അധികാരക്കസേരകളല്ല, അണികളുടെ ചോരയും വിയർപ്പുമാണ് കോൺഗ്രസിന്റെ കരുത്ത്!
കോൺഗ്രസ് പാർട്ടിയെ ഈ രാജ്യത്ത് നിലനിർത്തുന്നത് നേതാക്കളോ അധികാരമോ അല്ല. ലക്ഷക്കണക്കിന് നിസ്വാർത്ഥരായ അണികളാണ്.
തെരുവിൽ അടി കൊണ്ട് തല പൊട്ടി ചോര ഒഴുകുമ്പോഴും മുദ്രാവാക്യം വിളിക്കുന്ന സാധുക്കളായ അണികൾ...പൊലീസിന്റെയും എതിരാളികളുടെയും മർദ്ദനമേറ്റ് ആരോഗ്യം നശിക്കുമ്പോഴും ത്രിവർണ്ണ പതാക ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന അണികൾ...
ദാരിദ്ര്യവും കടവും മൂലം ജീവിതം വഴിമുട്ടുമ്പോഴും ഖദർ ഷർട്ടിന്റെ വെണ്മയിൽ എല്ലാ വേദനകളും ഒളിപ്പിക്കുന്ന സാധുക്കൾ... പാർട്ടിക്ക് വേണ്ടി ജീവൻ വെടിഞ്ഞ രക്തസാക്ഷികൾ... ഇവരാണ് ഈ പാർട്ടിയുടെ കരുത്ത്.
ശൂന്യതയിൽ അല്ല നേതാക്കൾ നിൽക്കുന്നത്. അണികളുടെ വിയർപ്പിനും കണ്ണീരിനും ചോരക്കും മുകളിലാണ്. അവരില്ലെങ്കിൽ നിങ്ങളില്ല.
മിനിമം അതെങ്കിലും ഞാൻ ഏറെ ആദരിക്കുന്ന, സ്നേഹിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ സമുന്നതരായ നേതാക്കൾ ഒരു വട്ടം ഓർമ്മിക്കണം.. എന്നിട്ട് സ്വയം കണ്ണാടിയിൽ നോക്കണം...





