
വിവാഹ വാഗ്ദാനം നൽകി പീഡനം:
വിവാഹ വാഗ്ദാനം നൽകി യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ തിരൂർ നടുവിലങ്ങാടി സ്വദേശി നവീദ് (38) അറസ്റ്റിൽ. മലേഷ്യയിലേക്ക് കൊണ്ടുപോയ യുവതിയെ അവിടെവച്ച് പീഡിപ്പിച്ചെന്നാണ് പരാതി. നാട്ടിലെത്തിയതോടെ യുവതി പൊലീസിൽ പരാതി നൽകി. വിദേശത്തുനിന്ന് തിരിച്ചെത്തിയ നവീദിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം തുടരുന്നു.
A 38-year-old man was arrested at Thiruvananthapuram airport over an alleged sexual assault case linked to a marriage promise.
THINCK SHOTS https://thinck.org/shots






