‘‘വെള്ളാപ്പള്ളി നടേശാ ദൈവമേ , ഞങ്ങളെ വാറ്റാൻ പഠിപ്പിച്ച ദൈവമേ കണ്ണൊന്നും പോകാതെ നോക്കണേ , ഞങ്ങളെ വാളൊന്നും വെക്കാതെ കാക്കണേ !! ‘‘ നമ്മുടെ വെള്ളാപ്പള്ളി നടേശൻ അവർകളെ കുറിച്ചുള്ള ഏതൊരു വാർത്ത വന്നാലും ആദ്യം മനസ്സിൽ കയറിവരുന്നത് ഈ ഗാനവും അത് പാടുന്ന കൊച്ചുകുട്ടിയെയുമാണ് . എന്തൊക്കെ ആരൊക്കെ പറഞ്ഞാലും വെള്ളാപ്പള്ളി നടേശൻ ഒരു വ്യക്തിയല്ല അദ്ദേഹം ഒരുഗ്രൻ പ്രതിഭാസമാണ് എന്ന് പറയാതെ നിർവ്വാഹമില്ല .

കേരളത്തിൽ ചിന്നിച്ചിതറി കിടന്നിരുന്ന ഈഴവ സമുദായത്തിൽ നല്ലതും ചീത്തയുമായ കുറെ കാര്യങ്ങൾ അടിച്ചേൽപ്പിക്കുവാൻ ആ മനുഷ്യന് സാധിച്ചു എന്ന് വേണം പറയുവാൻ . ഈഴവ അല്ലെങ്കിൽ തിയ്യ വിഭാഗം , തൃശൂർ ജില്ലയിൽ കൂടുതലും ചോൻ എന്നറിയപ്പെടുന്ന കേരളത്തിലെ പ്രബല വിഭാഗത്തെ കമ്മ്യുണിസ്റ്റ് കക്ഷികൾ മൊത്തമായി കൈവശം വെച്ചിരിക്കുകയായിരുന്നു .

ഓരോരോ പ്രദേശത്തും ഗ്രാമങ്ങളിലും ഈഴവർ എന്നാൽ അവരായിരുന്നു അന്നാട്ടിലെ തൈപ്പൂയ മഹോത്സവങ്ങൾ ആഘോഷിച്ചിരുന്നത് . പണ്ടൊക്കെ ഇന്നത്തേത് പോലെ എസ്എൻഡിപി ക്ക് പ്രത്യേകമായി യോഗം ഓഫീസുകൾ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും അതത് പ്രദേശത്തെ ചായക്കടകളിലും അതുപോലെ സൗകര്യമുള്ള സ്ഥലങ്ങളിലും ഒത്തുകൂടി കാവടി സംഘം , മരണ സംഘം , കല്യാണ സംഘം എന്നൊക്കെയുള്ള പേരുകളിൽ കുറികളും മറ്റും നടത്തിക്കൊണ്ടായിരുന്നു സമുദായം ജനങ്ങളിൽ എത്തിയിരുന്നത് .

ആദ്യമൊക്കെ കാവടികൾ വാടകക്ക് എടുക്കാതെ ഓരോ പ്രദേശത്തുകാരും ഉണ്ടാക്കുകയായിരുന്നു പതിവ് . ഭസ്മക്കാവടി , പീലിക്കാവടി എന്നിങ്ങനെയുള്ള പേരുകളിൽ അറിയപ്പെട്ടിരുന്ന കാവടികളിൽ പീലിക്കാവടി മാത്രമാണ് വാടകക്ക് എടുത്തിരുന്നത് .

ഈഴവരിലെ ഒട്ടുമിക്ക ആളുകളും കമ്മ്യുണിസ്റ്റ് ആശയക്കാരായിരുന്നു . നാട്ടിൻ പുറങ്ങളിൽ നിന്നും ചെന്നൈയിലേക്കും മുംബൈയിലേക്കും അവിടെ നിന്നും ഗൾഫിലെത്തി യാൽ പിന്നെ അവരിലെ കമ്മ്യുണിസമോക്കെ അവസാനിപ്പിച്ചിരിക്കും . ഇങ്ങനെ ഈഴവരുടെ ജീവിതരീതികൾ പോയിക്കൊണ്ടിരിക്കുമ്പോഴാണ് 1996 കാലഘട്ടത്തിൽ സ്വാമി ശാശ്വതീകാനന്ദ യുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ പിന്തുണയോടെയാണ് എസ്എൻഡിപിയുടെ തലപ്പത്ത് എത്തുന്നത് .

പിന്നീട് മാർച്ച് 12 , 2026 വരെ ആർക്കും തോൽപ്പിക്കാനാത്ത ഒരു ശക്തിയായി വെള്ളാപ്പള്ളി മാറുകയായിരുന്നു . എസ്എൻഡിപിയുടെ യൂണിറ്റുകൾ 3800 ഇൽ നിന്നും 6400 ആക്കിയത് അദ്ദേഹത്തിന്റെ മിടുക്ക് തന്നെയാണ് .

കൊങ്കൺ റെയിൽവേ പോലുള്ള വമ്പൻ റെയിൽവേ പ്രോജക്ടുകൾ കൈകാര്യം ചെയ്തതിന് ശേഷം വെള്ളാപ്പള്ളി ഹോട്ടൽസ് , വെള്ളാപ്പള്ളി നടേശൻ കമ്പനി എന്നിവ ആരംഭിച്ചു .അതിന്റെ കീഴിൽ ട്രാവൻകൂർ പാലസ് ചേർത്തലയിലെ , സീ പ്രിൻസസ് ആലപ്പുഴയിലും സീ ഷെൽസ് എറണാകുളത്തും നല്ല രീതിയിൽ നടത്തിക്കൊണ്ടിരിക്കുന്നു . മകൻ തുഷാർ വെള്ളാപ്പള്ളിയും ഭാര്യയുമാണ് ഈ സ്ഥാപനങ്ങൾ നടത്തുന്നത് . കൂടാതെ എസ്എൻഡിപി ട്രസ്റ്റിന്റെ പേരിൽ 143 വിദ്യാഭ്യസ സ്ഥാപനങ്ങളും നടക്കുന്നുണ്ട് .

ഈഴവ ഐക്യം എന്ന പേരിൽ ദിനം പ്രതി ചാനലുകളിലൂടെയും അല്ലാതെയും വർഗീയത കുത്തിനിറച്ചുള്ള പ്രസ്താവനകൾ ഇറക്കിയപ്പോൾ ചെറിയ ശതമാനം ഈഴവരിലെ തലയിൽ അക്കാര്യങ്ങൾ കയറാതിരുന്നിട്ടില്ല . വർഗീയമായ ചിന്താഗതികൾ ഈഴവരുടെ ഉള്ളിന്റെ ഉള്ളിൽ അടിച്ചു കയറ്റിയതിൽ വെള്ളാപ്പള്ളിയുടെ പങ്ക് നിസ്സാരമായിരുന്നില്ല . ഈ അവസരം മുതലെടുക്കുവാൻ സിപിഎമ്മിനും ബിജെപിക്കും സാധിച്ചു എന്നതാണ് നാടിന്റെ വേദനകൾ . അച്ഛൻ സിപിഎമ്മിനായി വാദിച്ചപ്പോൾ മകനെ കൊണ്ട് മറ്റൊരു രാഷ്ട്രീയപാർട്ടി ഉണ്ടാക്കി ബിജെപിക്ക് സഹായം ചെയ്തുപോന്നു .

വെള്ളാപ്പള്ളി നടേശന്റെ പ്രധാന എതിരാളികളായ ഗോകുലം ഗോപാലനും വിദ്യാസാഗറും ബിജു രമേശും അദ്ദേഹത്തിന്റെ നേതൃത്വത്തെയും സാമ്പത്തിക ഇടപാടുകളെയും നിരന്തരം ചോദ്യം ചെയ്യുന്നവരാണ്. എസ്.എൻ.ഡി.പി യോഗത്തിലെ വോട്ടവകാശം ജനാധിപത്യപരമാക്കണമെന്നും മൈക്രോഫിനാൻസ്, നിയമനക്കോഴ തുടങ്ങിയ അഴിമതികളിൽ വെള്ളാപ്പള്ളിക്കെതിരെ നടപടി വേണമെന്നുമാണ് ഗോകുലം ഗോപാലന്റെ പ്രധാന ആവശ്യം.

അതേസമയം, സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും ശിവഗിരി മഠത്തിന്റെ സ്വത്തുക്കൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാസാഗർ നടത്തിയ നിയമപോരാട്ടങ്ങൾ വെള്ളാപ്പള്ളിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. അതിന്നിടയിൽ ഗോകുലം ഗോപാലന്റെയും വിദ്യസാഗറിന്റെയും മക്കളുടെ ദുരൂഹ മരണങ്ങൾ അവരെ പോരാട്ടങ്ങളിൽ നിന്നും തളർത്തിയിരുന്നു . വിഎസ് അച്യുതാനന്ദൻ ഇക്കാര്യങ്ങൾ പച്ചക്ക് വിളിച്ചു പറഞ്ഞിട്ടുമുണ്ട് . വിഎം സുധീരനും ഇക്കാര്യത്തിൽ വിഎസിനോടോപ്പമാണ് .

പിന്നോക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്കായി സർക്കാർ നൽകിയ ഫണ്ട് വ്യാജരേഖയുണ്ടാക്കി വകമാറ്റിയെന്ന മൈക്രോഫിനാൻസ് കേസും, എസ്.എൻ.ഡി.പി നേതാവ് കെ.കെ. മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രേരണാക്കുറ്റവും അദ്ദേഹത്തിന് വലിയ തിരിച്ചടിയായി. ഈ സാമ്പത്തിക ക്രമക്കേടുകളും ഓഡിറ്റ് റിപ്പോർട്ടുകൾ സമർപ്പിക്കാത്തതുമാണ് 2026 മാർച്ചിൽ അദ്ദേഹത്തെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹൈക്കോടതി അയോഗ്യനാക്കാൻ കാരണമായത്.

ഹൈക്കോടതിയുടെ ഈ ഒരു തീരുമാനത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നല്ലവരായ ഈഴവരാണ് . ശരിക്കും പറഞ്ഞാൽ അവർക്ക് സമൂഹത്തിൽ ഇദ്ദേഹത്തെ കൊണ്ടുള്ള ശല്യം കുറച്ചൊന്നുമായിരുന്നില്ല . കേരളത്തിലെ പൊതുവായ ഒരു സമുദായ ഐക്യത്തിനും നാട്ടിൻ പുറങ്ങളിലെ ജനങ്ങൾക്കിടയിലുള്ള സാഹോദര്യത്തിനും വിള്ളൽ വീഴ്ത്തുവാൻ വെള്ളാപ്പള്ളിക്ക് നല്ലരീതിയിൽ ആയിട്ടുണ്ട് . എന്തായാലും കേരളത്തിന് നന്മയുള്ള ഒരു തീരുമാനമെടുത്തതിൽ ഹൈക്കോടതി പ്രത്യേക അഭിനന്ദനം അർഹിക്കുന്നു .

മുഷ്ക്ക് എന്ന വാക്ക് കണ്ടുപിടിച്ചത് തന്നെ വെള്ളാപ്പള്ളി നടേശൻ ആണ് എന്നാണ് പൊതുവെ സംസാരം : ഇനിയുള്ള കാലം പേരക്കുട്ടികളെ കളിപ്പിച്ച് വീട്ടിൽ ഇരിക്കുകയോ അല്ലെങ്കിൽ യോഗശാസ്ത്രപ്രകാരം മനസ്സ് പൂർണ്ണമായും ഏകാഗ്രമായി ദൈവത്തിലോ പരമസത്യത്തിലോ ലയിക്കുന്ന അവസ്ഥയിൽ സമാധിയിരിക്കുന്നതാണ് സമുദായത്തിന് നല്ലത് . നാടിനും !!

മോക്ഷത്തിലേക്കുള്ള അവസാന പടിയായി ഇതിനെ കണക്കാക്കുന്നു. ജലസമാധി അല്ല എന്ന് പ്രത്യേകം എടുത്തു പറയുന്നു . നമ്മുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ !!!