എകെജി സെന്ററിലെ ആത്മഗതം:
സമയം: മെയ് 4, ഉച്ചയ്ക്ക് 2 മണി. അന്തരീക്ഷം: ടിവിയിൽ ചാനലുകൾ മാറി മാറി വരുന്നു. എകെജി സെന്ററിന് മുന്നിലെ കൊടിമരത്തിൽ കാറ്റടിക്കുന്നില്ല. അകത്ത് കട്ടൻ ചായയുടെ ചൂടും തോൽവിയുടെ തണുപ്പും.
കന്നാസ്: (ചായയിലെ അവസാന തുള്ളിയും ഊറ്റിക്കുടിച്ചു കൊണ്ട്) "സഖാവേ , എന്നാലും നമ്മൾ എങ്ങനെ തോറ്റു ?"
കടലാസ്: (ഒരു കഷ്ണം പരിപ്പുവട വായിലിട്ട് ചവച്ചുകൊണ്ട്) "നോക്ക് കന്നാസേ, താത്വികമായി അവലോകനം ചെയ്യുമ്പോൾ വിഘടനവാദികളും പ്രതിക്രിയവാദികളും തമ്മിൽ പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നു. പക്ഷേ, അവർക്കിടയിലുള്ള ആ പഴയ 'അന്തർധാര' സജീവമായിരുന്നു. പക്ഷേ അവർ പാടിയത് 'പോറ്റിയെ കേറ്റിയെ' എന്നായിപ്പോയി!" . അതിങ്ങനെ ഒരു ഗതികേട് ആവുമെന്ന് നമ്മൾ കരുതിയില്ലല്ലോ ?
കന്നാസ്: "അതൊക്കെ പോട്ടെ സഖാവേ, ഈ വോട്ടിങ് മെഷീന് തെറ്റിയതാവുണോ?? അതോ എണ്ണിയപ്പോൾ വല്ലതും തെറ്റിയതാവുമോ?"
കടലാസ്: (നെടുവീർപ്പോടെ) "വോട്ട് എണ്ണുമ്പോൾ തെറ്റുകൾ പറ്റാം കന്നാസേ, പക്ഷേ വോട്ട് ചെയ്ത ജനത്തിന് തെറ്റുപറ്റി എന്ന് നമ്മൾ വിചാരിക്കരുത്. അവർ കൃത്യമായി തന്നെയാണ് കുത്തിയത്. ആ കുത്ത് കൊണ്ടത് നമ്മുടെ നെഞ്ചത്താണെന്ന് മാത്രം."
കന്നാസ്: "അപ്പോൾ നമ്മൾ പത്തുകൊല്ലം ഉണ്ടാക്കിയ ഈ വികസനങ്ങളോ? കൊച്ചി മെട്രോ, വിഴിഞ്ഞം, കണ്ണൂർ എയർപോർട്ട് , കെ റെയിൽ , കെ ഫോൺ , കെ ബാങ്ക് , എന്തിനധികം പറയുന്നു കേരളം വരെ നമ്മളുണ്ടാക്കി... ഇതൊന്നും ജനം കണ്ടില്ലേ?"
കടലാസ്: "ജനം കണ്ടു കന്നാസേ, പക്ഷേ നമ്മൾ അതിന്റെ റിബൺ മുറിക്കാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് അവർക്ക് തോന്നിപ്പോയി. പഴയ സർക്കാർ കുറ്റിയടിച്ചതും പണി തുടങ്ങിയതും അവർ ഓർത്തുവച്ചു. നമ്മൾ വെറും 'ഉദ്ഘാടന മാമാങ്കം' നടത്തിയതാണെന്ന് അവർ ബോധ്യപ്പെട്ടു കാണും." . ആകെയുണ്ടാക്കിയത് ആ മഞ്ഞക്കുറ്റികൾ മാത്രം !!
കന്നാസ്: "എങ്കിൽ പിന്നെ ഈ നാടുനീളെ വച്ച ഫ്ലെക്സ് ബോർഡുകളും ബസ്സിലെ പരസ്യങ്ങളും എന്തിന് വേണ്ടിയായിരുന്നു?"
കടലാസ്: "അതൊക്കെ കൊണ്ട് ആർക്കെങ്കിലും ലാഭമുണ്ടായോ എന്ന് ചോദിച്ചാൽ, ആ പരസ്യ കമ്പനി നടത്തുന്ന നമ്മുടെ ചങ്ങാതിമാരുടെ കടം വീടി എന്ന് പറയാം. അതൊക്കെ ഇല്ലായിരുന്നെങ്കിൽ ഈ നാണക്കേട് കുറച്ചുകൂടി കുറയുമായിരുന്നു. നമ്മൾ തന്നെ നമ്മളെ പുകഴ്ത്തി സെൽഫി എടുത്തതുപോലെയായിപ്പോയി അത്!"
കന്നാസ്: "നമ്മൾ പെൻഷൻ കൊടുത്ത ലക്ഷക്കണക്കിന് തെണ്ടികളുണ്ടല്ലോ ?, അവറ്റകൾക്ക് എന്തേ നന്ദിയില്ലാത്തത്?"
കടലാസ്: "പെൻഷൻ വാങ്ങിയവർക്കും മനസ്സിലായിക്കാണും കന്നാസേ, ഈ പണമൊക്കെ ആകാശത്തുനിന്ന് വീണതല്ലെന്ന്. പ്രളയ ഫണ്ടും വയനാട് ഫണ്ടും രക്തസാക്ഷി ഫണ്ടുമൊക്കെ വകമാറ്റിയ കഥകൾ ജനം വിശ്വസിച്ച മട്ടാണ്. കട്ടമുതൽ കൊണ്ട് ധർമ്മം ചെയ്താൽ പുണ്യം കിട്ടില്ലെന്ന് അവർ പണ്ടേ പഠിച്ചിട്ടുണ്ട്."
കന്നാസ്: "അപ്പോൾ ഈ സർവ്വേ നടത്തിയ ചാനലുകളോ? നമ്മൾ തന്നെ വരും, 99 സീറ്റ് കിട്ടും എന്നൊക്കെ തട്ടിവിട്ട നികേഷും കൂട്ടരും?"
കടലാസ്: "അവന്മാർ ഒറ്റയെണ്ണം സ്വന്തം ജീവിതം രക്ഷപ്പെട്ടവരല്ല, അവരെയൊക്കെ വിശ്വസിച്ച നമ്മളെ പറഞ്ഞാൽ മതിയല്ലോ! കാട്ടിൽ മരം വെട്ടി നടന്നവനും കണ്ട അണ്ടനും അടകോടനും ഒക്കെ വന്ന് ചാനലിലിരുന്ന് വിടുവായത്തം വിളമ്പുമ്പോൾ നമ്മൾ കൈയും കെട്ടി കേട്ടിരുന്നു. അവസാനം അവർ കുളം തോണ്ടിയപ്പോൾ നമ്മുടെ പാർട്ടി മൊത്തം കുളത്തിലായി."
കന്നാസ്: "നമ്മുടെ ലാലേട്ടനും കമൽഹാസനും ഒക്കെ വോട്ട് ചോദിച്ചിട്ടും ഫലമുണ്ടായില്ലേ സഖാവേ?"
കടലാസ്: "എന്ത് ഫലം! കമൽഹാസൻ തന്നെ തമിഴ്നാട്ടിൽ എട്ടുനിലയിൽ പൊട്ടി നിൽക്കുകയല്ലേ. പിന്നെ ലാലേട്ടൻ ബുദ്ധിയുള്ള മനുഷ്യനാ , അങ്ങേർക്ക് പിണറായിയെ നന്നായറിയാം . തോൽക്കുമെന്നും !!
കന്നാസ്: "അപ്പോൾ ഇനിയുള്ള കാലം? ജീവിതം ഇരുണ്ടകാലമാവുമോ ?"
കടലാസ്: (ബാക്കിയുള്ള ചായ ഗ്ലാസ് താഴെ വെച്ച് എഴുന്നേൽക്കുന്നു) "ഇനിയിപ്പോ ഇതിനൊരു പ്രതിക്രിയയേ ഉള്ളൂ കന്നാസേ. ഏറ്റവും നല്ലത് വനവാസം തന്നെയാണ്. അല്ലെങ്കിൽ കാശിയിലേക്കോ ഹിമാലയത്തിലേക്കോ ഒരു ടിക്കറ്റ് എടുക്കാം. നമ്മൾ ചെയ്തു കൂട്ടിയ പാപങ്ങൾക്ക് അവിടെ പോയി വല്ല പ്രായശ്ചിത്തവും ചെയ്യാം. ഇവിടെ നിന്നാൽ ജനം വകവരുത്തും!"
കന്നാസ്: "ശരിയാ സഖാവേ, അടുത്ത വണ്ടിക്ക് നമുക്ക് കാശിക്ക് വിടാം. കൂടെ ആ കട്ടൻ ചായയുടെ ബില്ല് കൂടി കൊടുത്തേക്കാം, അല്ലെങ്കിൽ അതും പാരയാകും!"
ക്ളൈമാക്സ്
കടലാസ്: നമ്മൾ തോറ്റു എന്ന് നമ്മുടെ പൊട്ടന്മാരായ അണികളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും ?
കന്നാസ്: കണക്കുകൾ നിരത്താം, പുലിവാൽ കല്യാണം സിനിമയിൽ സലിം കുമാറും കൊച്ചിൻ ഹനീഫയും ടാക്സി കൂലിയെ കുറിച്ചുള്ള ഒരു കണക്ക് പറച്ചിലുണ്ട് . അതുപോലെ നമ്മുക്ക് ഒരു കണക്ക് ക്യാപ്സ്യൂൾ ആക്കി അവർക്ക് എറിഞ്ഞു കൊടുക്കാം . കൺവിൻസ് ഓർ കൺഫ്യൂസ് !!
കന്നാസും കടലാസും :





