കേരളത്തിലെ കോൺഗ്രസ്സ് പാർട്ടി വയനാട്ടിൽ വെച്ച് നടത്തിയ ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ കേട്ടപ്പോൾ ഏറെ സന്തോഷിച്ചത് പാർട്ടിയുടെ അനുയായികളും പാർട്ടിയെ ഇഷ്ടപ്പെടുന്ന അനുഭാവികളും ഈ ഭരണത്തെ വെറുത്ത സാധാരണക്കാരും ആയിരുന്നു . അവർക്ക് എങ്ങനെയെങ്കിലും ഈ ഗതികെട്ട ഭരണത്തെ മാറ്റി നിർത്തുവാൻ അവസരം നോക്കിയിരിക്കുകയാണ് .
എത്രയും പെട്ടെന്ന് തന്നെ ഒരു തിരഞ്ഞെടുപ്പ് നടത്തി വോട്ടുകൾ ചെയ്ത് ഭരണം മാറ്റുക എന്നത് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ അവർ പ്രതീക്ഷിച്ചിരുന്ന കോൺഗ്രസ്സ് പാർട്ടിയിലെ സീറ്റ് വിഭജനം കീറാമുട്ടിയായി മാറി കഴിഞ്ഞിരിക്കുന്നു . അൻപത് ശതമാനം യുവാക്കൾക്കും യുവാക്കൾക്കും സീറ്റുകൾ നൽകും എന്നത് ഇപ്പോൾ പാഴ്‌വാക്കായി മാറിക്കൊണ്ടിരിക്കുന്നു .
ഏറ്റവും ശല്യം ഈ എഴുപതും എഴുപത്തിയഞ്ചും കടന്ന കിളവന്മാരുടേതാണ് . മൂന്നു തവണ എംഎൽഎ - മൂന്നു തവണ എംപി - മന്ത്രിപദം - കെപിസിസി പ്രസിഡണ്ട് ഒക്കെ നേടിയതിന് ശേഷം എംപി സ്ഥാനത്തിൽ ഇരുന്നുകൊണ്ട് എംഎൽഎ ആകുവാനുള്ള അതിമോഹം ചക്രം ചവിട്ടുന്ന ലക്ഷണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത് . ഈ ഒറ്റ തീരുമാനത്തിൽ കൂടെയുണ്ടായിരുന്ന നല്ല അണികളും ഇഷ്ടപ്പെട്ടിരുന്ന കോൺഗ്രസ്സുകാരും കെ സുധാകരനിൽ നിന്നും അകലുന്നതായാണ് കണ്ടു വരുന്നത് .
അദ്ദേഹത്തിന്റെ കൂടെ നടക്കുന്ന രണ്ടോ മൂന്നോ വിവരം കെട്ടവരുടെ തള്ളുകളിൽ മറിഞ്ഞു വീണ സുധാകരന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരെ എകെജി സെന്ററിലെ നുണ ഫാക്ടറിക്കാർ പണം വീശി സ്വാധീനിച്ചു എന്നാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ പറയുന്നത് .
79 വയസ്സായ മുല്ലപ്പള്ളി രാമചന്ദ്രനും ഒട്ടേറെ തവണ ഉന്നത സ്ഥാനങ്ങളിൽ ഇരുന്നയാളാണ് . കേന്ദ്രമന്ത്രിപദവും കെപിസിസി പ്രസിഡണ്ട് പദവിയും കൈകാര്യം ചെയ്ത ആ മനുഷ്യനും ഇത്തവണ എംഎൽഎ ആയാൽ കൊള്ളാമെന്നുണ്ട് . ഒട്ടെറെ തവണ എംഎൽഎയും മന്ത്രിയും കെപിസിസി പ്രസിഡണ്ടും ആയ എംഎം ഹസ്സനും എങ്ങനെയെങ്കിലും ഒരു സീറ്റ് തരപ്പെടുത്തി എംഎൽഎ ആയാൽ കൊള്ളാമെന്ന വ്യോമോഹം തലക്ക് പിടിച്ചു നടക്കുകയാണ് .
ജനഗണമന നേരെ ചൊവ്വേ പാടാൻ അറിയാത്ത പാലോട് രവി പോലത്തെ പാഴ്‌വസ്തുക്കൾ ഇപ്പോൾ ഒരുറച്ച സീറ്റിനായി നെട്ടോട്ടമോടുകയാണ് . എൻ ശക്തനും , വർക്കല കഹാറും , ടി ശരത്ചന്ദ്ര പ്രസാദും , ആർ ചന്ദ്രശേഖറുമൊക്കെ ചെറുപ്പക്കാരായ നേതാക്കളെ പിന്തള്ളിക്കൊണ്ട് ഒറ്റ ലിസ്റ്റിൽ കയറിപറ്റിയിട്ടുണ്ട് .
ഏറ്റവും സങ്കടകരമായ അവസ്ഥ പേയ്‌മെന്റ് സീറ്റുകളാണ് . ചാലക്കുടി എംപി അദ്ദേഹത്തിന്റെ മണ്ഡലത്തിൽ പെട്ട കയ്പമംഗലം സീറ്റ് വാങ്ങിയെടുത്തുകൊണ്ട് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരാളെ അങ്ങോട്ട് കെട്ടിയിറക്കിയിട്ടുണ്ട് . അതും ലിസ്റ്റിൽ ഒറ്റപ്പേരായി മാറ്റിക്കൊണ്ട് ടി എം നാസർ എന്ന കൊടുങ്ങല്ലൂർക്കാരനെ അങ്ങോട്ട് കയറ്റിവിടുമ്പോൾ യുഡിഎഫിന് ജയസാധ്യതയുള്ള ഒരു സീറ്റ് കൂടി നഷ്ടപെടുന്ന അവസ്ഥയാണ് കാണുന്നത് .
ഗ്രൂപ്പ് കളിച്ചുകളിച്ചു കൊടുങ്ങല്ലൂരിലെ കോൺഗ്രസ്സിനെ ഒരു പരുവത്തിലാക്കിയ അത്തരക്കാരെ മാറ്റി നിർത്തിയില്ലെങ്കിൽ തൊട്ടടുത്ത മണ്ഡലങ്ങളിൽ വരെ അതിന്റെ അലയൊലി കാണാവുന്നതേയുള്ളൂ . ഇനിയും തീരുമാനം മാറ്റിയില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് പാർട്ടി അണികൾ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിക്കുന്നുണ്ട് .
മറ്റൊരു പേയ്‌മെന്റ് സീറ്റ് ആരോപണം ഉയർന്നിരിക്കുന്നത് കൊല്ലത്തെ ചടയമംഗലത്ത് നിന്നാണ് . അവിടെ ഇപ്പോഴത്തെ എംഎൽഎ ചിഞ്ചുറാണി ജനങ്ങളിൽ നിന്നും വളരെ അകന്നു എന്ന ആരോപണത്തിൽ ആ സീറ്റ് പിടിച്ചെടുക്കാൻ കഴിയുമെന്ന അവസ്ഥയിൽ പാർട്ടിക്കെതിരായി നിലകൊണ്ട ആർ ചന്ദ്ര ശേഖരനെ പോലെ ഒരു അഴിമതി വീരനെ സ്ഥാനാർത്ഥിയാക്കിയതിനു പിന്നിലും പണമാണ് കാരണമെന്ന് ആരോപണം . അവിടെയൊക്കെ നല്ല ഉശിരുള്ള ചെറുപ്പക്കാർ ഉള്ളപ്പോൾ എന്തിനാണ് ഈ 2021 സീസണിലെ കളികൾ കളിച്ചു പാർട്ടിയെ തോൽപ്പിക്കുന്നത് .
പിന്നെയുള്ള പേയ്‌മെന്റ് സീറ്റ് ആരോപണം ഉയർന്നിരിക്കുന്നത് പത്തനംതിട്ടയിലെ റാന്നി മണ്ഡലത്തിൽ നിന്നുമാണ് . അവിടെ പഴകുളം മധു എന്ന ഒരാൾ സ്വയമേ സ്ഥാനാർത്ഥി നിർണ്ണയം നടത്തിയിരിക്കുകയാണ് . എട്ടുനിലയിൽ പൊട്ടും എന്ന് തന്നെയാണ് അവിടത്തെ വോട്ടർമാർ പറയുന്നത് .
ഭരണം കിട്ടുമെന്നായപ്പോൾ കുറെയെണ്ണം താടിയും മുടിയും മീശയും കറുപ്പ് തേച്ചുകൊണ്ട് ഖദർ ഷർട്ട് കഞ്ഞിയിൽ മുക്കി വടിപോലെയാക്കി ഇറങ്ങിത്തിരിച്ചിരിക്കുന്നു . ഈ സംസ്കാരം ഇപ്പോഴേ അവസാനിപ്പിച്ചില്ലെങ്കിൽ അവിടെയൊക്കെ ആൺകുട്ടികൾ ജയിച്ചുകയറും എന്നത് ഹൈക്കമാൻഡിന് മനസ്സിലായാൽ കാര്യങ്ങൾ നന്നായി നടക്കും . ഇല്ലെങ്കിൽ ഈ കമ്മ്യുണിസ്റ്റുകാരുടെ ആട്ടും തുപ്പുമേറ്റ് വീണ്ടും ഒരു അഞ്ചു കൊല്ലം ജീവിക്കാം .
കഴിഞ്ഞ ത്രിതല പഞ്ചായത്ത് മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അങ്ങോളമിങ്ങോളം ഓരോരോ വൈഷ്‌ണ സുരേഷുമാരെ കോൺഗ്രസ്സ് രംഗത്തിറക്കിയതാണ് അത്യുജ്ജല വിജയം നേടുവാനായത് .
അല്ലാതെ സുധാകരന്റെയോ പാലോട് രവിയുടെയോ തിണ്ണമിടുക്ക് കൊണ്ടല്ല എന്നവർ മനസ്സിലാക്കിയാൽ അവർക്ക് നല്ലത് . മറ്റൊരു കെവി തോമസ് ആകുവാനും എവി ഗോപിനാഥ് ആകുവാനും മാത്രമേ അവർക്ക് വിധിയുണ്ടാവുകയുള്ളൂ .
നിങ്ങൾ നന്നായാൽ നിങ്ങൾക്ക് ത്രിവർണ്ണ പതാക പുതച്ചുകൊണ്ട് അന്ത്യയാത്ര നടത്താമെന്ന ഉപദേശത്തിൽ ദാസനും
പേയ്‌മെന്റ് സീറ്റുകാരെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി പോസ്റ്ററൊട്ടിക്കാൻ മാത്രം വിധിക്കപ്പെട്ട വിജയനും





