ഡിജിറ്റൽ മീഡിയാ രംഗത്തെ തന്ത്രജ്ഞൻ എന്നതിലുപരി, ചലച്ചിത്ര മേഖലയിൽ സജീവമായി തന്റെ സർഗ്ഗാത്മകത അടയാളപ്പെടുത്തുന്ന വ്യക്തിയാണ് ആര്യൻ രമണി ഗിരിജ വല്ലഭൻ. നിരവധി ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര നിർമ്മാണത്തിന്റെ സൂക്ഷ്മതകൾ സ്വായത്തമാക്കിയ അദ്ദേഹം, ഇപ്പോൾ സിനിമാ തിരക്കഥാ രചനയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദൃശ്യഭാഷയിലുള്ള അദ്ദേഹത്തിന്റെ നൈപുണ്യവും കഥാഖ്യാനത്തിലെ വൈവിധ്യവും മലയാള ചലച്ചിത്ര ലോകത്ത് പുതിയ പ്രതീക്ഷകൾ നൽകുന്നതാണ്.

കലയെയും സിനിമയെയും അതീവ ഗൗരവത്തോടെ സമീപിക്കുന്ന ആര്യന്റെ ഉള്ളിൽ ഇപ്പോഴും മായാതെ നിൽക്കുന്നത് തന്റെ ബാല്യകാല സുഹൃത്തായ ഉണ്ണിക്കണ്ണന്റെ ഓർമ്മകളാണ്. കൊടുങ്ങല്ലൂരിലെ സ്കൂൾ വരാന്തകളിലും മഴയുള്ള വൈകുന്നേരങ്ങളിലും തന്റെ കൈപിടിച്ച് നടത്തിയ ആ പ്രിയ സുഹൃത്തിനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് അദ്ദേഹം. കാലം എവിടെയോ മറച്ചുവെച്ച ആ ആത്മബന്ധം വീണ്ടെടുക്കണമെന്ന ആഗ്രഹത്തോടെ, ഹൃദയത്തിൽ സൂക്ഷിച്ചുവെച്ച സ്നേഹവുമായി ആര്യൻ ഇന്നും തന്റെ ആദ്യ സുഹൃത്തിനെ തേടിക്കൊണ്ടിരിക്കുന്നു.

ഓർമ്മപ്പൂക്കൾ വിരിയുന്ന തറവാട്

കൊടുങ്ങല്ലൂർ ശിൽപി തീയറ്ററിന്റെ പുറക്‌ വശത്തുള്ള അമ്മയുടെ തറവാട്ട്‌ വീട്ടിൽ ആയിരുന്നു എന്റെ ജനനം.. സ്കൂളിലേക്ക്‌ ആദ്യം പോകുന്നതും അവിടെ നിന്ന് തന്നെ. ആദ്യം ക്രിസ്തുരാജ്‌ കോൺവെന്റ്‌ സ്കൂളിൽ എൽകെജി, പിന്നെ മൂത്ത്‌ - യൂകെജി. അപ്പോഴേക്കും അച്ഛൻ ബോംബേ അണ്ടർ വേൾഡ്‌ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിൽ വന്നു. അങ്ങനെ വീട്ടിൽ സാമ്പത്തികം അൽപം ശോകമായപ്പോൾ, നേരെ എന്നെ കൊടുങ്ങല്ലൂർ ബോയ്സ്‌ മലയാളം മീഡിയം സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർത്തു.

ഞാൻ ഒരു 4-6 മാസം ഒന്നാം ക്ലാസ്സിൽ അവിടെ പോയി. പിന്നെ ഞങ്ങൾ അവിടെ നിന്നും വീട്‌ മറ്റൊരിടത്തേക്ക്‌ മാറി. അച്ഛന്റെം അമ്മേടേം ആഗ്രഹപ്രകാരം ഞാൻ ആ പുതിയ നാട്ടിൽ മറ്റൊരു കോൺവെന്റ്‌ സ്കൂളിൽ ചേർന്നു (വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂൾ അരിപ്പാലം).

ഗ്ലോറിയസ്‌ നാളുകളും ഉണ്ണിക്കണ്ണനും

ഞാൻ പറഞ്ഞ്‌ വരുന്നത്‌, ഒന്നാംക്ലാസ്സിൽ ഞാൻ ആദ്യം പോയ ആ ബോയ്സ്‌ സർക്കാർ ‌ മലയാളം മീഡിയം സ്കൂളിലെ എന്റെ 5 മാസത്തെ ജീവിതത്തെ കുറിച്ചാണ്‌. സ്ലേറ്റ്‌ പെൻസിലും, മഷിതണ്ടും ഒക്കെ ആയി സോ കോൾഡ്‌ ഗ്ലോറിയസ്‌ സ്കൂൾ നൊസ്റ്റുവിലെ എല്ലാ ചേരുവകളും ചേർന്ന ആ ഗ്ലോറിയസ്‌ ദിനങ്ങൾ.! അന്ന് എനിക്ക്‌ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു.. അവന്റെ പേരെനിക്ക്‌ നല്ല ഓർമ്മയുണ്ട്‌..

‘‘ഉണ്ണിക്കണ്ണൻ’’

പടിക്കലിൽ കാത്തുനിൽക്കുന്ന പുഞ്ചിരി

ഒരു പഴഞ്ചൻ തുണി സഞ്ചി ബാഗുമായി ഇസ്തിരിയിടാത്ത അയഞ്ഞ സ്കൂൾ യൂണിഫോം (നീലേം വെള്ളേം) ഇട്ട്‌, എന്നും സ്കൂൾ വഴിയിലുള്ള എന്റെ വീട്ടിലേക്ക്‌ വന്ന് അവൻ ക്ഷമയോടെ വീടിന്റെ മുന്നിലെ പടിക്കെട്ടുകൾക്ക്‌ അടുത്ത്‌ വന്ന് നിൽക്കും. മുന്നിലെ വിടവുള്ള പല്ലുകൾ കാട്ടിയുള്ള അവന്റെ നിഷ്കളങ്കമായ ചിരി ഇന്നും എന്റെ മനസ്സിൽ ഉണ്ട്‌.

അവൻ അവന്റെ സ്കൂളിലേക്കുള്ള തുണി സഞ്ചി ബാഗ്‌ ഇടുന്നത്‌ എങ്ങനെ ആണെന്നോ?? ആ തുണി സഞ്ചിയുടെ വള്ളി തലയിൽ ഒരു ബാന്റ്‌ പോലെ ഇട്ട്‌ ബാഗ്‌ പുറകിലേക്ക്‌ ഇടും. പുറകിൽ കിടക്കുന്ന സഞ്ചിയിലെ ചോറ്റുപാത്രം താളത്തിൽ തലവഴി കുലുക്കിയുള്ള നടത്തം - അതാണ്‌ ഉണ്ണിക്കണ്ണന്റെ ട്രേഡ്‌ മാർക്ക്‌ നടത്തം..

കരുതലിന്റെ ജ്യേഷ്ഠസാമീപ്യം

ഉണ്ണിക്കണ്ണന്റെ കൂടെ സ്കൂളിലേക്ക്‌ എന്നെ വിടാൻ എന്റെ അമ്മക്ക്‌ വെല്ല്യ ഇഷ്ടമാണ്‌.. കാരണം ഈ ഉണ്ണിക്കണ്ണൻ എന്റെ ഒരു ഗാർഡിയനെ പോലെ - ഒരു ജ്യേഷ്ഠനെ പോലെ ആണ്‌ എന്നോട്‌ പെരുമാറുന്നത്‌ ! സ്കൂളിലേക്കുള്ള വഴി മുഴുവനും എന്റെ കൈ ഒരു ജ്യേഷ്ഠൻ പിടിക്കുന്ന കരുതലിൽ പിടിച്ച്‌ വഴിയോരത്ത്‌ കൂടെ വാഹനങ്ങൾ വരുന്നത്‌ നോക്കി എന്നെ പൊന്ന് പോലെ കൊണ്ട്‌ പോകും..

സ്കൂളിൽ എത്തിയാലോ എന്റെ ഫുൾ ഓൺ ബോഡിഗാർഡ്‌ ആകും.. കുറുമ്പന്മാർ വന്ന് എന്റെ സ്ലേറ്റ്‌ പെൻസിൽ എട്ത്ത്‌ കൊണ്ട്‌ പോയാൽ, അത്‌ ചെന്ന് ഒന്ന് പൊട്ടിച്ചിട്ടാണെങ്കിലും തിരിച്ച്‌ വാങ്ങി പുഞ്ചിരിയോടെ തരും, ഉച്ച്ക്ക്‌ ഭക്ഷണം കഴിക്കുന്ന സമയത്ത്‌ ഞാൻ മുഴുവൻ കഴിച്ചോ എന്ന് ഉറപ്പ്‌ വരുത്തും..

പങ്കുവെക്കലിന്റെ രുചിക്കൂട്ടുകൾ

ഇവന്‌ മിക്ക ദിവസവും ഉച്ചക്ക്‌ ചോറും നഞ്ഞൊട്ടിയ പപ്പടവും, നാരങ്ങാ അച്ചാറുമാണ്‌‌.. ആ ഡബ്ബയിലേക്ക്‌ ഞാൻ എന്റെ ഡബ്ബയിൽ നിന്നും മുട്ട ഓംലെറ്റ്‌ പകുതി മുറിച്ച്‌ വെച്ച്‌ കൊടുത്താൽ ഞാൻ എന്തോ അപരാധം ചെയ്ത പോലെ അതെടുത്ത്‌ എന്നോട്‌ കഴികാൻ ശാസിക്കും.. എത്ര നിർബന്ധിച്ചാലും സമ്മതിക്കേ ഇല്ല. ഒരു ആഘോഷം പോലെ പുഞ്ചിരിച്ച്‌ ഞങ്ങൾ മത്സരിച്ച്‌ ചോറുണ്ണും.

അടിയും പുഞ്ചിരിയും

ഹോംവർക്ക്‌ ചെയ്യാതെ വരുന്ന ഉണ്ണിക്കണ്ണന്‌ മിക്ക ദിവസവും ടീച്ചറുടെ കൈയിൽ നിന്നും അടിയാണ്‌.. അടികിട്ടുന്നതും പൊടുന്നനെ ഉണ്ണിക്കണ്ണൻ എന്നെ നോക്കും - കിട്ടിയ വേദനകൈപ്പിനിടയിലും "ഞാൻ ഓക്കെ" ആണെന്ന ഭാവേന എന്നോട്‌ കണ്ണിറുക്കി ചിരിക്കും.. എനിക്കും വിഷമം വരും.. ഹോം വർക്ക്‌ ചെയ്യുന്ന കാര്യത്തിൽ മാത്രമാണ്‌ എനിക്ക്‌ ഉണ്ണിക്കണ്ണനെ ശാസിക്കാനുള്ള അവസരം കിട്ടുന്നത്‌.. ഞാൻ എത്ര ശാസിച്ചാലും വീണ്ടും അടുത്ത ദിവസം ഹോംവർക്ക്‌ ചെയ്യാതെ വന്ന് അടി വാങ്ങി എന്നെ നോക്കി പുഞ്ചിരിക്കും!

മടക്കയാത്രയിലെ ഡീസൽ വണ്ടികൾ

വൈകുന്നേരം സ്കൂൾ ബെല്ലടിച്ചാൽ വീണ്ടും ഉണ്ണിക്കണ്ണൻ റോഡിലൂടെ എന്റെ കൈ പിടിച്ച്‌ നടത്തി വീട്ടിലേക്ക്‌ കൊണ്ട്‌ ആക്കും.. ഡീസൽ വണ്ടികൾ എന്തോ സംഭവമാണെന്ന് വിശ്വസിച്ചിരുന്ന ഉണ്ണികണ്ണൻ, ഡീസൽ വണ്ടി വാങ്ങണം, ഡീസൽ വണ്ടികൾക്ക്‌ അപാര സ്പീഡ്‌ ഉണ്ട്‌, ഡീസൽ വണ്ടി അങ്ങനെ ആണ്‌, ഇങ്ങനെ ആണ്‌ - ഇതൊക്കെ ആണ്‌ വഴിക്ക്‌ വെച്ച്‌ സംസാരം! അമ്മ ഒരുപാട്‌ തവണ ഉണ്ണികണ്ണനെ വീട്ടിനകത്തേക്ക്‌ വിളിച്ചിട്ടുണ്ട്‌.. ഞാനും ഒരുപോലെ വിളിക്കും..

എന്നാൽ ഉണ്ണികണ്ണനെ എത്ര നിർബന്ധിച്ചാലും അകത്തേക്ക്‌ വരില്ല, ആ പടിക്കെട്ടിനവിടെ വരെ നിൽക്കുമായിരുന്നുള്ളൂ.. നാലുമണി പലഹാരം അവൽ വെളയിച്ചതോ, അടയോ എന്തെങ്കിലുമായി അമ്മ കഴിക്കാൻ എത്ര നിർബന്ധിച്ചാലും കഴിക്കാനും നിൽക്കില്ല..

വിടപറയാതെ മാഞ്ഞുപോയ ആ ചിരി

നിർബന്ധിച്ച്‌ നിർബന്ധിച്ച്‌ അവസാനം ഉണ്ണികണ്ണൻ സഹികെട്ട്‌ എന്ന പോലെ പറയും, “പുറത്തുന്ന് കഴിച്ചാൽ അമ്മ ചീത്ത പറയും.” അതും പറഞ്ഞ്‌ പുഞ്ചിരിയോടെ നാളെ കാണാം എന്ന് പഞ്ഞ്‌ ഉണ്ണികണ്ണൻ തിരിഞ്ഞ്‌ ഗേറ്റിനടുത്ത്‌ എത്തുമ്പോൾ വീണ്ടും തിരിഞ്ഞ്‌ നിന്ന് ആ വിടവുള്ള പല്ലുകൾ കാണിച്ചുള്ള ചിരിയുണ്ട്.‌. അങ്ങനെ ഓണപരീക്ഷ കഴിഞ്ഞുള്ള അവസാന നാൾ എന്നെ വീട്ടിൽ ആക്കി ഉണ്ണിക്കണ്ണൻ പോയപ്പോൾ എനിക്ക്‌ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.. കാരണം വീട്‌ മാറുകയാണ്‌..

ഇനി ഓണം വെക്കേഷൻ കഴിഞ്ഞ്‌ ഞാൻ പഠിക്കാൻ പോകുന്നത്‌ മറ്റൊരു നാട്ടിൽ, മറ്റൊരു സ്കൂളിൽ ആണ്‌. ഞാൻ ഉണ്ണിക്കണ്ണനെ കാണില്ല എന്ന ആ തിരിച്ചറിവ്‌ ! അത്രമേൽ എന്റെ ഹൃദയത്തെ വരിഞ്ഞ്‌ മുറുക്കിയ ആ വേദന.! എന്നാൽ ഞാൻ അത്‌ ഉണ്ണിക്കണ്ണനോട്‌ പറഞ്ഞില്ല.. പറയണമായിരുന്നോ ?? അറിയില്ല.. അന്ന് എന്തോ പറഞ്ഞില്ല.. പറയാൻ ശക്തി കിട്ടിയില്ല..

ഒരു ആയുസ്സിന്റെ സ്നേഹവും കാത്തിരിപ്പും

ഓണം വെക്കേഷൻ കഴിഞ്ഞ്‌ ആ നീല ഗേറ്റ്‌ തുറന്ന് പതിവ്‌ പോലെ സ്കൂളിലേക്ക്‌ എന്നെ കൊണ്ട്‌ പോവാൻ ഉണ്ണിക്കണ്ണൻ വന്ന് കാണുമോ?? ആരേയും കാണാഞ്ഞ്‌ എന്നെ കാണാഞ്ഞ്‌ ഉണ്ണികണ്ണൻ വേദനിച്ച്‌ കാണുമോ? കാണും.. എന്നോട്‌ ദേഷ്യം തോന്നി കാണുമോ?? കാണും.. ഇന്ന് ഉണ്ണികണ്ണൻ എവിടെ ആണെന്ന് ഒരു പിടിയുമില്ല.. തിരക്കാൻ ഒരു മാർഗ്ഗവുമില്ല.. എവിടെയാണ്‌ വീടെന്ന് അമ്മക്കും ഓർമ്മയില്ല.. ആർക്കും അറിയില്ല.

എവിടെ നിന്നോ വന്ന് ഒരു ആയുസ്സിന്റെ സ്നേഹം തന്ന് ചങ്കിന്റെ ഒരു കഷ്ണം പറിച്ച്‌ കൊണ്ട്‌ പോയ ഒരു സുഹൃത്ത്‌.. എൻ ആദ്യ നൻപൻ.. ഈ വിശ്വത്തിന്റെ ഏത്‌ കോണിൽ നീ ഉണ്ടെങ്കിലും നീ അറിയുക പ്രിയ സുഹൃത്തേ.. നിന്റെ നിഷ്കളങ്കമായ ആ പുഞ്ചിരിയും കറയില്ലാത്ത ആ ചങ്ങാത്ത കുളിരും നെഞ്ചിലേറ്റി ജീവിക്കുന്നുണ്ടിവിടെ നിന്റെ പ്രിയ സുഹൃത്ത്‌..

കാലം കാത്തുവെക്കുന്ന ചുംബനം

പ്രിയ സ്നേഹിതന്‌ പ്രിയ തോഴന്‌, എൻ അൻപ്‌ നൻപന്‌‌ കോടി ആലിംഗനങ്ങൾ.. എന്നെങ്കിലും ഇനി നിന്നെ കാണാൻ ഭാഗ്യം ഉണ്ടായാൽ എന്റെ പ്രിയപ്പെട്ടവനെ, എന്റെ കൈ പിടിച്ച്‌ നടത്തിയ ആ കൈയിൽ തരാൻ ഒരു മുത്തം ഞാൻ സൂക്ഷിച്ച്‌ വെച്ചിട്ടുണ്ട്‌.. ഭാഗ്യം ഉണ്ടാവട്ടെ..

ഹൃദയസ്പർശിയായ ഈ കുറിപ്പ് വായിക്കുമ്പോൾ തന്നെ കൊടുങ്ങല്ലൂരിലെ ആ പഴയ സ്കൂൾ വഴികളിലേക്കും മഷിതണ്ടിന്റെ മണമുള്ള ബാല്യത്തിലേക്കും വായനക്കാരെയും കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. ഉണ്ണിക്കണ്ണൻ എന്ന ആ പഴയ കൂട്ടുകാരൻ ഇന്ന് എവിടെയാണെങ്കിലും നിന്റെ ഈ ഓർമ്മകൾ അവനിലേക്ക് ഒരു കുളിർകാറ്റായി എത്തുമായിരിക്കും.

അവരറിയാൻ :

Beyond being a digital media strategist, Aaryan Ramani Girija Vallabhan is an individual who leaves a distinct creative mark on the cinematic world. Having mastered the nuances of filmmaking by directing several short films, he is now focusing his talents on screenwriting for feature films. His expertise in visual language and diversity in storytelling offer fresh promise to the landscape of Malayalam cinema.

Even as he approaches art and cinema with profound seriousness, the memories of his childhood friend, Unnikkannan, remain indelibly etched within him. Aaryan is currently on a quest to find that dear friend who once held his hand through the school corridors and rain-soaked afternoons of Kodungallur. Driven by the deep desire to reclaim a soul-deep bond hidden away by time, Aaryan continues to search for his first friend, carrying with him a heart full of cherished affection.

The Ancestral Home Where Memories Bloom

I was born in my mother’s ancestral home, located right behind the Shilpi Theatre in Kodungallur. My first steps toward schooling began there. First, it was LKG at Christuraj Convent School, followed by UKG. By then, my father had ended his life in the Bombay underworld and returned home. As our family's financial situation became a bit strained, I was enrolled in the first grade at the Kodungallur Boys Government Malayalam Medium School.

I attended that school for about four to six months. Later, we moved to another place. Following my parents' wishes, I joined a different convent school in that new locality (Vidyajyothi English Medium School, Arippalam).

The Glorious Days and Unnikkannan

What I am coming to is those five months of my life in that first-grade Boys Government Malayalam Medium School. Those "glorious" days of school nostalgia, complete with slate pencils and ink-sap plants! Back then, I had a friend... I remember his name so clearly.

Unnikkannan

The Smile Waiting at the Doorstep

Wearing a loose, unironed blue-and-white school uniform and carrying an old cloth bag, he would come to my house on the way to school every day. He would wait patiently near the steps in front of the house. That innocent smile of his, showing the gap in his front teeth, is still vivid in my mind. And the way he wore his cloth school bag? He would loop the strap over his head like a headband and let the bag hang behind him. Walking with his lunch box rhythmically rattling inside that bag—that was Unnikkannan's trademark walk.

The Care of an Elder Brother

My mother loved sending me to school with Unnikkannan. This was because he treated me like a guardian—like an elder brother! He would hold my hand with the protective grip of a sibling all the way to school, watching out for vehicles and looking after me like a treasure. Once at school, he became my full-on bodyguard. If some naughty kids took my slate pencil, he would go and get it back—even if he had to get into a scuffle—and return it to me with a smile. During lunchtime, he would always make sure I finished my meal.

The Flavors of Sharing

Most days, his lunch consisted of rice, a soggy papad, and lemon pickle. If I cut a piece of my omelet and put it in his tiffin box, he would scold me to eat it myself, as if I had committed a crime. No matter how much I insisted, he wouldn't give in. Then, with smiles like a celebration, we would compete to see who could finish their rice first.

Beatings and Smiles

Unnikkannan would get beaten by the teacher almost every day for not doing his homework. Right after getting hit, he would suddenly look at me—even through the sharp pain, he would wink and smile as if to say, "I'm okay." I would feel sad for him. Homework was the only matter where I got a chance to scold Unnikkannan. But no matter how much I scolded him, he would turn up the next day without his homework, take the beating, and look at me with that same smile!

Diesel Engines on the Way Home

When the school bell rang in the evening, Unnikkannan would again hold my hand and lead me back home. Unnikkannan, who believed diesel vehicles were something legendary, would talk the whole way about how he wanted to buy one, their incredible speed, and all sorts of things about them! My mother invited him inside many times, and I would do the same.

But no matter how much we insisted, he would never come inside; he would only stand by those steps. Even when my mother urged him to have a four o'clock snack—like sweetened rice flakes or steamed cakes—he wouldn't stay to eat.

The Smile That Faded Without a Goodbye

Finally, as if exhausted by our persistence, he would say, "If I eat from outside, my mother will scold me." Saying that with a smile and a "see you tomorrow," he would turn to leave. When he reached the gate, he would turn back one last time to show that gap-toothed grin. On the last day before the Onam holidays, when Unnikkannan dropped me home, I couldn't bear the sadness.

Because we were moving. I knew that after the vacation, I would be studying in a different town, in a different school. The realization that I wouldn't see Unnikkannan again tightened around my heart! But I didn't tell him. Should I have? I don't know... somehow, I didn't say it then. I couldn't find the strength.

The Prayer That the Rain Wouldn't Stop

If it was raining when Unnikkannan came to drop me off, he would stand in the veranda until the rain stopped. At that moment, I had only one prayer: "Please let the rain not stop." Because as long as it rained, he would be there with me. But one day, while I was enjoying the rain, throwing stones and floating leaf-boats in the streams flowing from the road into our yard, Unnikkannan grew anxious that the rain wasn't letting up. More dark clouds gathered in the sky. Darkness also clouded Unnikkannan’s face.

A Friend Vanishing in the Rain

"I should go..." he said. I intervened, "Don't go yet... let the rain stop." Unnikkannan wouldn't stay. "I have to go... my mother is alone at home." He looked at me and gave that gap-toothed smile. I didn't smile back. I hung my head. Unnikkannan leaned down into my downcast face and said, "Mother is alone... it's getting dark... that’s why. See you tomorrow." With one more smile and a hand on my shoulder, he walked into the rain.

With his bare feet wading through the rainwater streams, under the canopy of dark clouds, he walked away into the darkness, his lunch box drumming rhythmically inside the cloth bag over his head.

Only the Rain and I Remained

Only the rain and I were left behind. Would Unnikkannan have come to that blue gate after the Onam vacation to take me to school as usual? Would he have been hurt not seeing anyone there? He would have. Would he have felt angry with me? Probably. Today, I have no clue where he is. There is no way to search. My mother doesn't remember where his house was. No one knows.

A friend who came from nowhere, gave a lifetime's worth of love, and took a piece of my heart with him. My first friend. Wherever you are in this universe, know this, dear friend... your innocent smile and that pure chill of friendship are still kept alive here in the heart of your dear friend.

A Kiss Kept for Time

A million hugs to my dear companion, my dear friend, my beloved 'Nanban'. If I am ever lucky enough to see you again, my dear one, I have saved a kiss to give to those hands that once held mine. May I be that lucky.

May time be kind...

#ChildhoodMemories #Unnikkannan #FirstFriend #KodungallurDays #SchoolNostalgia #LostFriendships #MalayalamMemories #EmotionalJourney #TheSearchForUnnikkannan #PureFriendship #RainyDayNostalgia #SchoolBonding #HeartfeltStories #AaryanRamaniGirijaVallabhan #LifeLessons #UnforgettableSmiles #BackToSchool #NostalgicVibes #KeralaNostalgia #TrueFriendship #ReunionHope #TimeAndMemories #ChildhoodHeroes #InnocentBonding #LifeChapters #FirstBestFriend #MemoriesOfKerala #MissingFriend #SearchingForYou #HeartTouch #LifeStory #UnnikkannanStory #MalayalamNostalgia #FindingUnnikkannan #ThePowerOfFriendship