ്റീൻ അന്താരാഷ്ട്ര തലത്തിൽ കുട്ടികളെ ലൈംഗിക ചൂഷണത്തിനും മനുഷ്യക്കടത്തിനും ഇരയാക്കിയെന്ന ഗുരുതര ആരോപണങ്ങളിലൂടെ അറിയപ്പെട്ട വ്യക്തിയാണ്. അന്വേഷണങ്ങളും കോടതി രേഖകളും പ്രകാരം, സാമ്പത്തിക ശക്തിയും സാമൂഹിക സ്വാധീനവും ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വലയിലാക്കി, അവരെ പീഡിപ്പിക്കുകയും ശക്തരായ വ്യക്തികളുമായി ബന്ധിപ്പിക്കുകയും ചെയ്തതായി കണ്ടെത്തി.

ഈ ഇടപാടുകളിൽ പങ്കെടുത്ത ചിലരുടെ രഹസ്യവിവരങ്ങൾ ശേഖരിച്ച് ഭീഷണിപ്പെടുത്തി നിയന്ത്രണം നേടാൻ ശ്രമിച്ചുവെന്ന ബ്ലാക്ക്മെയിൽ ആരോപണങ്ങളും ഉയർന്നു. എപ്സ്റ്റീന്റെ കേസുകൾ നിയമവ്യവസ്ഥയിലെ വീഴ്ചകളും അധികാരബന്ധങ്ങളുടെ ദുരുപയോഗവും തുറന്നു കാട്ടിയതോടെ, മനുഷ്യക്കടത്തിനും കുട്ടികളുടെ സുരക്ഷയ്ക്കുമെതിരായ ആഗോള ചർച്ചകൾക്ക് ഇത് ശക്തമായ പ്രേരണയായി മാറി.

ലോകമുണ്ടായതുമുതൽ ഈ വക തന്തയില്ലായ്മകൾ പലയിടത്തും അരങ്ങേറിയിരുന്നു . പല രാജ്യങ്ങളും രാഷ്ട്ര തലവന്മാരും പലതും നേടിയതും സമ്പന്നരായതും ആയുധങ്ങൾ വിറ്റഴിച്ചതും സമൂഹത്തിൽ ഒന്നാമതെത്തുകയും ഒക്കെ ചെയ്തുപോന്നത് ഇത്തരം നീച പ്രവർത്തികളിലൂടെയാണ് .

പഴയ രാജാക്കന്മാർ , ചക്രവർത്തിമാർ , നാടുവാഴികൾ , മന്ത്രിമാർ എല്ലാവരിലും ഇതുപോലെയുള്ള കുറെ പ്രവർത്തികൾ കണ്ടുവന്നിരുന്നു . അവരുടെ മരണശേഷം ഒക്കെയാണ് ഇത്തരം കഥകൾ പുറത്തുവരാറുള്ളത് . പല രാജ്യങ്ങളും ഇന്നത്തെ ഈ ഗതികേടിൽ എത്തിയിരിക്കുന്നത് ഇത്തരം പ്രവർത്തനങ്ങളുടെ പരിണിതഫലമായിട്ട് തന്നെയാണ് . ഉദാഹരണമായി പോർട്ടുഗൽ , ഗ്രീസ് , സിറിയ , അഫ്ഘാൻ , സൈപ്രസ് , ഇത് പോലുള്ള രാജ്യങ്ങളുടെ ഇന്നത്തെ ഗതികേടിൽ ഇത്തരം പ്രവർത്തികളുടെ കർമ്മഫലം തന്നെയാണ് .

പോർച്ചുഗീസുകാർ കപ്പലോടിച്ചു വന്നിറങ്ങിയ പ്രദേശങ്ങളിലൊക്കെ സ്വവർഗ്ഗ രതിക്കാരും കുട്ടികളെ ലൈംഗികതയ്ക്ക് ഉപയോഗിക്കുന്നവരും ഒക്കെ ധാരാളമായുള്ളത് നമ്മുക്ക് അവിടവിടങ്ങളിലെ മനുഷ്യന്റെ സ്വഭാവ രീതികൾ സസൂക്ഷ്മം വീക്ഷിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ .

കോഴിക്കോട്ടെ ചില പ്രദേശങ്ങളിലും ഗോവ പോലുള്ള സ്ഥലങ്ങളിലും അവരുടെ ആധിപത്യം ഉണ്ടായിരുന്നു . അന്ന് കാലങ്ങളിൽ കച്ചവടത്തിന്റെ പേരിൽ ലോകം കറങ്ങിയിരുന്നവരിൽ അധികവും ഇത്തരം സ്വഭാവദൂഷ്യമുള്ളവരായതുകൊണ്ട് അവരൊക്കെ സ്വന്തം നാട്ടിൽ ഇത്തരം ദുഷ്ട പ്രവർത്തികൾ ചെയ്തു മടുത്തതുകൊണ്ടും ചിലപ്പോൾ അവിടെ പിടിക്കപ്പെടും എന്നാകുമ്പോൾ പാവപ്പെട്ട രാജ്യങ്ങളിലേക്ക് ചെന്നിറങ്ങി അവിടെ ഒക്കെ പണം വീശിക്കൊണ്ടുള്ള ഇത്തരം ചെയ്തികൾ ചെയ്തവരുമാണ് . അതൊക്കെ മനസിലാക്കിയതുകൊണ്ടാകാം കുഞ്ഞാലിമരക്കാർ അറബിക്കടലിന്റെ സിംഹമായത് .നമ്മുടെ നാട്ടിലെ പല നേതാക്കൾക്കും , കച്ചവട പ്രമാണിമാർക്കും , സിനിമാക്കാർക്കും , ഉന്നതർക്കും ഈ രതിവൈകൃത സ്വഭാവം പണ്ടേ ഉണ്ട് .

സമൂഹത്തെ പേടിയുള്ളതുകൊണ്ടും കുടുംബങ്ങളെ ബഹുമാനമുള്ളതുകൊണ്ടും പലരും അടങ്ങി ഒതുങ്ങി ജീവിച്ചുപോന്നു . പലരും സംസ്ഥാനം മാറിയും രാജ്യങ്ങൾ മാറിയും അവരവരുടെ മനസിലെ പൂതികൾ നിറവേറ്റിക്കൊണ്ടിരുന്നു . തായ്ലാൻഡിലെ ഫുക്കേറ്റ് , കൊളമ്പോ , ബാലി , നേപ്പാൾ പോലുള്ള രാജ്യങ്ങളിലേക്കുള്ള വിനോദ സഞ്ചാരയാത്രകളുടെ മുഖ്യലക്ഷ്യം ഇതൊക്കെ തന്നെ . പാകിസ്ഥാനിലും അഫ്ഘാനിലും ചില പ്രവിശ്യകളിൽ ഇവർക്കായുള്ള ആട്ടും പാട്ടും കൂത്തും ഒക്കെ അരങ്ങേറിക്കൊണ്ടുള്ള കലാപരിപാടികൾ കാണാം . പണമുള്ളവർ ഇരകളെ തേടി അവരുടെ ഇഷ്ടപെട്ട ഇടങ്ങളിലേക്ക് എത്തിയിരിക്കും . ഇന്ത്യയിൽ മഹാരാഷ്ട്ര -മധ്യപ്രദേശ് അതിർത്തിയിലെ ഒരു പ്രദേശത്ത് ഇക്കാര്യങ്ങൾ റിപ്പാർട്ട് ചെയ്തിരുന്നു . മധ്യപ്രദേശിലെ വിദിഷ റെയിൽവേ സ്റ്റേഷനിൽ നിന്നും ധാരാളം കുട്ടികളെ ഈയടുത്തായി രക്ഷപ്പെടുത്തിയിരുന്നു .

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ എത്തുന്നത് ഗോവയിലാണ് . അവിടെയുള്ള പല റിസോർട്ടുകളും കേന്ദ്രീകരിച്ചുകൊണ്ട് ആൺകുട്ടികളുടെ വ്യപാരം തകൃതിയായി നടക്കുന്നുണ്ട് . ഉത്തർപ്രദേശ് , ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും പെൺകുട്ടികളെയും കടത്തിക്കൊണ്ടുവരുന്ന വലിയ ഇടനിലക്കാർ തന്നെയുണ്ട് . കേരളത്തിലെ ചില വിദ്വാന്മാർ മസനഗുഡിയിലേക്കും കൊളോമ്പോയിലേക്കും നേപ്പാളിലേക്കും തായ്‌ലണ്ടിലേക്കും ഒക്കെ കച്ചവടത്തിനായി യാത്ര പോകുന്നതിന്റെ ഒറ്റ ലക്‌ഷ്യം രതി വൈകൃതങ്ങൾ തന്നെ . തായ്‌ലൻഡ് പോലുള്ള സ്ഥലങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും ആണും പെണ്ണും അല്ലാത്തവരും പെണ്ണിനേക്കാൾ അഴകുള്ള ആണുങ്ങളും ആണിനേക്കാൾ സ്ട്രോങ്ങ് ആയ പെണ്ണുങ്ങളും ഒക്കെ ഒരു കുടക്കീഴിൽ ലഭിക്കുന്നു . കേരളത്തിലും ഒട്ടനവധി പോക്സോ കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത് .

ഇന്നിപ്പോൾ ഡൽഹിയിൽ നിന്നും വരുന്ന കണക്കുകൾ അനുസരിച്ച് പ്രതിദിനം ഒട്ടനവധി കൊച്ചു പെൺകുട്ടികളാണ് അവിടെ നിന്നും കാണാതാവുന്നത് . ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിൽ നിരവധി ഫാം ഹൗസുകളാണ് വമ്പന്മാരുടേതായി കണ്ടുവരുന്നത് . മയക്കുമരുന്നിന്റെയും വ്യഭിചാരത്തിന്റെയും ഈറ്റില്ലമായി ഇത്തരം ഫാം ഹൗസുകൾ മാറിക്കഴിഞ്ഞു . എന്തൊക്കെ തന്നയായാലും ജെഫ്രി എപ്‌സ്റ്റീന്റെ പേരിൽ പുറത്തുവന്നിട്ടുള്ള കേസുകളിലെ മാന്യന്മാർ ലോകത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ ഫയലുകൾക്കോ കേസുകൾക്കോ അധികമൊന്നും ആയുസ്സ് കാണുന്നില്ല . സകലമാന സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും , വാർത്ത ചാനലുകളും , രാഷ്ട്ര തലവന്മാരും ഈ ഫയലിൽ ഉൾപ്പെട്ടതുകൊണ്ട് മധ്യപ്രദേശിലെ വ്യാപം കേസുകൾ പോലെ ,കേരളത്തിലെ സ്വർണ്ണക്കടത്തും ശബരിമല സ്വർണ്ണക്കൊള്ളയുമൊക്കെ പോലെ ഇതും ആവിയായി പോകാവുന്നതേയുള്ളൂ !!

ശിശുക്ഷേമ ഭവനങ്ങൾ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് സിഐഡി ദാസനും

കേരളത്തിലെ ബസ്സിനുള്ളിൽ ആക്രാന്തം കാണിക്കുന്നവർ വെറും പാവങ്ങൾ മാത്രമെന്ന് ഡ്രൈവർ വിജയനും