അരമന രഹസ്യങ്ങൾ അങ്ങാടിപ്പാട്ടാകുന്നു: ഭരണിപ്പാട്ടിന്റെ നാട്ടിലെ എംഎൽഎയുടെ 'മതിൽചാട്ടവും' രാഷ്ട്രീയ അധഃപതനവും

ഭരണിപ്പാട്ടിന്റെ നാട്ടിലെ വോട്ടു മറിക്കലും രാഷ്ട്രീയ ഒത്തുതീർപ്പുകളും ജനങ്ങൾക്ക് പുതിയ അറിവല്ല. എന്നാൽ രാഷ്ട്രീയ ധാർമ്മികതയുടെയും കുടുംബ മൂല്യങ്ങളുടെയും സകല അതിർവരമ്പുകളും ലംഘിച്ചുകൊണ്ട് ഒരു ജനപ്രതിനിധി നടത്തിയ ലീലാവിലാസങ്ങൾ ഇപ്പോൾ അണപൊട്ടി പുറത്തുവരികയാണ്. എംഎൽഎയുടെ മരിച്ചുപോയ അച്ഛനെയും ദുഃഖിതയായ അമ്മയെയും ഓർത്ത് നാളിതുവരെ നാട്ടുകാർ കാത്തുസൂക്ഷിച്ച 'അരമന രഹസ്യങ്ങൾ' ഇന്നിപ്പോൾ തെരുവുകളിൽ ചർച്ചയാകുന്നത് അദ്ദേഹത്തിന്റെ തന്നെ വഴിവിട്ട സഞ്ചാരം മൂലമാണ്.

തറവാട് വിറ്റുതുലച്ച പടുകുഴിയിലെ ജീവിതം

മന്ത്രിപുത്രൻ എന്ന ലേബലിൽ രാഷ്ട്രീയത്തിലെത്തിയ ഈ എംഎൽഎക്ക് അപ്രതീക്ഷിതമായി ലഭിച്ച പദവി ഒരു ശാപമായി മാറുകയായിരുന്നു. കൈവിട്ട കൂട്ടുകെട്ടുകൾ അദ്ദേഹത്തെ എത്തിച്ചത് വലിയൊരു പടുകുഴിയിലായിരുന്നു. സ്വന്തം പിതാവ് കഷ്ടപ്പെട്ട് ഉണ്ടാക്കിയ തറവാട് വീട് വരെ വിറ്റുതുലയ്ക്കേണ്ടി വന്ന സാഹചര്യം ഒരു ജനപ്രതിനിധിക്ക് എങ്ങനെയുണ്ടായി എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇന്ന് എംഎൽഎയുടെ അമ്മയും യുപി സ്കൂൾ ടീച്ചറായ ഭാര്യയും ദുഃഖങ്ങളും വേദനകളും കടിച്ചമർത്തി കഴിയുമ്പോൾ, വെറും ഉദ്ഘാടന മാമാങ്കങ്ങൾ നടത്തി അവിശുദ്ധ ഡീലുകളുമായി വിലസുകയാണ് .

കാര്യസ്ഥയിൽ തുടങ്ങിയ 'അവിഹിത' ബന്ധം

മൂന്ന് വിവാഹങ്ങൾ കഴിച്ചുകൊണ്ട് നാട്ടിൽ ആഡംബര ജീവിതം നയിക്കുന്ന ഒരു യുവതി എംഎൽഎയുടെ കാര്യസ്ഥയായി എത്തുന്നതോടെയാണ് കഥ മാറുന്നത്. മീറ്റിംഗുകളും പാർട്ടി പരിപാടികളും കോ-ഓർഡിനേറ്റ് ചെയ്യാൻ എത്തിയ ഇവർ ക്രമേണ എംഎൽഎയുടെ സ്വകാര്യ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അധികമാരും ശ്രദ്ധിക്കാത്ത സാധാരണക്കാരനായ എംഎൽഎക്ക് മുന്നിൽ ഈ യുവതി ഒരു വലിയ 'വരദാനമായി' അവതരിക്കുകയായിരുന്നു. എന്നാൽ ആ സൗഹൃദം പിന്നീട് എംഎൽഎയെ എത്തിച്ചത് ബ്ലാക്ക്‌മെയിലിംഗിന്റെയും സാമ്പത്തിക ബാധ്യതകളുടെയും നടുക്കടലിലാണ്.

നെടുമ്പാശ്ശേരി യാത്രയും പാതിരാത്രിയിലെ മതിൽചാട്ടവും

സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളാണ് എംഎൽഎയുടെ ജീവിതത്തിൽ അരങ്ങേറിയത്. യുവതിയുടെ ഭർത്താവ് ഗൾഫിൽ നിന്നും എത്തിയതോടെ എംഎൽഎയുടെ സന്ദർശനങ്ങൾ തടസ്സപ്പെട്ടു. ഒരു ദിവസം വിമാനത്താവളത്തിലേക്ക് എന്ന് പറഞ്ഞ് പത്തിരിയും പോത്തിറച്ചിയും പാക്ക് ചെയ്ത് യാത്ര തിരിച്ച ഭർത്താവ്, യാത്ര ചോദിച്ചു ഇറങ്ങിയ ശേഷം എയർപോർട്ടിൽ പോകാതെ പാതിരാത്രിയിൽ വീട്ടിൽ തിരിച്ചെത്തി. ഭർത്താവിനെ കണ്ട് പരിഭ്രമിച്ച യുവതി എംഎൽഎയെ പിൻവാതിലിലൂടെ പുറത്തിറക്കി. മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച എംഎൽഎയെ പുറകുവശത്ത് ഒളിച്ചിരുന്ന അവസ്ഥയിൽ ഡ്രൈവർ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. അന്ന് ആ ഡ്രൈവർ എത്തിയില്ലായിരുന്നെങ്കിൽ പിറ്റേന്ന് രാവിലെ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടി വരുമായിരുന്നു.

80 ലക്ഷത്തിന്റെ ഒത്തുതീർപ്പും സാമ്പത്തിക തകർച്ചയും

യുവതിയുമായുള്ള ബന്ധം വഷളായതോടെ എംഎൽഎ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. കോൺട്രാക്ടർമാരിൽ നിന്നും ബിജെപി നേതാക്കളിൽ നിന്നും വരെ ലക്ഷങ്ങൾ കടം വാങ്ങിയെങ്കിലും യുവതിയുടെ ആവശ്യങ്ങൾ അവസാനിച്ചില്ല. ഒടുവിൽ അഡ്മിഷൻ എന്ന പേരിൽ ഭീഷണി മുഴക്കിയ യുവതിക്ക് തറവാട് വീട് വിറ്റ് 80 ലക്ഷം രൂപ നൽകിയാണ് എംഎൽഎ പ്രശ്നം ഒതുക്കിയത്. ഈ തുകയുമായി ഗൾഫിൽ കച്ചവടം തുടങ്ങിയ യുവതിക്ക് പക്ഷേ പാവം അമ്മയുടെയും ഭാര്യയുടെയും കണ്ണീർ ഫലിച്ചതുകൊണ്ടാകാം, ബിസിനസ്സ് പൂട്ടിക്കെട്ടി മടങ്ങേണ്ടി വന്നു.

ജനങ്ങൾക്കും മുഖ്യമന്ത്രിക്കും മുന്നിലെ ചോദ്യങ്ങൾ

അയ്യായിരം പെണ്ണുകേസുകളുടെ രാജാവായ ജനപ്രതിനിധിയേക്കാൾ കഷ്ടമായ അവസ്ഥയിലാണ് ഈ എംഎൽഎയെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞു കഴിഞ്ഞു. മുൻ പാർട്ടിസെക്രട്ടറിക്കും ലോക്കൽ നേതാക്കളും നേരത്തെ എല്ലാമറിയാമായിരുന്നു . കോൺഗ്രസ്സ് വൃത്തങ്ങൾക്കും നാട്ടുകാർക്കും ഈ വിവരങ്ങൾ പച്ചയായി അറിയാമെന്നിരുന്നിട്ടും അച്ഛനോടുള്ള ആ ഇഷ്ടം കാരണം അവരൊന്നും ഇക്കാര്യം അങ്ങാടിപ്പാക്കിയില്ലെന്ന് മാത്രം .ഇത്രയും പ്രശ്നങ്ങൾ നടന്നിട്ടും ആ വ്യക്തിക്ക് തന്നെ വീണ്ടും സീറ്റ് കൊടുത്തതിൽ ഒരു വിഭാഗം സിപിഐ യിലെ ചെറുപ്പക്കാർക്ക് അമർഷമുണ്ട്. അവർ ഈ തിരഞ്ഞെടുപ്പിൽ പ്രതികരിക്കും എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത് . ഇങ്ങനെയുള്ള അപഥസഞ്ചാരികളെ ജയിപ്പിച്ചയച്ചാൽ നാട് എങ്ങനെ നന്നാവും എന്നാണ് സ്വന്തം നാട്ടുകാരുടെ അടക്കം പറച്ചിലുകൾ .

രാഷ്ട്രീയ കച്ചവടത്തിലൂടെ നിർബന്ധിച്ചുകൊണ്ട് മൂന്നാം തവണയും സീറ്റ് പിടിച്ചുവാങ്ങിയ എംഎൽഎയുടെ ഈ 'പകൽമാന്യത' മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി ബിനോയ് വിശ്വവും ഗൗരവമായി അന്വേഷിക്കേണ്ടതുണ്ട്. ആ പാവം വീട്ടുകാരുടെ ശാപം ഈ എംഎൽഎയെ ഇത്തവണ വേട്ടയാടുമെന്നുറപ്പാണ്. മറ്റുള്ളവരുടെ ശവക്കല്ലറ തോണ്ടാൻ നടക്കുന്ന സിപിഐ യും സിപിഎമ്മും ഇതൊക്കെ കൂടി ഒന്നന്വേഷിക്കേണ്ടത് നല്ലതാണെന്ന് ഓർമ്മപ്പെടുത്തുന്നു .

ഇരുണ്ടനാളുകൾ :