ആറുമണി നേരത്തെ 'ക്യാപ്സ്യൂൾ' പുരാണം; കൂടെ ചില പഴയ കണക്കുകളും!

കടലാസ്: എടാ കന്നാസേ, നീ മുഖ്യമന്ത്രിയുടെ ഇന്നത്തെ ‘‘അഭിനയ പത്രസമ്മേളനം ‘കണ്ടോ ?? ആറുമണിയാകുമ്പോൾ പഴയ ആ കോവിഡ് കാലത്തെ ഗമയൊക്കെ തിരിച്ചുവന്നിട്ടുണ്ട്. പക്ഷെ ഒരു വ്യത്യാസം മാത്രം, അന്ന് മീൻകാരന്റെയും പച്ചക്കറിക്കാരന്റെയും കണക്കായിരുന്നുവെങ്കിൽ ഇന്ന് 'പത്തുകൊല്ലം മുൻപത്തെ' കണക്കാണ്. അന്ന് നാട്ടുകാരുടെ കരുതൽ ആയിരുന്നു മുഖ്യ വിഷയം എങ്കിലും ഇപ്പോൾ തന്റെയും കുടുംബത്തിന്റെയും കരുതൽ ആണ് മുഖ്യ അജണ്ട !!

കന്നാസ്: ഓ, അതോ! പത്തുകൊല്ലം മുൻപ് ഇവിടെ കറന്റില്ലായിരുന്നു, വെളിച്ചമില്ലായിരുന്നു, ആരോഗ്യവുമില്ലായിരുന്നു എന്നൊക്കെയാണല്ലോ തട്ടിവിടുന്നത്. പാവം മുഖ്യമന്ത്രി, സ്വന്തം പത്തുകൊല്ലത്തെ ഭരണം കഴിഞ്ഞ് നിൽക്കുമ്പോൾ പത്തുകൊല്ലം മുൻപത്തെ കഥ പറയുന്നത് കേട്ടാൽ തോന്നും ഇദ്ദേഹം ഇത്രയും കാലം പ്രതിപക്ഷത്തായിരുന്നു എന്ന്! ഇതിനെയാണോ കടലാസേ 'ആത്മവിമർശനം' എന്ന് വിളിക്കുന്നത്?

കടലാസ്: അത് നുണഫാക്ടറിയിൽ നിന്ന് എഴുതിക്കൊടുക്കുന്നതല്ലേ, അദ്ദേഹം അത് ഭംഗിയായി അഭിനയിച്ചു ഫലിപ്പിക്കുന്നു. പക്ഷെ ചരിത്രം ഇങ്ങനെയൊന്നുമല്ലല്ലോ കന്നാസേ. 1987-ൽ നായനാർ വന്നപ്പോൾ ജനത്തിന് വലിയ ആവേശമായിരുന്നു. പക്ഷെ നാല് കൊല്ലം കഴിഞ്ഞപ്പോൾ ജനം 'തൊപ്പിയിട്ടു' തിരിച്ചയച്ച ആ 'ചരിത്രപരമായ മണ്ടത്തരം' ഇവരൊക്കെ മറന്നുപോയോ? അഴിമതിയും അവിവേകവും കൂടിയപ്പോൾ 2001-ൽ 100 സീറ്റുമായി യുഡിഎഫിനെ വാഴിച്ചതും ഇതേ ജനത തന്നെയല്ലേ? . അതുപോലെ 2006 ഇൽ ആ വിഎസിനെ നേരെ ചൊവ്വേ ഭരിക്കാൻ അനുവദിച്ചിരുന്നോ ?

കന്നാസ്: അതൊക്കെ പോട്ടെ, ഈ 'ഇരുണ്ട കാലം' എന്ന് വിശേഷിപ്പിക്കുന്ന ഉമ്മൻചാണ്ടി കാലത്തെ ജനസമ്പർക്ക പരിപാടിയിൽ ആ മനുഷ്യനെ കല്ലെറിഞ്ഞതും, സോളാറും സരിതയും പറഞ്ഞ് നിയമസഭയ്ക്ക് മുന്നിൽ അന്ന് കാണിച്ചുകൂട്ടിയ 'തൂറി നിറയ്ക്കൽ' പ്രകടനവുമൊക്കെ ഏത് വെളിച്ചത്തിലായിരുന്നു? അന്ന് സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞവർ ഇന്ന് പൂജിതരായി ഇരിക്കുന്നത് കാണുമ്പോൾ ജനം ചിരിക്കുകയാണെന്ന് ഇവർക്ക് മനസ്സിലാകുന്നില്ലേ? ആ പാവം ഉമ്മൻചാണ്ടിയുടെ മെക്കട്ട് കയറി അങ്ങേർക്കും മാനം മര്യാദയായി ഭരിക്കാൻ ലേശം സമയം കൊടുത്തിരുന്നോ ?

കടലാസ്: അതൊക്കെ വിട്, ഇന്നത്തെ മെയിൻ ഐറ്റം അതൊന്നുമല്ല. പാലക്കാട്ടെയും തൃശൂരിലെയും കൊടുങ്ങല്ലൂരിലെയും റാന്നിയിലെയും ആ 'ഡീൽ' ഉണ്ടല്ലോ, അതിനൊരു ന്യായീകരണം ഉണ്ടാക്കി സൈബർ അണികൾക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു ലക്ഷ്യം. പഴയ ബേപ്പൂർ-വടകര മോഡൽ കഥ എടുത്തു വീശിയാൽ ഇപ്പോഴും ചിലർ വിശ്വസിക്കുമെന്ന് ആരോ ധരിപ്പിച്ചിട്ടുണ്ട്. വെറും രണ്ടു എംപിമാർ ഉണ്ടായിരുന്നവരെ 82 ലെത്തിച്ചതും ആരായിരുന്നു ? . മദനിക്ക് വേണ്ടി കുറ്റിപ്പുറം അങ്ങാടിയിൽ സ്റ്റേജിൽ ഒരു മണിക്കൂർ കാത്തിരുന്ന മുഖ്യമന്ത്രിക്ക്, പത്രസമ്മേളനത്തിൽ പത്തേമുക്കാൽ ആകുമ്പോൾ മൈക്ക് ഓഫ് ചെയ്തു പോകാൻ വലിയ തിരക്കാണ്! .

കന്നാസ്: ശരിയാ, ശ്രീ എമ്മിന് ഭൂമി കൊടുത്തതും, സ്വർണ്ണക്കടത്ത് കേസ് ഒതുക്കാൻ നോക്കിയതും, അവസാനം അണികളെ പറ്റിച്ചു പിഎം ശ്രീയിൽ ഒപ്പിട്ടതുമൊക്കെ ഈ 'തത്വമസി' രാഷ്ട്രീയത്തിന്റെ ഭാഗമായിരിക്കും. രക്തസാക്ഷി ഫണ്ട് മുക്കിയവനെ സ്ഥാനാർത്ഥിയാക്കുന്നതും, കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുമ്പോൾ സെക്രട്ടറിയെ വിട്ട് പോലീസിനെ ഭീഷണിപ്പെടുത്തുന്നതും കണ്ടാൽ ഏത് കൊച്ചു കുട്ടിക്കും മനസ്സിലാകും എവിടെയോ എന്തോ വലിയ 'തകരാർ' ഉണ്ടെന്ന്.

കടലാസ്: മുഖ്യമന്ത്രിയോട് പറയാൻ ഒന്നേയുള്ളൂ. ഈ പിആർ ഏജൻസിക്കാരും നുണഫാക്ടറിക്കാരും എഴുതിത്തരുന്നത് വിശ്വസിച്ച് ഇനിയും ഈ വേഷം കെട്ടരുത്. ഗോവിന്ദൻ മാഷെ വെറും ഗോവിന്ദനാക്കിയതും, ടീച്ചറമ്മയെ കാഫിറാക്കിയതും ഇതേ ടീം തന്നെയാണ്. അവർ രക്ഷപ്പെട്ട ചരിത്രമില്ല, അവന്മാർ ആരും അവരുടെ തൊഴിലിൽ രക്ഷപ്പെട്ടവരല്ല , അവരെല്ലാം കുളമാക്കിയവരാണ് . അങ്ങുള്ളത് കൊണ്ട് നാട്ടുകാർ കൈവെക്കാതെ ജീവിച്ചുപോകുന്നുവെന്ന് മാത്രംപക്ഷെ അവർ കാരണം നാട് കുളമാകും.

കന്നാസ്: പറഞ്ഞത് കറക്റ്റാ കടലാസേ. നുണ പറയുന്നവരെ സൂക്ഷിക്കണം, പ്രത്യേകിച്ചും അത് കണക്കുകളുടെ അകമ്പടിയോടെ ആകുമ്പോൾ! ഇനി അടുത്ത പത്രസമ്മേളനത്തിൽ ഏത് നൂറ്റാണ്ടിലെ കണക്കാണോ വരാനിരിക്കുന്നത്? നമുക്ക് കാത്തിരുന്ന് കാണാം!

സംഗ്രഹം

മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപകാല വാർത്താസമ്മേളനങ്ങൾ കേരള രാഷ്ട്രീയത്തിലെ മാറിയ മുഖത്തെയാണ് സൂചിപ്പിക്കുന്നത്. കോവിഡ് കാലത്തെ വൈകുന്നേരം ആറുമണിക്കുള്ള ആ പഴയ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ട്, പത്തുവർഷം മുൻപത്തെ യുഡിഎഫ് ഭരണത്തെ 'ഇരുണ്ട കാലമെന്ന്' വിശേഷിപ്പിക്കുന്നത് സ്വന്തം ഭരണപരാജയങ്ങൾ മറയ്ക്കാനുള്ള പിആർ തന്ത്രം മാത്രമാണ്. 1987-ലെ നായനാർ ഭരണത്തിന്റെ പതനവും 1991-ലെ 'ചരിത്രപരമായ മണ്ടത്തരവും' മുഖ്യമന്ത്രി സൗകര്യപൂർവ്വം മറക്കുന്നു. പി. ശശിയെപ്പോലെയുള്ളവരുടെ ഭരണസ്വാധീനവും സ്വർണ്ണക്കടത്ത് വിവാദങ്ങളും സർക്കാരിന്റെ വിശ്വാസ്യത തകർത്തിരിക്കുകയാണ്.

ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞതും സോളാർ സമരത്തിന്റെ പേരിൽ നിയമസഭയ്ക്ക് മുന്നിൽ കാണിച്ചുകൂട്ടിയ കോപ്രായങ്ങളും ജനങ്ങൾ മറന്നിട്ടില്ല. പാലക്കാട്ടെയും തൃശൂരിലെയും രാഷ്ട്രീയ ഡീലുകൾ മറച്ചുവെക്കാൻ വടകര-ബേപ്പൂർ മോഡൽ കഥകൾ വീണ്ടും എടുത്തു വീശുന്നത് അണികളെ പറ്റിക്കാൻ വേണ്ടിയാണ്. മദനിക്ക് വേണ്ടി സ്റ്റേജിൽ കാത്തിരുന്നതും ആർഎസ്എസ് നേതാക്കൾക്ക് ഭൂമി നൽകിയതും പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമെല്ലാം ഇരട്ടത്താപ്പിന്റെ ഉദാഹരണങ്ങളാണ്. എം.വി. ഗോവിന്ദനെയും കെ.കെ. ശൈലജയെയും പോലും പ്രതിസന്ധിയിലാക്കുന്ന ഇത്തരം പിആർ നുണഫാക്ടറികൾ മുഖ്യമന്ത്രിയെയും പാർട്ടിയെയും വലിയൊരു തകർച്ചയിലേക്കാണ് നയിക്കുന്നത്. നുണകൾ കൊണ്ട് കെട്ടിപ്പടുത്ത ഈ പാവക്കൂത്ത് അധികകാലം തുടരാനാവില്ലെന്ന മുന്നറിയിപ്പാണ് ഈ വിശകലനം നൽകുന്നത്.

കന്നാസും കടലാസും :