ചാനൽ മുറികളിലെ 'കൂലിപ്പടയാളികൾ': വാർത്താമൂല്യങ്ങൾ വിൽക്കുന്ന കമ്പോളമായി മാറിയ കേരളത്തിലെ മാധ്യമരംഗം!

വാർത്തകൾ ജനങ്ങളിലെത്തിക്കുക എന്ന പ്രാഥമിക ദൗത്യം മറന്ന്, നിക്ഷിപ്ത താല്പര്യങ്ങൾക്കും റേറ്റിംഗിനും വേണ്ടി എന്ത് നീചവൃത്തിയും ചെയ്യാൻ മടിക്കാത്ത ഒരു വിഭാഗമായി കേരളത്തിലെ ദൃശ്യമാധ്യമപ്രവർത്തകർ അധഃപതിച്ചിരിക്കുന്നു. കഴിഞ്ഞ കുറച്ചു കാലയളവിലുണ്ടായ സംഭവങ്ങൾ മാത്രം മതി ഇവരുടെ തനിനിറം പുറത്തുകൊണ്ടുവരാൻ.

ബ്രേക്കിംഗ് വാർത്തകളോ… വിശ്വാസ്യതയുടെ പ്രതിസന്ധിയോ?

റിപ്പോർട്ടർ ഇന്നലെ അവതരിപ്പിച്ച പതിമൂന്ന് “ബ്രേക്കിംഗ്” വാർത്തകൾ ഒരുമിച്ച് പരിശോധിക്കുമ്പോൾ, അത് ഒരു ക്രമബദ്ധമായ രാഷ്ട്രീയ റിപ്പോർട്ടിംഗ് ആയി കാണാനാകാത്ത അവസ്ഥയാണ് വ്യക്തമായി തോന്നുന്നത്: “സുധാകരന് സീറ്റ് ഇല്ല”, “കൈ വിടുന്നു”, “ബിജെപിയിലേക്ക്”, “സ്വന്തം പാർട്ടി”, “ചെന്നിത്തല ഇടപെടൽ”, “കോൺഗ്രസ് പ്രതിസന്ധി”, “ഗുഡ് ബൈ”, “അനുയായികളുടെ കൂട്ടരാജി”, “ബിജെപി നേതാക്കളുമായി ചർച്ച”, “സ്വതന്ത്ര സ്ഥാനാർത്ഥിത്വം”, “NDAയിൽ പുതിയ പാർട്ടി”, “ഹൈകമാൻഡ് മുട്ട് മടക്കി”, ഒടുവിൽ “സുധാകരൻ സ്ഥാനാർത്ഥി” — ഈ രീതിയിൽ പരസ്പരം വിരുദ്ധമായ വിവരങ്ങൾ തുടർച്ചയായി പുറത്തുവന്നപ്പോൾ, അത് രാഷ്ട്രീയ യാഥാർത്ഥ്യത്തെ വ്യക്തമാക്കുന്നതിലുപരി ഒരു ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രവണതയെയാണ് സൂചിപ്പിക്കുന്നത്. നോബിൾ മാരിക്കാരൻ ഉൾപ്പെടെയുള്ളവരുടെ പേരുകൾ അനാവശ്യമായി വലിച്ചിഴയ്ക്കുന്നു. കൃത്യതയും ഉത്തരവാദിത്വവും. ഇല്ലെങ്കിൽ “ബ്രേക്കിംഗ് ന്യൂസ്” എന്നത് ഒരു വിവരമല്ല, മറിച്ച് വിശ്വാസ്യത നഷ്ടപ്പെടുന്ന ഒരു പ്രവണതയായി മാറികഴിഞ്ഞിരിക്കുന്നു.

പുതിയ കുപ്പായങ്ങളും പൊളിഞ്ഞുവീഴുന്ന മേക്കപ്പുകളും

പഴയ ചാനലുകളെപ്പോലെയാവില്ല തങ്ങൾ എന്ന് വീമ്പിളക്കി പുതിയ ചില ചാനലുകളും കേരളത്തിൽ പിറവിയെടുത്തു. എന്നാൽ അവരുടെയൊക്കെ 'നിഷ്പക്ഷ' മേക്കപ്പുകൾ ഓരോന്നായി പൊളിഞ്ഞുവീഴുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇത്തരം തരംതാഴ്ന്ന കളികൾ കളിച്ച് ജനവിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ട 'റിപ്പബ്ലിക്' പോലുള്ള ചാനലുകൾ ഇന്ന് ഒരു ഗതിയും പരഗതിയും ഇല്ലാതെ സ്വഭാവം മാറ്റിക്കൊണ്ടിരിക്കുകയാണ്. ലോകത്ത് ഇത്ര വലിയ യുദ്ധങ്ങളും പ്രതിസന്ധികളും നടക്കുമ്പോൾ പോലും ആരും സി.എൻ.എൻ നോ ബി.ബി.സി യോ സ്റ്റാറോ തിരിഞ്ഞുനോക്കാത്തതിന്റെ കാരണമെന്താണെന്ന് ഈ ചാനൽ മുതലാളിമാർ തിരിച്ചറിഞ്ഞാൽ നന്നായിരുന്നു. വിശ്വാസ്യതയാണ് മാധ്യമപ്രവർത്തനത്തിന്റെ അടിത്തറയെന്ന് ഇവർ എന്ന് പഠിക്കാനാണ്?

വയനാട്ടിലെ റേറ്റിംഗും പയ്യന്നൂരിലെ മൗനവും

വയനാട്ടിലെ ചൂരൽമല ദുരന്തത്തിൽ മരണസംഖ്യ ഒരു തിരഞ്ഞെടുപ്പ് ഭൂരിപക്ഷം പോലെ അവതരിപ്പിച്ചപ്പോഴാണ് ഇവരുടെ ക്രൂരത നാം കണ്ടത്. കൂടാതെ ഗൾഫ് യുദ്ധത്തിന്റെ കമന്ററിയും .എന്നാൽ, അമ്പലപ്പുഴയിലും പയ്യന്നൂരിലും തളിപ്പറമ്പിലും പാർട്ടി വിട്ട കറപുരളാത്ത ഒറിജിനൽ നേതാക്കളെക്കുറിച്ച് മിണ്ടാൻ ഇവരുടെ അണ്ണാക്കിൽ പിണ്ണാക്ക് ആയിരുന്നു. കിഫ്ബിയുടെ ഫണ്ട് ഒട്ടുമുക്കാലും ചാനലുകാർക്ക് പരസ്യമായും രഹസ്യമായും നൽകുമ്പോൾ, അവർക്ക് ഉണ്ണുന്ന ചോറിനോടുള്ള നന്ദി കാണിക്കേണ്ടത് ബാധ്യതയായി മാറിയിരിക്കുന്നു.

ഉമ്മൻചാണ്ടിയെ വേട്ടയാടിയ സിഡി രാഷ്ട്രീയവും ഇന്നത്തെ 'വേട്ടക്കാരും'

ഇത്രത്തോളം അധഃപതിച്ച ഒരു വിഭാഗമാണോ ഇവരെന്ന് തോന്നിപ്പോയത് ഉമ്മൻചാണ്ടിയുടെ സിഡി അന്വേഷിച്ചുകൊണ്ട് കോയമ്പത്തൂരിലേക്ക് വണ്ടി കയറിയ ചാനൽ പടയെ കണ്ടപ്പോഴാണ്. ശ്രീധരൻ നായർ എന്ന സ്ത്രീലമ്പടനെ വിളിച്ചുവരുത്തി ഇന്റർവ്യൂ ചെയ്തും, ഒരു കത്ത് എഴുതിക്കൊടുത്തും ഉമ്മൻചാണ്ടിയെ പാതിരാത്രിയിൽ രാജിവെപ്പിക്കാൻ നോക്കിയ മാധ്യമ 'ഊളത്തരം' കേരളം കണ്ടതാണ്. ഇപ്പോൾ കെ. സുധാകരൻ വിഷയത്തിലും ഇവർ വേട്ടപ്പട്ടികളെപ്പോലെ വാർത്തകൾ പടച്ചുവിടുന്നു. എന്തൊക്കെയാണ് തങ്ങൾ പടച്ചുവിടുന്നത് എന്ന് അവർക്ക് തന്നെ തിരിച്ചറിവില്ലാത്ത അവസ്ഥയാണിത്.

ഉമ്മൻചാണ്ടിയുടെ ആദർശവും ഇന്നത്തെ ഗതികേടും

എല്ലാറ്റിനും കാരണക്കാരൻ ഉമ്മൻചാണ്ടി തന്നെയാണ്. പത്തിനു മുകളിൽ തട്ടിപ്പ് കേസുകളിൽ പ്രതിയായിരുന്ന നികേഷിനെ അറസ്റ്റ് ചെയ്യാതെ മടിയിൽ എടുത്തു വെച്ചതിന് അദ്ദേഹം കുറ്റക്കാരനാണ്. "അച്ഛൻ എന്റെ സ്നേഹിതനായിരുന്നു" എന്ന ഉമ്മൻചാണ്ടിയുടെ ആ പഴയ സൗഹൃദം ഇന്ന് യുഡിഎഫ് നേതാക്കൾക്ക് വലിയൊരു ശല്യമായി മാറിയിരിക്കുന്നു. അന്നത്തെ ആഭ്യന്തര മന്ത്രിയും ഇതിൽ കുറ്റക്കാരനാണ്. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ ഈ ഗതികേട് അനുഭവിക്കേണ്ടി വരുമെന്ന് ഇനിയെങ്കിലും ഭരണത്തിൽ എത്തുമ്പോൾ നേതൃത്വം മനസ്സിലാക്കണം.

ചാരക്കേസും സഹപ്രവർത്തകരെ തള്ളിപ്പറയുന്ന മാധ്യമപ്പടയും

കെ. കരുണാകരന്റെ പേരിലുയർന്ന ചാരക്കേസ് അന്ന് വഷളാക്കിയ ഒരാളായിരുന്നു ഒരു ചാനൽ തുടങ്ങിയ അന്നുതന്നെ പൂച്ചക്കുട്ടി വിവാദം കേരളത്തെ അറിയിച്ചത്. ഐടി ക്രിമിനൽ ആക്ട് പ്രകാരം ഇയാളെ അറസ്റ്റ് ചെയ്തപ്പോൾ ഇപ്പറയുന്ന ഒരുത്തനും തിരിഞ്ഞുനോക്കിയില്ല. ഇന്ത്യാവിഷനിലെ റിപ്പോർട്ടറെ കാണാതായിട്ട് വർഷം ഇരുപത് കഴിഞ്ഞു. സോണി ഭട്ടതിരിപ്പാടിനെ കുറിച്ച് ഒരു വാർത്ത പ്രസിദ്ധീകരിക്കാൻ പോലും ഇവർക്കായില്ല. ചങ്കൂറ്റമുണ്ടായിരുന്ന എസ്.വി. പ്രദീപിനെ കാരക്കമണ്ഡപത്ത് വെച്ച് ആരോ വണ്ടിയിടിച്ചു കൊന്നിട്ടും ഒരു ചാനലുകാരനും മിണ്ടിയിട്ടില്ല. പാവം ബഷീറിനെ കാറിടിച്ചു കൊന്നതും ആരും ഗൗരവമായി ചോദ്യം ചെയ്തില്ല. അവർക്ക് വേണ്ടത് പണം മാത്രമാണ്, കൂടെ ബാർക്ക് റേറ്റിംഗും.

പാച്ചുവും കോവാലനും :