മാധ്യമപ്രവർത്തകരുടെ പോരാട്ടവും പുതിയ സർക്കാരിന്റെ ചുമതലയും
കേരളത്തിന്റെ നന്മക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിൽ സത്യസന്ധമായ വാർത്തകൾ മാത്രം പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങളിൽ ആവേശം പടർത്തിയ ചില മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവർത്തകരെയും മലയാളി ഒരിക്കലും മറക്കില്ല . പലവിധ കുത്തിത്തിരുപ്പ് വാർത്തകളും , ഫോബിയ വളർത്തുന്ന വർത്തകൾക്കുമിടയിൽ ആരെയും കൂസാതെ വാർത്തകൾ മലയാളിക്ക് സമ്മാനിച്ച ഈ മാധ്യമ സുഹൃത്തുക്കളെ എത്ര അനുമോദിച്ചാലും മതിയാവില്ല .
പല ചാനലുകൾക്കും കെട്ട് കണക്കിന് പണം പെട്ടികളിൽ കിട്ടിയിട്ടും അതൊന്നും കൂസാതെ അവരവരുടെ നിലപാടുകൾ വളരെ കിറു കൃത്യമായി ജനങ്ങളിലെത്തിച്ച ചുരുക്കം ചില അവതാരകരും റിപ്പോർട്ടർമാരും മലയാളിയുടെ ഖ്യാതി വാനോളം ഉയർത്തിയിരുന്നു . അവരെയൊന്നും പിണക്കാതെ നോക്കേണ്ടത് പുതിയ സർക്കാരിന്റെ ചുമതല കൂടിയാണ് .
ഏഷ്യാനെറ്റ് ന്യൂസും നിലപാടുകളിലെ വിട്ടുവീഴ്ചയില്ലായ്മയും
ഇക്കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് 'നേരോടെ നിർഭയം നിരന്തരം ' അനുദിനം വളരുന്ന ആത്മബന്ധത്തോടെ നമ്മിൽ എത്തുന്ന ഏഷ്യാനെറ്റ് തന്നെയാണ് . അവരുടെ മാനേജ്‌മെന്റിന്റെ രാഷ്ട്രീയ വകവെക്കാതെ മലയാളിക്ക് വിശ്വസിക്കുവാൻ പറ്റാവുന്ന വാർത്തകൾ മാത്രമാണ് ഈ തിരഞ്ഞെടുപ്പിന്റെ ആറു മാസക്കാലം അവർ അവതരിപ്പിച്ചുകൊണ്ടിരുന്നത് . ഉണ്ണി ബാലകൃഷ്ണൻ തന്നെ വ്യക്തിത്വം പണയം വെക്കാതെ വീണ്ടും കേരളത്തിന്റെ കണ്ണിലുണ്ണിയായി .
വിനുവും , പി ജി സുരേഷ്കുമാറും , സിന്ധു സൂര്യകുമാറും അവരവരുടെ വ്യക്തിത്വം കാത്തു സൂക്ഷിച്ചപ്പോൾ ചിലരൊക്കെ അതിൽ നിന്നൊക്കെ വ്യതിചലിക്കുവാൻ ശ്രമിച്ചിരുന്നു . മന്ത്രി ജലീലിനെ അൽപ്പൻ എന്ന് വിശേഷണം ചെയ്ത വിനു ഇത്തവണ മാത്യു കുഴനാടന് ഏൽപ്പിച്ച പ്രഹരം ചെറുതൊന്നുമല്ല . പണം കൈപ്പറ്റി വാർത്തകൾ ഇറക്കുന്നു എന്ന് പറഞ്ഞവർക്ക് സിന്ധു സൂര്യകുമാറും ചുട്ട മറുപടി കൊടുക്കാൻ മറന്നില്ല . കേരളത്തിൽ ഇസ്ലാമോഫോബിയ വളർത്തുവാൻ ചില തത്പര കക്ഷികൾ ശ്രമിക്കുന്നു എന്ന് സുരേഷ്കുമാറും വെട്ടിത്തുറന്നു പറഞ്ഞു .
മീഡിയ വൺ: വിമർശനങ്ങൾക്കിടയിലെ സൂക്ഷ്മതയും നേരും
വളരെ ക്ലേശത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന മീഡിയ വൺ ചാനൽ അവരുടെ നേരും നന്മയും ഈ തിരഞ്ഞെടുപ്പ് വേളയിൽ പ്രകടിപ്പിച്ചു ഒട്ടേറെ വിമർശനങ്ങൾ സമൂഹത്തിൽ നിന്നും നേരിടുന്നുണ്ടെങ്കിലും ഈ ഒരു ആറു മാസക്കാലം അവരുടെ എഡിറ്റോറിയൽ വളരെ സൂക്ഷ്മതയോടെ മാത്രമാണ് വാർത്തകൾ കൈകാര്യം ചെയ്തിരുന്നത് .
പ്രമോദ് രാമനും , ജിമ്മി ജെയിംസും വളരെ അച്ചടക്കത്തോടെ കാര്യങ്ങൾ സംസാരിച്ചപ്പോൾ അവരുടെ റിപ്പോർട്ടർമാരും ആവേശത്തിലായിരുന്നു . പാലക്കാട്ടെ വോട്ടിന് പണം കൈകാര്യം ചെയ്യുവാൻ കാണിച്ച മിടുക്കും ജനാധിപത്യത്തിന് ഏറെ സന്തോഷകരമായ വാർത്തയായിരുന്നു . മീഡിയ വൺ എന്ന ചാനലായതുകൊണ്ട് ഒട്ടേറെ വിമർശനങ്ങൾ നേരിടുന്ന പ്രസ്താവനകൾ അവതരിപ്പിച്ചുവെങ്കിലും ന്യായത്തിന് വേണ്ടി അവർ നിലകൊണ്ടിരുന്നു എന്നത് പറയാതെ വയ്യ .
മനോരമ ടി വി: തന്മയത്വത്തോടെയുള്ള തിരഞ്ഞെടുപ്പ് അവലോകനങ്ങൾ
നേരിൽ കാണാം എന്ന ആത്മവിശ്വാസത്തോടെ മനോരമ ടി വി വളരെ തന്മയത്വത്തോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് . അവരുടെ തിരഞ്ഞെടുപ്പ് അവലോകനങ്ങൾ വളരെ സൂക്ഷ്മതയോടെയാണ് ജോണി ലൂക്കോസ് അവതരിപ്പിച്ചുകൊണ്ടിരുന്നത് . സർവേ ഫലങ്ങളും എക്സിറ്റ്പോളുകളും ആരെയും വേദനിപ്പിക്കാതെ അവർ ജനങ്ങളിൽ എത്തിച്ചപ്പോൾ എക്സിറ്റ് പോളിൽ റോമിയും എല്ലാം പറയാതെ പറയുന്നുണ്ടായിരുന്നു .
ഏറെ പ്രശംസ പിടിച്ചു പറ്റിയത് ഷാനി പ്രഭാകറിന്റെ ചങ്കൂറ്റത്തിനായിരുന്നു . ആരെയും കൂസാതെ , ആരെയും വകവെക്കാതെ ഷാനി കാര്യങ്ങൾ വെട്ടി തുറന്നു പറഞ്ഞപ്പോൾ നിഷ പുരുഷോത്തമൻ ഗൗരവമായ ഭാഷയിൽ കാര്യങ്ങൾ അവതരിപ്പിച്ചു . അയ്യപ്പദാസ് കേരളത്തിന്റെ സ്വന്തം അവതാരകനായി മാറുകയായിരുന്നു .
24 ന്യൂസ്: സ്വതസിദ്ധമായ ശൈലിയും ഇൻട്രോകളുടെ ആവേശവും
വാർത്തകളിൽ ഇനി 24 മണിക്കൂർ എന്ന ആപ്തവാക്യത്തോടെ മുന്നേറിയ 24 ന്യൂസ് അവരുടെ ക്ലേശങ്ങൾ ജനങ്ങളെ കാണിക്കാതെ സ്വതസിദ്ധമായ ശൈലിയിൽ ശ്രീകണ്ഠൻ നായർ ആവേശം പടർത്തിയപ്പോൾ ഹാഷ്മി ഒരു സെവൻസ് ഫുട്‍ബോൾ കളിപോലെ അതങ്ങ് ഏറ്റെടുത്തു . വാർത്തയ്ക്ക് മുൻപേയുള്ള ഹാഷ്മിയുടെ ഇൻട്രോ അവതരണം കേരളത്തിൽ അങ്ങോളമിങ്ങോളം ഷെയർ ചെയ്യപ്പെട്ടു .
പതിവ് സുഖിപ്പിക്കൽ വാർത്തകൾ മാറ്റിവെച്ചുകൊണ്ട് ഇത്തവണ അവർ ജീവന്മരണ പോരാട്ടം നടത്തിയിരുന്നു . മറ്റുള്ള അവതാരകർ ഇവരോടൊപ്പം ചേർന്ന് നിന്ന് പ്രവർത്തിച്ചപ്പോൾ തിരഞ്ഞെടുപ്പ് അവലോകനങ്ങളിൽ കുറച്ചെങ്കിലും മാന്യത പുലർത്തുവാൻ അവരൊക്കെ ശ്രമിച്ചിരുന്നു .
മാതൃഭൂമിയും ന്യൂസ് 18 ചാനലും: നിലവാരത്തകർച്ചയെക്കുറിച്ചുള്ള സംശയങ്ങൾ
സത്യം സമത്വം സ്വാതന്ത്ര്യം എന്ന തലക്കെട്ടുകളോടെ നടത്തിവരുന്ന മാതൃഭൂമി ചാനൽ കേവലം ഒരു നാലാം കിട ചാനൽ നിലവാരത്തിലേക്ക് കൂപ്പുകുത്തിയതിന്റെ പിന്നിൽ വാർത്ത അവതാരകരാണോ , അതോ മാനേജ്മെന്റാണോ പ്രശ്നക്കാർ എന്നതാണ് ഇപ്പോൾ സംശയം . എന്തിനാണ് മാധ്യമങ്ങൾ ഒക്കെ ഇത്രക്കും തരം താഴുന്നത് എന്നത് ഒരു ചോദ്യചിഹ്നമായി മാറുന്നു . അവരുടെ സർവേ ഫലങ്ങൾ ആസ്വദിച്ച ജനങ്ങൾ ഇപ്പോൾ അവരുടെ വാർത്തകൾ കേൾക്കുമ്പോൾ നേർ വിപരീതമായി ചിന്തിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല .
മുകേഷ് അംബാനിയുടെ അനുഗ്രഹാശ്ശിസ്സുകളോടെ പ്രവർത്തിക്കുന്ന ന്യൂസ് 18 ചാനൽ ചത്തതിനൊക്കുമേ ജീവിച്ചിരിപ്പിലും എന്ന മനസികാവസ്ഥയിലാണ് ചാനൽ വാർത്തകൾ പടച്ചുവിട്ടിരുന്നത് . അധികമാരും ചാനൽ കാണാത്തതുകൊണ്ട് അവതാരകർക്കും വേണെമെങ്കിൽ ആശ്വസിക്കാം .
റിപ്പോർട്ടർ ടി വി: വിമർശനങ്ങളും സ്മൃതി പരുത്തിക്കാടിന്റെ നിലപാടുകളും
നീതിക്കുവേണ്ടിയുള്ള പോരാട്ടം എന്ന തലക്കെട്ടിൽ പ്രവർത്തിക്കുന്ന റിപ്പോർട്ടർ എന്ന മാഫിയ ചാനൽ , നീതി എന്നത് ഒരു സ്ത്രീയുടെ പേരാണ് എന്നാണ് കരുതിയിരിക്കുന്നത് . അനീതി മാത്രം വെച്ചുവിളമ്പുന്ന ചാനലിന്റെ ഘടന തന്നെ അനീതിയിലാണ് . മുതലാളിമാർ ഒന്നടങ്കം അനീതിയാൽ തഴച്ചുവളരുന്നവരാണ് . കേസുകളുടെ ഭാണ്ഡക്കെട്ടുകളുമായി ദിവസങ്ങൾ തള്ളിനീക്കുന്നവർ .
ഏറ്റവും പ്രഹസനമായി മാറിയത് ഡോക്ടർ അരുൺകുമാർ എന്ന മൊട്ട അരുണാണ് . എങ്ങനെ ഈ മനുഷ്യൻ ഒക്കെ ജനങ്ങളെ നേരിടുന്നത് എന്നത് ചിന്തിക്കാൻ വയ്യ . സ്മൃതി പരുത്തിക്കാട് പോലുള്ളവർ എന്തിനാണ് ഇവരുടെയൊക്കെ ശമ്പളം പറ്റി ജീവിക്കുന്നത് എന്നതാണ് ഏറെ വിഷമമുണ്ടാക്കുന്നത് . സ്മൃതി ശരിക്കും ശക്തമായ നിലപാടുകളുള്ള ഒരു ധീര വനിതയാണ് . എത്രയും പെട്ടെന്ന് തടി തപ്പിയാൽ അവർക്ക് അത്രയും നല്ലത് !!
ബിഗ് ടി വി: തിരഞ്ഞെടുപ്പ് അവലോകനത്തിലെ വീഴ്ചകൾ
ഏറ്റവും വിഷമകരമായി മാറിയത് ഭയമില്ലാതെ പക്ഷഭേദമില്ലാതെ കേരളത്തിലേക്ക് പാഞ്ഞെത്തിയ ബിഗ് ടിവി യുടെ ശൈലികൾ ഓർത്തിട്ടായിരുന്നു . എന്തിനാണ് ഇവരൊക്കെ ഇങ്ങനെ ചാനൽ തുടങ്ങിയത് എന്നതാണ് ദുഖകരം . തെലങ്കാനയിലെ വിജയ് വെണ്ണത്തിന്റെ പണം ആണെങ്കിലും പണം എന്നത് പണം തന്നെയല്ലേ . ആറ്റിൽ കളഞ്ഞാലും അളന്നു കളയണമെന്ന് പഴമൊഴിയുണ്ട് . അനിൽ അയിരൂർ ഒരു നല്ല വ്യക്തിയാണ് , ലേശം കിറിയേറ്റിവിറ്റി ഉണ്ടെന്നത് ഒഴിച്ചാൽ ഒരു നല്ല സംഘാടകനല്ല എന്നത് ഉറപ്പിച്ചു .
സുജയ്യ പാർവതിയുടെ മേക്കപ്പ് പോലെ തന്നെ എല്ലാം ഒലിച്ചുപോയ ഒരു തിരഞ്ഞെടുപ്പ് അവലോകനമാണ് നമ്മൾ കണ്ടത് . വേണുവും കൂടെയുള്ളവരുമൊക്കെ എന്തിനാണ് ഇങ്ങനെയൊക്കെ ജീവിതം പന്താടുന്നത് എന്ന് തോന്നിപ്പോയി . ലക്ഷ്മി പത്മക്ക് വ്യക്തമായ നിലപാടുകൾ ഉണ്ടായിരുന്നതുകൊണ്ട് അവരെ കുറ്റം പറയുവാനാവില്ല . എന്തൊക്കെ അനാവശ്യങ്ങളാണ് ഈ ചാനൽ ജനങ്ങളിൽ എത്തിക്കുവാൻ ശ്രമിച്ചത് . ഭാഗ്യത്തിന് ആരും കാണാത്തതുകൊണ്ട് തെറി കമന്റുകൾ വളരെ കുറവായിരുന്നു എന്നതിൽ ആശ്വസിക്കാം .
നാലാം നിര ചാനലുകളുടെ ഭാവിയും മാനേജ്‌മെന്റ് പക്വതയും
ജയ്‌ഹിന്ദ് , ജനം , കൈരളി , കൗമുദി , അമൃത , ജീവൻ മുതലായ ചാനലുകാർ ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെയായിരുന്നു . അവർക്ക് തന്നെ അറിയില്ലായിരുന്നു അവർ ആർക്കുവേണ്ടിയാണ് ഈ വാർത്തകളൊക്കെ പടച്ചുവിട്ടിരുന്നത് എന്നത് . കുറച്ചുകൂടി പക്വതയോടെ മാനേജ്‌മെന്റുകൾ കാര്യങ്ങൾ തീരുമാനിച്ചാൽ നന്നാക്കിയെടുത്തുക്കാവുന്ന ചാനലുകളാണ് ഇവയൊക്കെ .
ഒന്നാം നിരയിൽ എത്തിയില്ലെങ്കിലും ഇങ്ങനെ ഒരു പരിതാപകരമായ അവസ്ഥയിൽ നിന്നും അവർക്ക് കരകയറാവുന്ന അവസ്ഥകളെ ഉള്ളൂ . പല പ്രത്യേക വാർത്തകൾക്കും മലയാളത്തിൽ ഇപ്പോഴും സ്‌പേസ് ഉണ്ട് എന്നത് മനസ്സിലാക്കിക്കൊണ്ട് ഇവരൊക്കെ മുന്നോട്ട് വന്നാൽ കുറച്ചെങ്കിലും ആളുകൾ ഈ ചാനലുകളും ചിലപ്പോൾ കണ്ടേക്കാം .
മാറ്റത്തിന്റെ ആഹ്വാനവും മാധ്യമ സുഹൃത്തുക്കൾക്കുള്ള ആശംസകളും
നേര് , നന്മ , നീതി എന്നൊക്കെ വാതോരാതെ വിളിച്ചു കൂവുന്നുണ്ടെങ്കിലും ആർക്കും അത് പ്രയോഗികമാക്കുവാൻ സാധിക്കുന്നില്ല !! മാറ്റുവിൻ ചട്ടങ്ങളെ !!
ഉണ്ണിക്കും സുരേഷിനും വിനുവിനും സിന്ധുവിനും ഷാനിക്കും ഹാഷ്മിക്കും സ്‌മൃതിക്കും ഭാവുകങ്ങളോടെ ദാസനും
ഏഷ്യാനെറ്റിനും , മീഡിയ വണ്ണിനും , മനോരമയ്ക്കും 24 നും ഒപ്പം നിന്നുകൊണ്ട് വിജയനും
Media Personnel's Struggle and the Responsibility of the New Government
The people of Kerala will never forget certain media organizations and journalists who spread enthusiasm among the public by broadcasting only honest news in this struggle for the welfare of Kerala. No matter how much we commend these media friends who presented news to Keralites without fearing anyone amidst various manipulative and phobia-inciting news, it wouldn't be enough. Even though several channels received boxes full of money, a few anchors and reporters who raised the prestige of Keralites to the skies conveyed their stances very precisely to the people without paying heed to any of it. It is also the responsibility of the new government to ensure they do not displease them.
Asianet News and the Uncompromising Stance
Asianet, which reaches us daily with an ever-growing bond under the tagline 'Nerode Nirbhayam Nirantharam' (With Truth, Fearless, Continuous), stands at the absolute forefront in this regard. Regardless of their management's politics, they were presenting only news that Keralites could trust during the six months of this election. Unni Balakrishnan once again became the darling of Kerala without mortgaging his individuality. While Vinu, P.G. Suresh Kumar, and Sindhu Sooryakumar preserved their individuality, some others tried to deviate from it. Vinu, who once described Minister Jaleel as petty, dealt a significant blow to Mathew Kuzhalnadan this time. Sindhu Sooryakumar also did not forget to give a fitting reply to those who claimed they release news after accepting money. Suresh Kumar openly stated that certain interested parties are trying to foster Islamophobia in Kerala.
MediaOne: Precision and Truth Amidst Criticisms
MediaOne channel, which is moving forward with great hardship, demonstrated its truth and goodness during this election season. Although facing a lot of criticism from society, their editorial team handled the news with utmost care during these past six months. While Pramod Raman and Jimmy James spoke about matters with great discipline, their reporters were also in high spirits. The cleverness shown in handling the cash-for-votes issue in Palakkad was highly heartening news for democracy. Even though they presented statements that faced a lot of criticism because they are MediaOne channel, it must be said that they stood for justice.
Manorama News: Election Analysis with Finesse
With the confidence of 'Neral Kanam' (See it through Truth), Manorama TV handled things with great finesse. Johny Lukose presented their election analyses with utmost care. While they delivered survey results and exit polls to the people without hurting anyone, Romi was saying everything without explicitly saying it in the exit poll. Shani Prabhakar's courage garnered immense praise. While Shani spoke things openly without fearing or yielding to anyone, Nisha Purushothaman presented matters in a serious tone. Ayyappadas was becoming Kerala's very own anchor.
24 News: Natural Style and the Hype of Intros
Advancing with the motto 'News in 24 Hours Now', 24 News spread enthusiasm through Sreekandan Nair in his natural style without showing their hardships to the public, while Hashmi took it up like a Sevens football match. Hashmi's intro presentation before the news was shared far and wide across Kerala. Setting aside the usual pleasing news, they fought a life-and-death battle this time. As other anchors joined and worked alongside them, they all tried to maintain at least some decency in the election analyses.
Mathrubhumi and News18 Channels: Suspicions of Decline in Quality
It is now a doubt whether the news anchors or the management are the problematic ones behind the Mathrubhumi channel—which operates under the headlines Truth, Equality, Freedom—plummeting to a mere fourth-rate channel standard. Why all media are degrading to such an extent remains a question mark. One should not be surprised if the public, who enjoyed their survey results, now think the exact opposite when listening to their news. News18 channel, which operates with the blessings of Mukesh Ambani, was churning out channel news in a state of mind resembling 'more dead than alive.' Since not many people watch the channel, the anchors can at least console themselves.
Reporter TV: Criticisms and Smrithi Paruthikad's Stances
The mafia channel named Reporter, which operates under the headline 'Struggle for Justice', seems to think that 'Justice' (Neethi) is just a woman's name. The very structure of the channel, which serves nothing but injustice, is built on injustice. The owners altogether are those who thrive on injustice. They are people dragging their days along with bundles of lawsuits. The biggest farce turned out to be Doctor Arun Kumar, the bald Arun. It is hard to think how these kinds of humans face the public. It causes great distress as to why people like Smrithi Paruthikad live by accepting salaries from them. Smrithi is truly a brave woman with strong convictions. The sooner she escapes from there, the better it is for her!!
Big TV: Failures in Election Analysis
It was most distressing to think about the styles of Big TV, which rushed into Kerala claiming to be fearless and impartial. It is sad why these people even started a channel like this. Even if it is the money of Vijay Vennam from Telangana, money is money, isn't it? There is an old saying that even if you throw it in the river, you should measure it before throwing. Anil Ayroor is a good person; except for having a bit of creativity, it is certain that he is not a good organizer. What we saw was an election analysis where everything washed away, just like Sujaya Parvathi's makeup. It made one feel why Venu and those with him are gambling with life like this. Since Lakshmi Padma had clear stances, she cannot be blamed. What unnecessary things this channel tried to deliver to the people! Fortunately, since nobody watches it, we can take consolation in the fact that abusive comments were very few.
The Future of Second-Tier Channels and Management Maturity
Channels like Jaihind, Janam, Kairali, Kaumudy, Amrita, and Jeevan were like a boiling sambar meant for someone else. They themselves did not know for whom they were churning out these news stories. These are channels that can be improved if the managements decide things with a little more maturity. Even if they do not reach the front row, they can easily recover from such a pathetic state. Understanding that there is still space in Malayalam for many niche news segments, if they come forward, people might occasionally watch these channels too.
Call for Change and Wishes to Media Friends
Though they loudly proclaim truth, goodness, and justice until their voices go hoarse, nobody is able to practice it!! Change the rules!!
Best wishes to Unni Balakrishnan, Vinu, Sindhu, Shani, Hashmi, and Smrithi, standing along with Asianet, MediaOne, Manorama, and 24.
#KeralaMedia #MediaAnalysis #KeralaElections #JournalismEthics #MalayalamNews #AsianetNews #MediaOne #ManoramaNews #24News #Mathrubhumi #News18Kerala #ReporterTV #BigTV #MediaCritique #IndianMedia #TelevisionJournalism #NewsAnchors #PoliticalStance #MediaReform #PressFreedom





