കന്നാസും കടലാസും: ആനവണ്ടി മന്ത്രിയുടെ 'പ്രദർശനവും' അദൃശ്യരായ സാംസ്‌കാരിക സിംഹങ്ങളും!
കന്നാസ്: എടാ കടലാസേ, ഈ പത്തനാപുരത്തെ ആനവണ്ടി മന്ത്രിയുടെ വിശേഷങ്ങൾ കേട്ടോ? ഇപ്പോഴത്തെ ഈ 'വാളകം വെടിവെപ്പിൽ' പഴയ ആവേശം ഒന്നും കാണുന്നില്ലല്ലോ. മന്ത്രിയുടെ പത്നി സ്വന്തം വീട്ടിൽ അനുഭവിക്കുന്ന യാതനകൾ പുറത്തുവന്നിട്ടും നമ്മുടെ നാട്ടിലെ ആ 'അവൾക്കൊപ്പം' ടീംസിനെയൊന്നും ഇപ്പോൾ വഴിയിൽ കാണാനില്ലല്ലോ! അവരൊക്കെ ഇപ്പോൾ ഏത് മാളത്തിലാണ് ഒളിച്ചിരിക്കുന്നത്?
കടലാസ്: അത് നീ പറഞ്ഞത് നേരാ കന്നാസേ. അതിജീവിതമാരെ തീറ്റിപ്പോറ്റുന്നവരും, മൊട്ട അരുണും, ആ കൊള്ള സെറ്റും ഇപ്പോൾ യുദ്ധ തിരക്കിലാണോ എന്ന് തോന്നിപ്പോകും. എകെജി നുണ ഫാക്ടറിയിലെ മേലുദ്യോഗസ്ഥരും, സീസറമ്മയും, അളവുകോലമ്മയും ഒക്കെ ഒരു ചായക്കപ്പിൽ ചുഴലിക്കാറ്റ് ഉണ്ടാക്കാൻ നടക്കുന്നവരായിരുന്നു. പക്ഷേ പത്തനാപുരത്തെ ആ പാവം സ്ത്രീയുടെ കണ്ണീര് കാണാൻ അവരുടെ അളവുകോലിൽ നീളമില്ലാതെ പോയോ?
കന്നാസ്: വീണ മന്ത്രിക്കും ഈ കാര്യത്തിൽ വലിയ മിണ്ടാട്ടമില്ല. ഭാഗ്യലക്ഷ്മി ചേച്ചിയും കൊച്ചിയിലെ കഞ്ചാവ് സിനിമാക്കാരും സ്ത്രീ വിമോചനത്തിന്റെ വലിയ വർത്തമാനങ്ങൾ സിനിമയിൽ വിളമ്പാറുണ്ട്. പക്ഷേ സ്വന്തം മന്ത്രിസഭയിലെ ഒരു അംഗം ഇങ്ങനെയൊക്കെ കാണിക്കുമ്പോൾ അവർക്ക് മാത്രം എന്താ ഒരു പ്രത്യേക മൗനം? ഇവരുടെയൊക്കെ സ്ത്രീ വിമോചനം പാർട്ടി ഓഫീസിന്റെ പടിവാതിൽക്കൽ എത്തുമ്പോൾ നിൽക്കുമോ?
കടലാസ്: നവയുഗനായകരും സാംസ്‌കാരിക നായകളും എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ ഇപ്പോൾ എവിടെയാണാവോ? ആ കവിതക്കള്ളിയും കോട്ടയം മീരയും ബനിയാമനും ഒക്കെ അക്ഷരങ്ങൾ പെറുക്കിക്കൂട്ടി ഇരിക്കുകയാവാം. പാവപ്പെട്ട പത്തനാപുരത്തുകാർ കൺഫ്യൂഷനിലാണ്, കാണുന്നത് സിനിമയാണോ അതോ മന്ത്രിയുടെ ജീവിതമാണോ എന്ന്. പത്തനാപുരം പോലും അമ്പരന്നു പോയിട്ടുണ്ട് ഈ വൈകൃത മനസ്സിന്റെ കഥകൾ കേട്ട്.
കന്നാസ്: സതീദേവിയെ പോലെയുള്ളവർക്ക് ഇങ്ങനെയൊരു സ്ത്രീ പത്തനാപുരത്ത് ഉണ്ടെന്ന കാര്യം അറിയുമോ ആവോ? പിണറായി വിജയൻ എന്ന 'കാരണഭൂതൻ' തമ്പുരാൻ വരെ വിചാരിച്ചാലും ഇനി ഈ ഗണേഷിനെ രക്ഷിക്കാൻ പറ്റില്ലെന്ന് ജനങ്ങൾ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. സ്വന്തം സഹോദരി നേരിട്ട് ചെന്ന് പരാതിപ്പെട്ടിട്ടും പിണറായി ഇയാളെ മന്ത്രിയാക്കിയതിന്റെ ഗുട്ടൻസ് എന്താണെന്ന് ഇപ്പോഴും ആർക്കും പിടികിട്ടിയിട്ടില്ല.
കടലാസ്: പിണറായിക്ക് പേടിയാണ് കന്നാസേ, എന്തോ വലിയ രഹസ്യം ഗണേഷിന്റെ കയ്യിൽ ഉണ്ടെന്ന് നാട്ടിൽ പാട്ടാണ്. അല്ലെങ്കിൽ ഇന്റർനെറ്റിൽ പരാതി കിട്ടിയാൽ നട്ടപ്പാതിരാക്ക് ഹോട്ടൽ റെയ്ഡ് ചെയ്യുന്ന ആഭ്യന്തര വകുപ്പ് ഈ വൈകൃത അസുഖമുള്ള മന്ത്രിയെ ഇങ്ങനെ വഴിയിൽ വിടുമോ? സാധാരണക്കാർക്ക് ഒരു നീതിയും മന്ത്രിമാർക്ക് വേറൊരു നീതിയും എന്നതാണല്ലോ ഈ സർക്കാരിന്റെ ലൈൻ.
കന്നാസ്: ശരിക്കും പറഞ്ഞാൽ പുതുപ്പള്ളി പുണ്യാളൻ സ്വർഗ്ഗത്തിലിരുന്ന് ഇതൊക്കെ കാണുന്നുണ്ടാകും. ആ പുണ്യവാളനെ മാനസികമായി തളർത്തിയ ആനവണ്ടി മന്ത്രിയുടെ തകർച്ചയുടെ കാലഘട്ടം ആരംഭിച്ചു കഴിഞ്ഞു. സ്വന്തം പിതാവിന്റെയും, ഭാര്യ യാമിനിയുടെയും, സാധുവായ ശ്രീവിദ്യയുടെയും കണ്ണീരും ശാപവും ഗണേഷിനെ വേട്ടയാടുക തന്നെ ചെയ്യും. കർമ്മഫലങ്ങളിൽ നിന്നും ആർക്കും ഒളിച്ചോടാൻ കഴിയില്ല.
കടലാസ്: എന്തായാലും കന്നാസേ, പിണറായിയുടെ ആ പഴയ ചായ കപ്പ് ഇപ്പോൾ എവിടെയാണാവോ? അതൊന്ന് കിട്ടിയിരുന്നെങ്കിൽ ആനവണ്ടി മന്ത്രിക്ക് ഒരു ചായ കൊടുക്കാമായിരുന്നു. ഈ ഭരണത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണി അടിക്കാൻ പുണ്യാളൻ തീരുമാനിച്ചു കഴിഞ്ഞു. സിനിമയിലെ വില്ലൻ വേഷങ്ങൾ ജീവിതത്തിൽ ആടിയ മന്ത്രിയെ ഇനി പുണ്യാളൻ വിടില്ല, തീർക്കും!





